Widgets Magazine
15
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ പ്രോജക്ട് ഓഫീസര്‍മാരെ (മെക്കാനിക്കല്‍ ആന്‍ഡ് ഇലക്ട്രിക്കല്‍) നിയമിക്കുന്നു


ഈ യോഗ്യതകളുണ്ടെങ്കിൽ ട്രായിയില്‍ തകർപ്പൻ അവസരം, അരലക്ഷത്തിന് മുകളില്‍ ശമ്പളം, കൂടാതെ മറ്റ് ആനുകൂല്യങ്ങളും ഇതിലും നല്ല ഒരവസരം ഇനി കിട്ടാനില്ല


വൻ ആശ്വാസം സമ്മാനിച്ച് സ്വർണ വില..സംസ്ഥാനത്തെ സ്വർണവിലയിൽ റെക്കോർഡ് ഇടിവ്...ഇന്ന് 880 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞിട്ടുള്ളത്..55,480 രൂപ നിരക്കിലാണ് ഇന്ന് സംസ്ഥാനത്ത് സ്വര്‍ണ വ്യാപാരം നടക്കുക...


അഗ്നിപർവതങ്ങളെ കുറിച്ച് കേട്ടിട്ടില്ലാത്തവർ ചുരുക്കമായിരിക്കും..മഞ്ഞുമൂടി കിടക്കുന്ന മലമുകളിൽ ഒഴുകിയിറങ്ങുന്ന തിളച്ചുമറിയുന്ന ലാവയുടെ ദൃശ്യങ്ങളാണ് കാഴ്ചക്കാരെ അതിശയിപ്പിക്കുന്നത്...


ഹിസ്ബുള്ളയ്ക്ക് നേരെ ഇസ്രയേലിന്റെ സംഹാര താണ്ഡവം.. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വ്യാപകമായ ആക്രമണം...മൂന്ന് കമാൻഡർമാരെ വകവരുത്തി... തെക്കൻ ലെബനൻ കേന്ദ്രീകരിച്ച് സൈനിക ഗ്രൗണ്ട് ഓപ്പറേഷൻ...

ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രം

14 NOVEMBER 2024 08:52 PM IST
മലയാളി വാര്‍ത്ത

വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ചൂരല്‍മല മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ദേശീയ ദുരന്തത്തിന്റെ മാനദണ്ഡത്തിനുള്ളില്‍ വരുന്നതല്ലെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി.

കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് സംസ്ഥാനത്തിനുവേണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ചൂരല്‍മല മണ്ണിടിച്ചില്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്നായിരുന്നു കത്തില്‍ മുന്നോട്ടുവെച്ച ആവശ്യം. ഈ കത്തിനുള്ള മറുപടിയിലാണ് കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

പ്രളയവും ഉരുള്‍പൊട്ടലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ നിലവിലെ മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ല. അതിനാല്‍തന്നെ ദേശീയ ദുരന്തത്തിന്റെ കീഴില്‍ വയനാട് ഉരുള്‍പൊട്ടലിനെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കില്ല. ഈ സാമ്പത്തിക വര്‍ഷം കേരളത്തിന്റെ ദുരന്ത നിവാരണ ഫണ്ടിലേയ്ക്ക് 300 കോടിയിലധികം തുക കേന്ദ്രം നല്‍കിയിട്ടുണ്ട്. അതിനാല്‍ ഇത്തരം ദുരന്തങ്ങളെ നേരിടാന്‍ ആവശ്യമായ തുക ഇതില്‍ നിന്നും ചിലവഴിക്കാമെന്നുമാണ് കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്.

ദുരന്തം ഉണ്ടായതിന് പിന്നാലെ ഓഗസ്റ്റില്‍ കേന്ദ്ര തലത്തിലെ അംഗങ്ങള്‍ ദുരന്തബാധിത മേഖലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ സഹായം സംസ്ഥാനത്തിന് നല്‍കിയിട്ടുണ്ടെന്നും കത്തിന് മറുപടിയായി കേന്ദ്ര മന്ത്രി വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിസ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ, പ്രവാസികൾക്കെതിരെ കർശന വ്യവസ്ഥകളുമായി കുവൈറ്റിൽ പുതിയ നിയമം, കുവൈത്ത് അമീർ അംഗീകരിക്കുന്നതോടെ പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ വരും...!!!  (4 hours ago)

ജോലിക്ക് എത്തിയില്ല, സ്പോൺസർ ഫ്ലാറ്റിലെത്തി തട്ടിവിളിച്ചിട്ടും മറുപടിയില്ല...വിവരമറിയിച്ചതും ഇരച്ചെത്തിയ പൊലീസ് സംഘം വാതിൽ തകർത്ത് അകത്ത് കയറിയപ്പോൾ കണ്ട കാഴ്ച്ച ഞെട്ടിച്ചു, സൗദിയിൽ മലയാളി ദമ്പതികൾക്  (5 hours ago)

അമ്മയെ ചികിത്സിച്ച ഡോക്ടറെ യുവാവ് കുത്തിയ സംഭവം... ഡോക്ടറുടെ അവഗണനയാണ് ആക്രമണത്തിന് കാരണമായതെന്ന് അമ്മ  (5 hours ago)

വെടിക്കെട്ടപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു  (6 hours ago)

തളിക്കുളം ഹഷിത വധക്കേസില്‍ ഭര്‍ത്താവ് മുഹമ്മദ് ആസിഫ് കുറ്റക്കാരനാണെന്ന് കോടതി  (6 hours ago)

ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രം  (6 hours ago)

ആത്മകഥാ വിവാദത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് ഡി സി ബുക്‌സ് സിഇഒ രവി ഡിസി  (7 hours ago)

സി ബി ഐ അന്വേഷണം ആവശ്യപ്പെടരുത്...മഞ്ജുഷയുടെ കാലുപിടിച്ച് കണ്ണൂര്‍ സി പി എം  (8 hours ago)

പ്രധാനമന്ത്രി മോദി ഡൊമിനിക്കയുടെ ഒരു യഥാര്‍ത്ഥ പങ്കാളിയാണ്... ഡൊമിനിക്ക അവാര്‍ഡ് ഓഫ് ഓണര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (9 hours ago)

അമേരിക്കന്‍ കാബിനെറ്റില്‍ ഇനി വടക്കഞ്ചേരിക്കാരനായ വിവേക് രാമസ്വാമിയും ..  (9 hours ago)

മതഭ്രാന്തന്മാരുടെ വെല്ലുവിളികളും മനോഹരമായ പ്രണയ രംഗങ്ങളുമായി രാമനും കദീജയും; സോഷ്യൽ മീഡയിയിൽ വൈറലായി ട്രെയിലർ  (9 hours ago)

കൊച്ചിയിലെ ലുലുവിൽ 5000 പേർക്ക് തൊഴില്‍ സാധ്യത  (10 hours ago)

ആരോഗ്യകരമായ ശരണയാത്ര: ശബരിമല കയറും മുമ്പേ ഇക്കാര്യങ്ങള്‍ അറിയണം; സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ വ്രതകാലത്ത് നിര്‍ത്തരുത്  (10 hours ago)

നിങ്ങള്‍ യോഗ്യരാണോ?  (10 hours ago)

ശ്രുതിതരംഗം പദ്ധതിയുമായി സഹകരിച്ച് കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ ; രണ്ട് വര്‍ഷത്തേയ്ക്ക് 13 കോടി രൂപ നല്‍കും  (10 hours ago)

Malayali Vartha Recommends