ആത്മകഥാ വിവാദത്തില്‍ ഡിജിപിക്ക് പരാതി നല്‍കി ഇപി ജയരജന്‍
ഇതുവരെ എഴുതിത്തീരാത്ത പുസ്തകം ഇവര്‍ എങ്ങനെ പ്രസിദ്ധീകരിക്കുമെന്ന് ഇപി ജയരജന്‍. ആത്മകഥാ വിവാദത്തില്‍ ഡിജിപിക്ക് പരാതി നല്‍കി. വിവാദം ആസൂത്രിതമാണെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചാണ് അദ്ദേഹം എത്തിയത്. തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തുക എന്ന അജണ്ടയുടെ പുറത്താണ് ഇപ്പോള്‍ ആത്മകഥാ വിവാദം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പ് ദിവസം തന്നെ ഇത്തരം വിവാദങ്ങള്‍ക്കായി എടുക്കുകയാണ്. ഇതേപോലെ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഘട്ടത്തിലും ഒന്നരകൊല്ലം മുന്‍പ് നടന്ന വിഷയം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താന്‍ശ്രമിച്ചു. വളരെ ആസൂത്രിതമായ ശ്രമമാണ് ഇതിന് പിന്നില്‍ നടക്കുന്നത്. ഇപ്പോള്‍ ആത്മകഥയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളും വസ്തുതാ വിരുദ്ധമാണ്. തന്റെ പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഒരാളെയും ചുമതലപ്പെടുത്തിയിട്ടില്ല. ഡിസി ബുക്ക്‌സിന് പിന്നെ എങ്ങനെയാണ് പ്രകാശനച്ചടങ്ങ് നടത്താന്‍ സാധിക്കുക.
ഈ വിഷയം ബോധപൂര്‍വം ഉണ്ടാക്കിയതാണെന്ന് പറയേണ്ട ആവശ്യമില്ല. ഡിസി ബുക്ക്‌സിന് യാതൊന്നും ഞാന്‍ കൈമാറിയിട്ടില്ല. ഇന്ന് രാവിലെ മാധ്യമങ്ങളിലൂടെയാണ് പുസ്തക പ്രകാശനത്തിന്റെ വിവരങ്ങള്‍ അറിയുന്നത്. ഇതുവരെ എഴുതിത്തീരാത്ത പുസ്തകം ഇവര്‍ എങ്ങനെ പ്രസിദ്ധീകരിക്കും. എന്റെ പുസ്തകം പ്രകാശനം ചെയ്യുമ്പോള്‍ ഞാനല്ലേ അതെല്ലാവരേയും അറിയിക്കേണ്ടത്. അതുകൊണ്ടുതന്നെ വിഷയത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കണം. അതിനാണ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്.
രണ്ട് ഭാഗമായാണ് പ്രസിദ്ധീകരിക്കാന്‍ ഉദ്ധേശിച്ചിട്ടുള്ളത്. അതിന്റെ പണികള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. ഇതുവരെ ഒരു പബ്ലിക്കേഷന്‍സുമായി ധാരണയില്‍ എത്തിയിട്ടില്ല. ആദ്യം പുസ്തകം പൂര്‍ത്തീകരിച്ച് ഒരിക്കല്‍ക്കൂടി പരിശോധിക്കണം, എന്തെങ്കിലും ഭാഗങ്ങള്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ അവയെല്ലാം കൂട്ടിച്ചേര്‍ക്കണം. എഴുതിയ അത്രയും ഭാഗം എന്റെ വിസ്വസ്ഥനായ ഒരു മാധ്യമ പ്രവര്‍ത്തകന്റെ കൈവശം കൊടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാഗത്തനിന്നും അവയൊന്നും പുറത്തുപോകാന്‍ സാധ്യതയില്ല. ഇപ്പോള്‍ പുറത്തുവന്ന തലക്കെട്ടടക്കം എനിക്ക് അറിവില്ലാത്തതാണ്.
https://www.facebook.com/Malayalivartha