സങ്കടം അടക്കാനാവാതെ.... കാസര്‍കോട് അഞ്ഞുറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു
സങ്കടം അടക്കാനാവാതെ.... കാസര്‍കോട് അഞ്ഞുറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു.
നീലേശ്വരം തേര്‍വയലില്‍ താമസിക്കുന്ന പി.സി പത്മനാഭന് (75) ആണ് മരിച്ചത്. ജില്ലാ ബാങ്കിന്റെ റിട്ട. സീനിയര്‍ മാനേജരായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണത്തിന് കീഴടങ്ങിയത്.
ഇതോടെ കാസര്‍കോട് വെടിക്കെട്ട് അപകടം മരണസംഖ്യ ആറായി. കിണാവൂര്‍ സ്വദേശികളായ സി.സന്ദീപ്, ബിജു, രതീഷ്, രജിത്ത് എന്നിവരും ചെറുവത്തൂര്‍ ഓര്‍ക്കുളം സ്വദേശിയായ ഷിബിന്‍ രാജുമാണ് നേരത്തെ മരിച്ചത്.
"
https://www.facebook.com/Malayalivartha