കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്ത് കെ.കെ രത്നകുമാരി; കോൺഗ്രസിലെ ജൂബിലി ചാക്കോയെയാണ് രത്നകുമാരി പരാജയപ്പെടുത്തിയത്; വോട്ട് ചെയ്യാനെത്താതെ പി പി ദിവ്യ
കണ്ണൂർ എഡിഎം നവീന്‍ബാബു ജീവനൊടുക്കിയ വൈദ്യത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും പി.പി ദിവ്യ രാജിവച്ചിരുന്നു. ഇതിനു പിന്നാലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് ഇന്ന് നടന്നു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷയായിരുന്ന അഡ്വക്കേറ്റ് കെ.കെ രത്നകുമാരി യാണ് ജയിച്ചത് പുതിയ കണ്ണൂർ ജില്ലാ പ്രസിഡന്റ് ഇനി രത്നകുമാരിയാണ് . എല്‍ഡിഎഫിന് പതിനേഴ് അംഗങ്ങളുള്ള ജില്ലാ പഞ്ചായത്തില്‍ യുഡിഎഫിന് ഏഴ് മാത്രമാണ് അംഗബലം.
അതിനാല്‍ രത്നകുമാരി തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിരുന്നു. കോൺഗ്രസിലെ ജൂബിലി ചാക്കോയെയാണ് രെത്നകുമാരി പരാജയപ്പെടുത്തിയത്. പിപി ദിവ്യ വോട്ട് ചെയ്യാൻ എത്തിയില്ല. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ വിലക്കി പൊലീസ്. വരണാധികാരിയായ ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരമാണ് വിലക്ക് ഏർപ്പെടുത്തിയത് എന്ന് പോലീസ് പറഞ്ഞു. .
തെരഞ്ഞെടുപ്പ് നടക്കുന്ന ഹാളിലേക്കാണ് മാധ്യമങ്ങളെ കടത്തി വിടാതെ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്തിന് പുറത്ത് പൊലീസ് സുരക്ഷ കര്‍ശന ഫലപ്രഖ്യാപനത്തിനുശേഷം ഉച്ചയോടെ വരണാധികാരിയായ കളക്ടറുടെ സാന്നിധ്യത്തിൽ ആകും സത്യപ്രതിഞ്ജ. ജില്ലാ പഞ്ചായത്തിലെ 24 അംഗ ഭരണസമിതിയിൽ ഏഴുപേർ യുഡിഎഫും 17 പേർ എൽഡിഎഫുമാണ്.മാക്കിയിരിക്കുകയാണ്. മാധ്യമ പ്രവർത്തകരെ തടയാൻ നിർദേശ മുണ്ടെന്നാണ് പൊലീസ് അറിയിച്ചത്. ബാലറ്റ് വോട്ടെടുപ്പിലൂടെ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. ഉന്നത ഉദ്യോഗസ്ഥരുടെ മുൻകൂർ അനുവാദം ഇല്ലാതെ ജില്ലാ പഞ്ചായത്തിനുള്ളിലേക്ക് പ്രവേശിക്കാനോ തെരഞ്ഞെടുപ്പ് പ്രക്രിയ റിപ്പോർട്ട് ചെയ്യാനോ പാടില്ലെന്നാണ് നിർദേശം.
https://www.facebook.com/Malayalivartha