നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പി.പി. ദിവ്യ രാജിവച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ് സി.പി.എമ്മിലെ അഡ്വ. കെ.കെ.രത്നകുമാരി
നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പി.പി. ദിവ്യ രാജിവച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ് സി.പി.എമ്മിലെ അഡ്വ. കെ.കെ.രത്നകുമാരി.
ഇന്നലെ ജില്ല പഞ്ചായത്ത് ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പേരാവൂരിലെ ജൂബിലി ചാക്കോയെയാണ് രത്‌നകുമാരി പരാജയപ്പെടുത്തിയത്.
രത്‌നകുമാരിക്ക് 16 വോട്ടും ജൂബിലി ചാക്കോയ്ക്ക് ഏഴ് വോട്ടും ലഭ്യമായി. കളക്ടര്‍ അരുണ്‍ കെ. വിജയന്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രത്‌നകുമാരി പരിയാരം ഡിവിഷനില്‍ നിന്നാണ് ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ചെങ്ങളായി കൊയ്യം പാറക്കാടി സ്വദേശിയാണ്. 2000 മുതല്‍ 2005 വരെ ചെങ്ങളായി ഗ്രാമപഞ്ചായത്ത് മെമ്പറും, 2010 മുതല്‍ 2015 വരെ വൈസ് പ്രസിഡന്റും, 2015 മുതല്‍ 2020 വരെ പ്രസിഡന്റുമായിരുന്നു. തളിപ്പറമ്പ് ബാറില്‍ അഭിഭാഷകയാണ്.
ശ്രീകണ്ഠാപുരം കോട്ടൂരിലെ കര്‍ഷകനായ പാലക്കീല്‍ കൃഷ്ണന്‍ നമ്പ്യാരുടെയും പത്മാവതിയുടെയും മകളാണ്. റിട്ട. അദ്ധ്യാപകന്‍ കെ.കെ. രവിയാണ് ഭര്‍ത്താവ്. തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപകന്‍ ആനന്ദ് രവി, ബി. ടെക് ബിരുദം നേടിയ നന്ദന രത്‌ന എന്നിവര്‍ മക്കളാണ്.
"
https://www.facebook.com/Malayalivartha