അന്തരിച്ച മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം.ടി പത്മയുടെ സംസ്കാരം ഇന്ന്...
അന്തരിച്ച മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം.ടി പത്മയുടെ സംസ്കാരം ഇന്ന് നടക്കും. വെസ്റ്റ് ഹില്ലിലെ പൊതുശ്മശാനത്തില്‍ രാവിലെ 11 മണിയോടെ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം നടക്കുക.
കോഴിക്കോട്ടെ വസതിയില്‍ പൊതുദര്‍ശനത്തിന് ശേഷമാകും സംസ്കാരചടങ്ങുകളുളളത്. ഇന്നലെ കോഴിക്കോട് ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് ഉള്‍പ്പെടെ നിരവധി നേതാക്കള്‍ അന്തിമോപചാരമര്‍പ്പിക്കുകയും ചെയ്തു.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എം.ടി പത്മ കഴിഞ്ഞദിവസം മുംബൈയില്‍ വച്ചാണ് അന്തരിച്ചത്. ഇന്നലെ വിമാന മാര്‍ഗം കരിപ്പൂരില്‍ എത്തിച്ച മൃതദേഹം എം.കെ രാഘവന് എംപി, കോഴിക്കോട് ഡിസിസി പ്രസിഡന്റ് അടക്കമുള്ള നേതാക്കള്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
https://www.facebook.com/Malayalivartha