ബീമാപള്ളി ഉറൂസ് ഉത്സവം ഡിസംബര്‍ മൂന്ന് മുതല്‍ 13 വരെ.... ഉറൂസ് പ്രമാണിച്ച് ഡിസംബര്‍ മൂന്നിന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി പ്രഖ്യാപിക്കും
ബീമാപള്ളി ഉറൂസ് ഉത്സവം ഡിസംബര്‍ മൂന്ന് മുതല്‍ 13 വരെ.... തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും മുന്‍ വര്‍ഷത്തെക്കാള്‍ മികച്ച രീതിയില്‍ ഉറൂസ് ഉത്സവം നടത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി മന്ത്രി.
ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനിലിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ആന്റണി രാജു എം.എല്‍.എ സന്നിഹിതനായിരുന്നു. ഉറൂസ് നടത്തിപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി സബ് കളക്ടര്‍ ആല്‍ഫ്രഡ് ഒ.വി-യെ നോഡല്‍ ഓഫീസറായി യോഗം ചുമതലപ്പെടുത്തി. ഉറൂസ് പ്രമാണിച്ച് ഡിസംബര്‍ മൂന്നിന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി പ്രഖ്യാപിക്കും.
തീര്‍ത്ഥാടകരുടെ സുരക്ഷക്കും ക്രമസമാധാന പാലനത്തിനുമായി കൂടുതല്‍ പോലീസുകാരെ വിന്യസിക്കുന്നതിനും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കും.
ബീമാപള്ളിയിലേക്കുള്ള റോഡുകളുടെയും തെരുവ് വിളക്കുകളുടെയും അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഉത്സവമേഖലയിലെ മാലിന്യ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണുന്നതിനും യോഗത്തില്‍ തീരുമാനമായി.
"
https://www.facebook.com/Malayalivartha