പറങ്കിമാവുതോട്ടത്തിൽ തൂങ്ങി മരിച്ചെന്നു വിശ്വസിപ്പിച്ച് 15 വർഷം ഒളിവ് ജീവിതം നയിച്ച പ്രതിയെ സാഹസികമായി പിടികൂടി പത്തനംതിട്ട പോലീസ്; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ
പറങ്കിമാവുതോട്ടത്തിൽ തൂങ്ങി മരിച്ചെന്നു വിശ്വസിപ്പിച്ച് 15 വർഷം ഒളിവ് ജീവിതം നയിച്ച പ്രതിയെ സാഹസികമായി പിടികൂടി പത്തനംതിട്ട പോലീസ്. തമിഴ്നാട്ടിലെ തൃച്ചിയിൽ പറങ്കിമാവുതോട്ടത്തിൽ തൂങ്ങി മരിച്ചെന്നു വിശ്വസിപ്പിച്ച ഇയാൾ 15 വർഷം ഒളിവിലായിരുന്നു .. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി പാണ്ടി ചന്ദ്രൻ എന്ന് വിളിക്കുന്ന ചന്ദ്രനെന്ന 52 വയസ്സുകാരനാണ് പിടിയിലായത്.
ഇയാൾക്കെതിരെ 4 മോഷണക്കേസുകളാണ് നിലവിലുള്ളത്. ശബരിമല കേന്ദ്രമാക്കി മോഷണം ശീലമാക്കിയ ആളാണ് ചന്ദ്രൻ. ഹോട്ടലിൽ പൊറോട്ട വീശുന്നതുൾപ്പെടെയുള്ള ജോലികൾ ഇയാൾ ചെയ്യും . ശബരിമല സീസണുകളിൽ ജോലിക്കെന്ന വ്യാജേനയെത്തി മോഷണം നടത്തും . കാലപ്പഴക്കമുള്ള വാറന്റുകളിലെ പ്രതികളെ പിടികൂടാനുള്ള ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെ നിർദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു ചന്ദ്രൻ പിടിയിലായത്.
ഒരു കേസിലെ ജാമ്യക്കാരനായ മലയാലപ്പുഴ സ്വദേശി മോഹനൻ നായരെ കണ്ടെത്തിയിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചന്ദ്രനെ പിടികൂടാൻ സാധിച്ചത്.അറസ്റ്റ് വാറന്റ് വന്നതോടെ മോഹനൻ നായർക്കായി അന്വേഷണം നടത്തവേ തമിഴ്നാട്ടിലെ തൃച്ചിയിൽ പറങ്കിമാവ് തോട്ടത്തിൽ ചന്ദ്രൻ തൂങ്ങി മരിച്ചതായി അറിഞ്ഞെന്ന് ഇയാൾ കോടതിയിലും പൊലീസിനോടും പറഞ്ഞു .
എന്നാൽ , ചന്ദ്രനെന്ന് പേരുള്ള തമിഴ്നാട്ടുകാരനായ ഒരാൾ ശബരിമലയിലെ കടയിൽ പണിയെടുക്കുന്നുണ്ടെന്ന വിവരം പത്തനംതിട്ട സ്റ്റേഷനിലെ സിപിഒയ്ക്ക് വിവരം കിട്ടി. ഇയാളുടെ മകൻ കായംകുളം മുതുകുളത്തുണ്ടെന്നറിഞ്ഞ പൊലീസ് അവിടെയെത്തി രഹസ്യമായി അന്വേഷണം നടത്തി. ഇന്നലെ രാത്രി ഒന്നരയോടെ മകന്റെ വീടിന്റെ പുറത്ത് ചന്ദ്രൻ കിടന്നുറങ്ങുന്നതായി പൊലീസിനു വിവരം കിട്ടി. പത്തനംതിട്ട എസ്ഐ ജിനുവും സംഘവും സ്ഥലത്ത് എത്തിയെങ്കിലും ചന്ദ്രനെ കണ്ടെത്താനായില്ല .
https://www.facebook.com/Malayalivartha