സിറിയ പിടിച്ച് അമേരിക്ക ഇറാന് ഭീകര മുന്നറിയിപ്പ് അമേരിക്കൻ പട്ടാളം കുടയുന്നു സിറിയ നിശ്ചലം..!
സിറിയയിൽ ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന തീവ്രവാദ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി യുഎസ് സൈന്യം. സിറിയയിൽ നിലയുറപ്പിച്ചിരിക്കുന്ന യുഎസ് സൈനികർക്കെതിരെ നടന്ന റോക്കറ്റ് ആക്രമണത്തിന് മറുപടിയായാണ് ആക്രമണം നടത്തിയത്. യുഎസ് സെൻട്രൽ കമാൻഡ് ആണ് സമൂഹമാദ്ധ്യമങ്ങൾ വഴി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം ഇസ്രായേലിനെതിരെ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തിന് ശേഷം അമേരിക്ക ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഇറാൻ അനുകൂല തീവ്രവാദ സംഘടനകൾ ഇറാഖിലും സിറിയയിലുമുള്ള യുഎസ് സേനയെ തുടർച്ചയായി ലക്ഷ്യമിടാറുണ്ട്.
തീവ്രവാദികളുടെ ആയുധ സംഭരണ ശാലകൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് ആക്രമണം നടത്തിയതെന്നും പ്രസ്താവനയിൽ പറയുന്നു. തീവ്രവാദികൾ തങ്ങൾക്കെതിരെ നടത്തിയ ആക്രമണത്തിൽ സൈനികർക്ക് പരിക്ക് പറ്റിയില്ലെന്നും, സൈനിക കേന്ദ്രങ്ങൾ സുരക്ഷിതമാണെന്നും സെൻട്രൽ കമാൻഡ് കൂട്ടിച്ചേർത്തു. ഒൻപതോളം ഇടങ്ങളിലാണ് ഒരേ സമയം യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയത്.
കഴിഞ്ഞ ദിവസമാണ് യുഎസ് സൈന്യത്തിന് നേരെ ഭീകരർ ഡ്രോൺ, റോക്കറ്റ് ആക്രമണങ്ങൾ നടത്തിയത്. സൈന്യം നടത്തിയ തിരിച്ചടിയിൽ നാല് തീവ്രവാദികൾ കൊല്ലപ്പെട്ടതായാണ് വിവരം. ഐഎസ് ഭീകരരെ ചെറുക്കുന്നതിന് വേണ്ടി 2014 മുതലാണ് സിറയയിൽ യുഎസ് സൈന്യം നിലയുറപ്പിച്ചത്. സിറിയയിൽ 900 സൈനികരും ഇറാഖിൽ 2500 സൈനികരുമാണുള്ളത്.
തെക്കൻ ലെബനനിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഹിസ്ബുല്ലയുടെ നിരവധി ഉന്നത ഫീൽഡ് കമാൻഡർമാരെ വധിച്ചെന്ന് ഇസ്രായേൽ. മുഹമ്മദ് മൂസ സലാഹ്, അയ്മാൻ മുഹമ്മദ് നബുൽസി, ഹജ്ജ് അലി യൂസഫ് സലാഹ് എന്നീ പ്രമുഖ ഹിസ്ബുല്ല നേതാക്കൾ രണ്ട് വ്യത്യസ്ത വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ഇസ്രായേലിനെതിരെ നിരവധി ആക്രമണങ്ങൾ നടത്തിയവരാണ് കൊല്ലപ്പെട്ടതെന്നും പ്രതിരോധ സേന വ്യക്തമാക്കി.
തെക്കൻ ലെബനനിലെ ഖിയാം മേഖലയിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന പ്രമുഖ ഹിസ്ബുല്ല കമാൻഡറായ മുഹമ്മദ് മൂസ സലാഹ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ഗോലാൻ കുന്നുകൾ, അപ്പർ ഗലീലി എന്നിവയുൾപ്പെടെ ഇസ്രായേലിലെ പ്രദേശങ്ങൾ ലക്ഷ്യമിട്ട് 2,500-ലധികം റോക്കറ്റുകൾ വിക്ഷേപിക്കുകയും തെക്കൻ ലെബനനിലെ ഇസ്രായേൽ പ്രതിരോധ സേനയ്ക്കെതിരായ ആക്രമണങ്ങൾ സംഘടിപ്പിക്കുകയും ചെയ്തയാളാണ് മുഹമ്മദ് മൂസ സലാഹ് എന്ന് ഇസ്രായേൽ അറിയിച്ചു.
https://www.facebook.com/Malayalivartha