Widgets Magazine
14
Nov / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ പ്രോജക്ട് ഓഫീസര്‍മാരെ (മെക്കാനിക്കല്‍ ആന്‍ഡ് ഇലക്ട്രിക്കല്‍) നിയമിക്കുന്നു


ഈ യോഗ്യതകളുണ്ടെങ്കിൽ ട്രായിയില്‍ തകർപ്പൻ അവസരം, അരലക്ഷത്തിന് മുകളില്‍ ശമ്പളം, കൂടാതെ മറ്റ് ആനുകൂല്യങ്ങളും ഇതിലും നല്ല ഒരവസരം ഇനി കിട്ടാനില്ല


വൻ ആശ്വാസം സമ്മാനിച്ച് സ്വർണ വില..സംസ്ഥാനത്തെ സ്വർണവിലയിൽ റെക്കോർഡ് ഇടിവ്...ഇന്ന് 880 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞിട്ടുള്ളത്..55,480 രൂപ നിരക്കിലാണ് ഇന്ന് സംസ്ഥാനത്ത് സ്വര്‍ണ വ്യാപാരം നടക്കുക...


അഗ്നിപർവതങ്ങളെ കുറിച്ച് കേട്ടിട്ടില്ലാത്തവർ ചുരുക്കമായിരിക്കും..മഞ്ഞുമൂടി കിടക്കുന്ന മലമുകളിൽ ഒഴുകിയിറങ്ങുന്ന തിളച്ചുമറിയുന്ന ലാവയുടെ ദൃശ്യങ്ങളാണ് കാഴ്ചക്കാരെ അതിശയിപ്പിക്കുന്നത്...


ഹിസ്ബുള്ളയ്ക്ക് നേരെ ഇസ്രയേലിന്റെ സംഹാര താണ്ഡവം.. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വ്യാപകമായ ആക്രമണം...മൂന്ന് കമാൻഡർമാരെ വകവരുത്തി... തെക്കൻ ലെബനൻ കേന്ദ്രീകരിച്ച് സൈനിക ഗ്രൗണ്ട് ഓപ്പറേഷൻ...

ചാച്ചാജിയുടെ ഓര്‍മ്മയില്‍.... ശിശുദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ച് സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും...

14 NOVEMBER 2024 06:38 AM IST
മലയാളി വാര്‍ത്ത

ചാച്ചാജിയുടെ ഓര്‍മ്മയില്‍.... ശിശുദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ച് സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും... സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനമാണ് ശിശുദിനമായി ആഘോഷിക്കുന്നത്. നാളത്തെ ഇന്ത്യ എങ്ങിനെയായിരിക്കണമെന്ന് വളരെ മുമ്പേ തന്നെ സ്വപ്നം കണ്ട പ്രഥമ പ്രധാനമന്ത്രി. അതിലുപരി, ഇന്നത്തെ കുട്ടികളാണ് നാളത്തെ രാഷ്ട്ര ശില്‍പികളെന്ന് ഉറച്ചു വിശ്വസിച്ച ഭരണാധികാരിയായിരുന്നു നെഹ്റു.

സ്വന്തം ജന്മദിനാഘോഷത്തിന് പകരം ആ ദിവസം കുട്ടികള്‍ക്കായി നീക്കി വച്ചപ്പോഴും ജവഹര്‍ലാല്‍ നെഹ്‌റു സ്വപ്നം കണ്ടതും അതുതന്നെ. ദിനാചരണത്തിലുപരി, വിശ്വ മാനവികതയിലേക്ക് കുഞ്ഞുങ്ങളെ കൈ പിടിച്ചുയര്‍ത്തണമെന്ന സന്ദേശം അദ്ദേഹം മുന്നോട്ട് വച്ചു.കുട്ടികളെ ഒരുപാടിഷ്ടപ്പെട്ടിരുന്ന നെഹ്‌റു നാളെയുടെ വാഗ്ദാനങ്ങള്‍ക്കായി ഒരുപാട് പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കി.


ഗ്രാമങ്ങള്‍തോറും വിദ്യാലയം. ഉന്നത വിദ്യാഭ്യാസത്തിനുളള സൗകര്യങ്ങള്‍. കുഞ്ഞുങ്ങളിലെ പോഷകാഹാരക്കുറവ് നികത്താന്‍ സൗജന്യ ഭക്ഷണം. അങ്ങനെ നീളുന്നു പട്ടിക. കരുതലോടെ പ്രവര്‍ത്തിച്ച് ലോകത്തിന്റെ വിശാലത കുരുന്നുകള്‍ക്കായി ചാച്ചാജി തുറന്നിടുകയാണ് ചെയ്തത് .


കുട്ടികളുമായി നിരന്തരം ഇടപെട്ട നെഹ്‌റു , ഇന്ത്യയെ കണ്ടെത്താനുളള കരുത്ത് അവരിലേക്കെത്തിക്കുകയായിരുന്നു. വീണ്ടും ഇതേ ഓര്‍മ്മകളിലേക്കെത്തുമ്പോള്‍ നമ്മുടെ കുട്ടികള്‍ സുരക്ഷിതരല്ലെന്ന അന്തരീക്ഷവും നിലനില്‍ക്കുന്നു.

ഒരു നേരത്തെ ഭക്ഷണത്തിനായി തെരുവില്‍ അലയുന്നവരും, കുടുംബം പോറ്റാന്‍ അപകടം പിടിച്ച ജോലിയെടുക്കുന്നവരും,വിദ്യാഭ്യാസം അവകാശമാണെന്നറിയാത്തവരും ഒക്കെയുണ്ട് നമ്മുടെ കൊച്ചുകൂട്ടുകാര്‍ക്കിടയില്‍. പലവിധ ചൂഷണത്തില്‍പ്പെടുന്നവരും ബലിയാടുകളാകുന്നവരും വേറെ. ഇത്തരം കാഴ്ചകള്‍ ഇനിയാവര്‍ക്കാതിരിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന സന്ദേശം കൂടി ശിശുദിനം ഓര്‍മ്മിപ്പിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മയെ ചികിത്സിച്ച ഡോക്ടറെ യുവാവ് കുത്തിയ സംഭവം... ഡോക്ടറുടെ അവഗണനയാണ് ആക്രമണത്തിന് കാരണമായതെന്ന് അമ്മ  (10 minutes ago)

വെടിക്കെട്ടപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു  (24 minutes ago)

തളിക്കുളം ഹഷിത വധക്കേസില്‍ ഭര്‍ത്താവ് മുഹമ്മദ് ആസിഫ് കുറ്റക്കാരനാണെന്ന് കോടതി  (1 hour ago)

ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രം  (1 hour ago)

ആത്മകഥാ വിവാദത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് ഡി സി ബുക്‌സ് സിഇഒ രവി ഡിസി  (1 hour ago)

സി ബി ഐ അന്വേഷണം ആവശ്യപ്പെടരുത്...മഞ്ജുഷയുടെ കാലുപിടിച്ച് കണ്ണൂര്‍ സി പി എം  (3 hours ago)

പ്രധാനമന്ത്രി മോദി ഡൊമിനിക്കയുടെ ഒരു യഥാര്‍ത്ഥ പങ്കാളിയാണ്... ഡൊമിനിക്ക അവാര്‍ഡ് ഓഫ് ഓണര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (3 hours ago)

അമേരിക്കന്‍ കാബിനെറ്റില്‍ ഇനി വടക്കഞ്ചേരിക്കാരനായ വിവേക് രാമസ്വാമിയും ..  (4 hours ago)

മതഭ്രാന്തന്മാരുടെ വെല്ലുവിളികളും മനോഹരമായ പ്രണയ രംഗങ്ങളുമായി രാമനും കദീജയും; സോഷ്യൽ മീഡയിയിൽ വൈറലായി ട്രെയിലർ  (4 hours ago)

കൊച്ചിയിലെ ലുലുവിൽ 5000 പേർക്ക് തൊഴില്‍ സാധ്യത  (4 hours ago)

ആരോഗ്യകരമായ ശരണയാത്ര: ശബരിമല കയറും മുമ്പേ ഇക്കാര്യങ്ങള്‍ അറിയണം; സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ വ്രതകാലത്ത് നിര്‍ത്തരുത്  (4 hours ago)

നിങ്ങള്‍ യോഗ്യരാണോ?  (4 hours ago)

ശ്രുതിതരംഗം പദ്ധതിയുമായി സഹകരിച്ച് കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ ; രണ്ട് വര്‍ഷത്തേയ്ക്ക് 13 കോടി രൂപ നല്‍കും  (4 hours ago)

മന്ത്രിയുടെ ഓഫീസിലെത്തി കളിചിരിയുമായി ശിശു വിഹാറിലെ കുഞ്ഞുങ്ങള്‍  (4 hours ago)

ഈ യോഗ്യതകളുണ്ടെങ്കിൽ ട്രായിയില്‍ തകർപ്പൻ അവസരം  (5 hours ago)

Malayali Vartha Recommends