മണ്ഡല - മകരവിളക്ക് തീര്‍ത്ഥാടന കാലയളവില്‍ നിലയ്ക്കലില്‍ മിനി ബസ് സര്‍വീസ് ആരംഭിച്ചു...
മണ്ഡല - മകരവിളക്ക് തീര്‍ത്ഥാടന കാലയളവില്‍ നിലയ്ക്കലില്‍ മിനി ബസ് സര്‍വീസ് ആരംഭിച്ചു...ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പുതിയ സര്‍വിസിന് നിര്‍ദേശം നല്‍കി.
ഏഴ് കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചു കിടക്കുന്ന നിലയ്ക്കലിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍നിന്ന് തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കല്‍ ബസ് സ്റ്റാന്‍ഡിലേക്ക് എത്തുന്നതിനും ദര്‍ശന ശേഷം മടങ്ങിയെത്തുന്നവര്‍ക്ക് സ്റ്റാന്‍ഡില്‍നിന്ന് പാര്‍ക്കിങ് ഗ്രൗണ്ടിലെ വാഹനങ്ങളുടെ അടുത്തേക്ക് പോകുന്നതിനും തീര്‍ത്ഥാടകര്‍ മുന്‍ വര്‍ഷങ്ങളില്‍ അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് പുതിയ സര്‍വിസ് തുടങ്ങുന്നത്.
ഓട്ടോറിക്ഷകളും ജീപ്പുകളും അടങ്ങുന്ന സ്വകാര്യ വാഹനങ്ങള്‍ പണം ഈടാക്കിയാണ് മുമ്പ് നിലയ്ക്കലില്‍ സര്‍വിസ് നടത്തിയിരുന്നത്. സൗജന്യ സര്‍വീസ് നടത്തണമെന്നാണ് നിര്‍ദേശിച്ചിരുന്നതെങ്കിലും കിലോമീറ്ററിനനുസരിച്ച് ചെറിയ നിരക്കില്‍ നിലവില്‍ രണ്ട് ബസുകളാണ് സര്‍വിസ് നടത്തുകയെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍.
"
https://www.facebook.com/Malayalivartha