സി ബി ഐ അന്വേഷണം ആവശ്യപ്പെടരുത്...മഞ്ജുഷയുടെ കാലുപിടിച്ച് കണ്ണൂര്‍ സി പി എം
നവീന്‍ ബാബുവിന്റെ ഭാര്യയുടെ കാലുപിടിച്ച് സിപിഎം കണ്ണൂര്‍ നേതൃത്വം. മഞ്ജുഷ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാല്‍ എട്ടിന്റെ പണി കിട്ടും. സംഗതി കൈവിട്ട് പോകാതിരിക്കാന്‍ അനുനയ നീക്കം. ഇപ്പോള്‍ നടക്കുന്ന അന്വേഷണം കാര്യക്ഷമമല്ല കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്ന് മഞ്ജുഷ കോടതിയില്‍ പറഞ്ഞിരുന്നു. കൂടാതെ നവീന്‍ ബാബുവിനെ ചേര്‍ത്തുപിടിക്കുന്നവരെല്ലാം സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ത്തുന്നു. ഇതോടെ തിടുക്കപ്പെട്ട നീക്കത്തിലേത്ത് ആഭ്യന്തര വകുപ്പ്.
നാളിതുവരെ പ്രത്യേക അന്വേഷണ സംഘം നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി എടുത്തിരുന്നില്ല. അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയ വക്കീലും ഇതേ ചോദ്യം കോടതിയില്‍ ഉന്നയിച്ചിരുന്നു. ഈൃപ്പോള്‍ സിബിഐ അന്വേഷമമെന്ന് കേട്ട് ഞെട്ടിയ ആബ്യന്തര വകുപ്പ് ഉടനെ പത്തനംതിട്ടയിലേക്ക് ആളെ വിട്ടത്. കണ്ണൂരില്‍ നിന്നുള്ള പ്രത്യേക അന്വേഷണസംഘം മലയാലപ്പുഴയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. സിബിഐ വരാതിരിക്കാന്‍ മുന്‍കരുതലെടുക്കുകയാണ് പിണറായി കൂട്ടര്‍. പെട്രോള്‍ പമ്പ് ഉടമ പ്രശാന്തിന്റെ മൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടും ഇതുവരെ ഈച്ചയടിച്ചിരുന്ന കൂട്ടര്‍ ഈൃപ്പോള്‍ കാര്യക്ഷമമായിരിക്കുന്നത്. അനുനയ നീക്കവുമായാണ് കണ്ണൂരില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം പത്തനംതിട്ടയിലേക്ക് എത്തിയത്.
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച ശേഷം ഇതാദ്യമായാണ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തുന്നത്. പി പി ദിവ്യ ഉന്നയിച്ച കൈക്കൂലി ആരോപണത്തിന് പിന്നിലെ ഗൂഢാലോചന ഉള്‍പ്പടെ സമഗ്രമായ അന്വേഷിക്കണമെന്നാണ് സഹോദരനടക്കമുള്ളവര്‍ ആവശ്യപ്പെടുന്നത്.
നവീന്‍ ബാബു അത്മഹത്യ ചെയ്യുന്നതിന് മുമ്പ് എന്തെങ്കിലും കാര്യങ്ങള്‍ ഭാര്യ മഞ്ജുഷയോട് പറഞ്ഞിരുന്നോ എന്നതാണ്
അന്വേഷണ സംഘത്തിന് അറിയേണ്ടിയിരുന്നത്. കണ്ണൂര്‍ കളക്ടറെ കുറിച്ച് നവീന്‍ ബാബു പറഞ്ഞിരുന്ന കാര്യങ്ങളും പ്രത്യേക അന്വേഷണ സംഘം ചോദിച്ചു. കളക്ടറുമായി നവീന്‍ ബാബുവിന് ഒരു ആത്മബന്ധവും ഉണ്ടായിരുന്നില്ലെന്ന് ഭാര്യ മഞ്ജുഷ നേരത്തേ പറഞ്ഞിരുന്നു.
ഏത് സാഹചര്യത്തിലാണ് നവീന്‍ ബാബുവിന്റെ സംസ്‌ക്കാര ചടങ്ങിന് വീട്ടിലേക്കെത്താന്‍ കണ്ണൂര്‍ കളക്ടര്‍ക്ക് മഞ്ജുഷ അനുമതി നല്‍കാതിരുന്നതെന്നതിലും വ്യക്തത വരുത്താന്‍ സംഘം ശ്രമിച്ചത്. പി പി ദിവ്യക്കെതിരെ നിയമ നടപടികളുമായി ഏതറ്റം വരെയും പോകുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞദിവസസം പ്രശാന്തന്റെ മൊഴി ദിവ്യയ്ക്ക് എട്ടിന്റെ പണിയായിട്ടുണ്ട്. തനിക്ക് രണ്ട് ഒപ്പുകളുണ്ടെന്നും രണ്ടും തന്റേതാണെന്നും പ്രശാന്തന്‍ പോലീസിനോട് പറഞ്ഞത്. ഇതോടെ നാടകം പൊളിഞ്ഞു. ദിവ്യയെ രക്ഷിക്കാന്‍ നീക്കം നടക്കുന്നുവെന്നതിന്റെ തെളിവാണിത്. പ്രശാന്തന്‍ മുഖ്യമന്ത്രിയുടെ ഏഓഫീസിലേക്ക് അയച്ച പരാതിയിലാണ് കള്ളയൊപ്പുള്ളത്. വിഷയത്തില്‍ നിന്ന് തടിതപ്പാനാണ് തനിക്ക് രണ്ട് ഒപ്പുണ്ടെന്ന് പറഞ്ഞത്. ഇത് സിപിഎമ്മിന്റെ മൂട്ടിലാണ് വീണ് പൊട്ടിയിരിക്കുന്നത്. എഡിഎമ്മിനെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഒപ്പിട്ടത് താന്‍ തന്നെയാണെന്ന് പ്രശാന്തന്‍ മാധ്യമങ്ങളോടും പറഞ്ഞു. പെട്രോള്‍ പമ്പ് എന്‍ഒസിക്ക് വേണ്ടി നല്‍കിയ അപേക്ഷയിലെ ഒപ്പും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലെ ഒപ്പും വ്യത്യസ്തമായത് സംബന്ധിച്ച വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നതാണ്. എന്നാല്‍ ആ രണ്ട് ഒപ്പുകളും തന്റേത് തന്നെയാണെന്നാണ് പ്രശാന്തന്‍ ആവര്‍ത്തിക്കുന്നത്.
https://www.facebook.com/Malayalivartha