മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുന്നത് മാറ്റി ഹൈക്കോടതി
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുന്നത് മാറ്റി ഹൈക്കോടതി .കേസ് അടുത്തയാഴ്ച പരിഗണിക്കുമെന്ന് കോടതി .
ഉരുള്‍പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം നിലപാടറിയിച്ചതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഇത് സംബന്ധിച്ച് കേന്ദ്രം നല്കിയ കത്ത് സര്‍ക്കാര്‍ ഹാജരാക്കി. വയനാട്ടിലുണ്ടായ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ്ക്യൂറി രഞ്ജിത് തമ്പാന് നേരത്തെ റിപ്പോര്‍ട്ട് നല്കിയിട്ടുണ്ടായിരുന്നു.
വിഷയത്തില്‍ നിലപാട് അറിയിക്കാനായി കേന്ദ്രസര്‍ക്കാരിന് കോടതി നിര്‍ദേശം നല്കി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് വിദഗ്ധ സമതിയുടെ കൂടിയാലോചന നടക്കുകയാണെന്നാണ് നേരത്തെ കേന്ദ്രം മറുപടി നല്‍കിയത്.എന്നാല്‍ വയനാട് ദുരന്തത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അറിയിച്ചത്.
" f
https://www.facebook.com/Malayalivartha