പൂന്തുറയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം, പൊലീസുകാരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്, നിരവധി വീടുകള്‍ അഗ്നിക്കിരയാക്കി
പൂന്തുറ- ഇടയാറില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. പൊലീസുകാരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകളും അഗ്നിക്കിരയാക്കിയിട്ടുണ്ട്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കഴിഞ്ഞ ഒമ്പതാം തീയതിയുണ്ടായ ചില സംഭവങ്ങളുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിലേക്ക് വഴിവെച്ചത്. ഒരു യുവാവിനെ ഇടയാറിനു സമീപംവച്ച് മൂന്നുപേര്‍ ചേര്‍ന്നു മര്‍ദിച്ചിരുന്നു. സംഭവത്തില്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ വൈകിട്ട് സംഘടിച്ചെത്തിയ ഒരുവിഭാഗം സ്ഥലത്തെ ഒരു വിഭാഗത്തിന്റെ വീടുകള്‍ ആക്രമിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പൂന്തുറ എസ്.ഐക്കും പൊലീസുകാര്‍ക്കും നേരെയും ആക്രമണം ഉണ്ടായി. പൂന്തുറ എസ്.ഐ അശോക് കുമാര്‍, ഏ.ആര്‍ ക്യാമ്പിലെ പൊലീസുകാരായ അനൂപ് (31), ഷെമിര്‍ (32), അലക്‌സാണ്ടര്‍ (32), കേവളം സ്റ്റേഷനിലെ പൊലീസുകാരായ അനില്‍കുമാര്‍ (45), രാജന്‍ (42) എന്നിവര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ മെഡിക്കല്‍കോളജ് ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇവരെ കൂടാതെ പ്രദേശവാസികളായ രണ്ട് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മേനം കുളം സ്വദേശികളായ സുനില്‍കുമാര്‍ (42), കിരണ്‍ (17) എന്നിവര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരെയും മെഡിക്കല്‍കോളജ് ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരു പൊലീസ് ജീപ്പും നിരവധി വീടുകളും അഗ്നിക്കിരയാക്കിയതായി പറയപ്പെടുന്നു. സംഘര്‍ഷസാധ്യതയുള്ളതിനാല്‍ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്‌്. എ.ഡി.ജി. ഹേമചന്ദ്രന്‍, സിറ്റി പൊലീസ് കമ്മീഷണര്‍ പി.വിജയന്‍, ജില്ലാകലക്‌ടര്‍ കെ.എന്‍ സതീഷ്, എ.ഡി.എം തുടങ്ങി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ രാത്രി വൈകിയും സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.
രാത്രി ഒമ്പത് മണിയോടുകൂടി സംഘര്‍ഷത്തിന് അയവ് വന്നു സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha