വിമാനത്തിനുള്ളിൽ നിന്നും ഭീഷണി സന്ദേശം എഴുതിയ ടിഷ്യൂ പേപ്പർ !!!! എയർ ഇന്ത്യ വിമാനത്തിന് നേരെ വീണ്ടും ബോബ് ഭീഷണി
വിമാനങ്ങൾക്ക് നേരെയുള്ള ബോംബ് ഭീഷണി അവസാനിക്കുന്നില്ല. എയർ ഇന്ത്യ വിമാനത്തിന് നേരെ ബോബ് ഭീഷണിയുണ്ടായിരിക്കുകയാണ് . രാവിലെ 8.45-ന് ന്യൂഡൽഹിയിൽ നിന്നും കൊച്ചിയിലെത്തിയ വിമാനത്തിന് നേരെയായിരുന്നു ബോംബ് ഭീഷണി . ക്രൂ അംഗങ്ങൾ വിമാനത്തിനുള്ളിൽ നിന്നും ഭീഷണി സന്ദേശം എഴുതിയ ടിഷ്യൂ പേപ്പർ സീറ്റിനടിയിൽ നിന്നും കണ്ടെത്തി. രാവിലെ 9.30-ന് ഡൽഹിയിലേക്ക് തിരിക്കേണ്ടതായിരുന്നു വിമാനം.
എന്നാൽ ടിഷ്യൂ പേപ്പർ കണ്ടെത്തിയതോടെ വിശദമായ പരിശോധനകൾക്ക് ശേഷമാണ് സർവീസ് തുടങ്ങിയത്. പ്രോട്ടോക്കോൾ പ്രകാരം നടത്തിയ പരിശോധനയിൽ സംശയാസ്പദമായി യാതൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. പരിശോധനകൾക്ക് ശേഷം 11 മണിയോടെയായിരുന്നു വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡൽഹിയിൽ നിന്നും കൊച്ചിയിലെത്തിയ യാത്രക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha