പുറംലോകം എന്താണ് കൊച്ചിയെക്കുറിച്ചും കേരളത്തെക്കുറിച്ചും ചിന്തിക്കുക? ടൂറിസം മാപ്പിൽ കേരളത്തെ തന്നെ ബാധിക്കുന്ന കാര്യമല്ലേ? രൂക്ഷ വിമർശനവുമായി ഹൈക്കോടതി
പുറംലോകം എന്താണ് കൊച്ചിയെക്കുറിച്ചും കേരളത്തെക്കുറിച്ചും ചിന്തിക്കുകയെന്ന് വിമർശിച്ച് ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ . റോഡുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതി പരാമർശം. ഫോർട്ട് കൊച്ചിയിൽ തകർന്നു കിടന്ന ഓടയിൽ വീണു വിദേശ സഞ്ചാരിക്കു പരുക്കേറ്റ വിഷയം ചൂണ്ടിക്കാണിച്ചായിരുന്നു ഹൈക്കോടതി വിമർശനം . കഴിഞ്ഞയാഴ്ച പുതുക്കിപ്പണിയാനായി തുറന്നിട്ടിരുന്ന കാനയിൽ വീണ് ഫ്രഞ്ച് പൗരന്റെ തുടയെല്ല് പൊട്ടുകയായിരന്നു .
രൂക്ഷമായ വിമർശനമാണ് ഈ വിഷയത്തിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നടത്തിയത്. പുറംലോകം എന്താണ് കൊച്ചിയെക്കുറിച്ചും കേരളത്തെക്കുറിച്ചും ചിന്തിക്കുകയെന്ന് ചോദിച്ച ജസ്റ്റിസ് ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടർക്ക് നിർദേശം നൽകി. ഒരു വിദേശി തുറന്നു കിടന്ന കാനയിൽ വീണു. എന്തൊരു നാണക്കേടാണിത്. നടക്കാൻ പോലും പേടിക്കേണ്ട സ്ഥലമെന്നല്ലേ ആളുകള്‍ ഇവിടുത്തെക്കുറിച്ച് വിചാരിക്കൂ? എങ്ങനെയാണ് എന്നിട്ട് ടൂറിസം വളർത്തുക.
ഇത് ഈ നഗരത്തെ മാത്രമല്ല, ടൂറിസം മാപ്പിൽ കേരളത്തെ തന്നെ ബാധിക്കുന്ന കാര്യമല്ലേ ? ഒന്നും നേരെയാകാൻ സമ്മതിക്കില്ല എന്നതാണ് സ്ഥിതി എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. നടക്കാൻ പോലും പേടിക്കേണ്ട സ്ഥലമെന്ന് ജനങ്ങൾ കരുതുന്ന സ്ഥലത്ത് എങ്ങനെ ടൂറിസം വളരുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു.
https://www.facebook.com/Malayalivartha