Widgets Magazine
15
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ പ്രോജക്ട് ഓഫീസര്‍മാരെ (മെക്കാനിക്കല്‍ ആന്‍ഡ് ഇലക്ട്രിക്കല്‍) നിയമിക്കുന്നു


ഈ യോഗ്യതകളുണ്ടെങ്കിൽ ട്രായിയില്‍ തകർപ്പൻ അവസരം, അരലക്ഷത്തിന് മുകളില്‍ ശമ്പളം, കൂടാതെ മറ്റ് ആനുകൂല്യങ്ങളും ഇതിലും നല്ല ഒരവസരം ഇനി കിട്ടാനില്ല


വൻ ആശ്വാസം സമ്മാനിച്ച് സ്വർണ വില..സംസ്ഥാനത്തെ സ്വർണവിലയിൽ റെക്കോർഡ് ഇടിവ്...ഇന്ന് 880 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞിട്ടുള്ളത്..55,480 രൂപ നിരക്കിലാണ് ഇന്ന് സംസ്ഥാനത്ത് സ്വര്‍ണ വ്യാപാരം നടക്കുക...


അഗ്നിപർവതങ്ങളെ കുറിച്ച് കേട്ടിട്ടില്ലാത്തവർ ചുരുക്കമായിരിക്കും..മഞ്ഞുമൂടി കിടക്കുന്ന മലമുകളിൽ ഒഴുകിയിറങ്ങുന്ന തിളച്ചുമറിയുന്ന ലാവയുടെ ദൃശ്യങ്ങളാണ് കാഴ്ചക്കാരെ അതിശയിപ്പിക്കുന്നത്...


ഹിസ്ബുള്ളയ്ക്ക് നേരെ ഇസ്രയേലിന്റെ സംഹാര താണ്ഡവം.. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വ്യാപകമായ ആക്രമണം...മൂന്ന് കമാൻഡർമാരെ വകവരുത്തി... തെക്കൻ ലെബനൻ കേന്ദ്രീകരിച്ച് സൈനിക ഗ്രൗണ്ട് ഓപ്പറേഷൻ...

നവീൻ ബാബുവിന്റെ കോൾ ലിസ്റ്റുമായി സംഘം; ആ നമ്പരിൽ സംശയം.. കളക്ട‍റെ പൂട്ടി മഞ്ജുഷ കട്ടയ്ക്ക്

15 NOVEMBER 2024 11:16 AM IST
മലയാളി വാര്‍ത്ത

മുന്‍ എഡി.എം. നവീന്‍ബാബുവിന്റെ ആത്മഹത്യാ കേസില്‍ കലക്ടര്‍ക്കെതിരായ മൊഴിയില്‍ ഉറച്ച് കുടുംബം. മരണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന പരാതിയിലും കണ്ണൂര്‍ കളക്ടര്‍ക്കെതിരേ നല്‍കിയ മൊഴിയിലും കുടുംബാംഗങ്ങള്‍ ഉറച്ചുനിന്നു. യാത്രയയപ്പ് ചടങ്ങ് ഒരുക്കിയതിലും പെട്രോള്‍ പമ്പ് ലൈസന്‍സുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലും ദുരൂഹതയുണ്ടെന്ന് കുടുംബം മൊഴിയില്‍ വ്യക്തമാക്കി.

നവീന്‍ ബാബു മരിച്ച് ഒരുമാസം തികഞ്ഞ ദിവസമായ വ്യാഴാഴ്ചയാണ് പ്രത്യേക അന്വേഷണസംഘം വീട്ടിലെത്തിയത്. നവീന്‍ ബാബുവിന്റെ ഭാര്യ കെ. മഞ്ജുഷ, സഹോദരന്‍ അഡ്വ. പ്രവീണ്‍ ബാബു, ബന്ധു ഹരീഷ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് നവീന്‍ ബാബുവിന്റെ സംസ്‌കാരദിവസം വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.

 



തനിക്ക് തെറ്റ് പറ്റിയെന്ന് നവീന്‍ ഏറ്റുപറഞ്ഞുവെന്ന കണ്ണൂര്‍ കളക്ടറുടെ വാദം കെട്ടിച്ചമച്ചതാണെന്ന് കുടുംബം മൊഴിയില്‍ ആവര്‍ത്തിച്ചെന്നാണു സൂചന. അതേസമയം മരിച്ചതിന് മുമ്പുള്ള രണ്ടു ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ ഫോണിലേക്ക് വന്ന ഫോണ്‍കോളുകള്‍ തിരിച്ചറിയാനാകുമോയെന്ന് കുടുംബത്തോട് പോലീസ് ആരാഞ്ഞു. ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളില്‍ ഈ ഫോണ്‍കോളുകള്‍ക്ക് പങ്കുണ്ടെന്ന് വിധത്തിലാണ് പോലീസ് നീങ്ങുന്നത്.

കണ്ണൂരില്‍നിന്ന് നവീന്‍ബാബുവിന്റെ മലയാലപ്പുഴയിലെ വീട്ടിലെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് ഫോണില്‍വന്ന നമ്പരുകള്‍ തിരിച്ചറിയാനുള്ള ശ്രമം നടത്തിയത്. ഒക്ടോബര്‍ 14-ന് നടന്ന യാത്രയയപ്പ് ദിവസം കുടുംബാംഗങ്ങളുമായി നവീന്‍ ഫോണില്‍ സംസാരിച്ചിരുന്നോയെന്ന് അന്വേഷിച്ചു. നവീനെ വിളിച്ചവരില്‍, അന്വേഷണസംഘം ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് കിട്ടാതിരുന്ന നമ്പരുകള്‍ സംബന്ധിച്ച വിവരങ്ങളാണ് കുടുംബത്തില്‍നിന്ന് പോലീസിന് അറിയേണ്ടിയിരുന്നത്. അറിയാവുന്ന നമ്പരുകളെക്കുറിച്ചുള്ള വിവരങ്ങള്‍ കുടുംബം പോലീസിന് നല്‍കി.

 

 



കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ, പെട്രോള്‍ പമ്പ് ലൈസന്‍സിന് അപേക്ഷ നല്‍കിയ ടി.വി. പ്രശാന്ത് എന്നിവര്‍ക്കെതിരേ സഹോദരന്‍ അഡ്വ. പ്രവീണ്‍ ബാബു കണ്ണൂര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കിതിനെത്തുടര്‍ന്നാണ് കേസെടുത്തിട്ടുള്ളത്. കണ്ണൂര്‍ ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള മൊഴിയെടുക്കല്‍ ഒന്നേമുക്കാല്‍ മണിക്കൂര്‍ തുടര്‍ന്നു.

വ്യാഴാഴ്ച പത്തനംതിട്ട കളക്ടറേറ്റില്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് സംഘം നവീന്‍ബാബുവിന്റെ വീട്ടിലെത്തിയത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷൈജു, സി.പി.ഒ. ഷിജി എന്നിവരുമുണ്ടായിരുന്നു. കേരള മനസാക്ഷിയെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു എഡിഎം നവീന്‍ ബാബുവിന്റെ മരണം. കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പി പി ദിവ്യ നടത്തിയ വിവാദ പ്രസംഗത്തിന് പിന്നാലെയാണ് കെ നവീന്‍ ബാബുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബു വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് ഒരു മാസം. കേസ് അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തെങ്കിലും ദുരൂഹതകള്‍ പൂര്‍ണമായും നീങ്ങിയിട്ടില്ല. അന്വേഷണം ഇഴയുന്നുവെന്നും പരാതിയുണ്ട്. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി ഇന്നലെയാണ് രേഖപ്പെടുത്തിയത്.

 



കഴിഞ്ഞ ഒക്ടോബര്‍ 14-നാണ് കണ്ണൂര്‍ കളക്ടറേറ്റില്‍ നടന്ന എ ഡി എം നവീന്‍ ബാബുവിന്റെ യാത്രയയപ്പു യോഗത്തില്‍ ക്ഷണിക്കാതെ എത്തിയ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യ വിവാദ പ്രസംഗം നടത്തിയത്. പിന്നാലെ ഒക്ടോബര്‍ 15 -ന് രാവിലെ നവീന്‍ ബാബുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നാലെ, പി പി ദിവ്യക്ക് എതിരെ ജനരോക്ഷമിരമ്പി. ദിവ്യയെ തള്ളി സിപിഐഎം പത്തനംതിട്ട ജില്ലാ നേതൃത്വം രംഗത്തെത്തി. പി പി ദിവ്യക്ക് എതിരെ ഉടന്‍ നടപടിവേണ്ടെന്ന കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നിലപാട് പാര്‍ട്ടിയില്‍ ഭിന്നതയുണ്ടാക്കി.

നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബുവിന്റെ പരാതിയില്‍ പി പി ദിവ്യയ്ക്കെതിരെ ആത്മഹത്യാപ്രേരണകുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തു നിന്നും ദിവ്യയെ മാറ്റി. എന്നാല്‍, ചോദ്യം ചെയ്യാനോ അറസ്റ്റ് രേഖപ്പെടുത്താനോ പോലീസ് ആദ്യം തയാറായില്ല. പി പി ദിവ്യ ഒളിവില്‍ പോയി. കളക്ടര്‍ ക്ഷണിച്ചതിനാലാണ് താന്‍ എത്തിയതെന്ന് ജാമ്യാപേക്ഷയില്‍ ദിവ്യ വ്യക്തമാക്കി. പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ദിവ്യയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ യാത്രയയപ്പ് യോഗത്തില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കണമെന്ന് ദിവ്യ കളക്ടറോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് വ്യക്തമായി.

പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ദിവ്യയെ ഇരിണാവ് ഡാം ബ്രാഞ്ചിലേക്ക് തരംതാഴ്ത്താന്‍ സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. നവീന്‍ ബാബു വിടവാങ്ങിയിട്ട് ഒരു മാസം പിന്നിടുമ്പോള്‍ പിപി ദിവ്യ ജാമ്യത്തിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തില്‍ ക്രിസ്തുരാജത്വ തിരുനാള്‍ മഹോത്സവത്തിന് കൊടിയേറ്റം ഇന്ന്...  (1 hour ago)

അടുത്തത് തുര്‍ക്കി...ഇസ്രയേലിന്റെ മടയിൽ കേറി.. ട്രംപിന് നെതന്യഹുവിന്റെ സമ്മാനം ആയുധം താഴെ വയ്ക്കുന്നു..!  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ മുന്നേറ്റം...  (1 hour ago)

ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് റെയില്‍വേ ആദ്യഘട്ടത്തില്‍ ചെങ്ങന്നൂര്‍ വഴി ഏഴു പ്രത്യേക തീവണ്ടികള്‍  (1 hour ago)

വിവാഹാഭ്യര്‍ഥന നിരസിച്ച വീട്ടമ്മയെ കുത്തിക്കൊല്ലാന്‍ ശ്രമം....സംഭവത്തില്‍ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്  (1 hour ago)

കൊല്ലം അഞ്ചലില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഇന്ന് ഒരു മണിക്കൂർ മുമ്പ് ശബരിമല നടയിൽ...!! പതിനെട്ടാം പടി കയറുമ്പോൾ അയ്യപ്പഭക്തന് കരണത്തടി  (2 hours ago)

മാലിന്യത്തിന് അനുസരിച്ച് ഫീസ് കൂട്ടാന്‍ അനുമതി...അജൈവ മാലിന്യം ശേഖരിക്കുന്നതിന് ഹരിതകര്‍മസേനയ്ക്ക് കൂടുതല്‍ യൂസര്‍ ഫീ ഈടാക്കാമെന്നു വ്യക്തമാക്കി തദ്ദേശ വകുപ്പ്  (2 hours ago)

കൊല്ലത്ത് റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്‌കൂട്ടര്‍ യാത്രികനെ അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചു... ബൈക്ക് യാത്രികന്‍ ഗുരുതര പരുക്കേറ്റ് ആശുപത്രിയില്‍  (2 hours ago)

മണ്ഡല - മകരവിളക്ക് തീര്‍ത്ഥാടന കാലയളവില്‍ നിലയ്ക്കലില്‍ മിനി ബസ് സര്‍വീസ് ആരംഭിച്ചു...  (2 hours ago)

സൗത്ത് അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിനെ സമനിലയില്‍ കുരുക്കി വെനസ്വേല...  (3 hours ago)

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുന്നത് മാറ്റി ഹൈക്കോടതി  (3 hours ago)

പാര്‍ട്ടിയുമായി യോജിച്ചു പോകാന്‍ തീരുമാനിച്ച സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജനെ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും തലപ്പത്തുള്ളവര്‍ പിന്നില്‍നിന്നു കുത്തിയാണ് ആത്മകഥ നാടകീയമായി പുറത്തുവിട്ടതെന്  (3 hours ago)

നവീൻ ബാബുവിന്റെ കോൾ ലിസ്റ്റുമായി സംഘം; ആ നമ്പരിൽ സംശയം.. കളക്ട‍റെ പൂട്ടി മഞ്ജുഷ കട്ടയ്ക്ക്  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... കുവൈറ്റില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ മലയാളിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends