വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തില്‍ ക്രിസ്തുരാജത്വ തിരുനാള്‍ മഹോത്സവത്തിന് കൊടിയേറ്റം ഇന്ന്...
വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തില്‍ ക്രിസ്തുരാജത്വ തിരുനാള്‍ മഹോത്സവം 15ന് കൊടിയേറി 24നാണ് സമാപിക്കുന്നത്.15ന് വൈകിട്ട് 4.30ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ഡോ.ക്രിസ്തുദാസ് രാജപ്പന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്കു ശേഷം 6.30ന് ഇടവക വികാരി ഡോ.വൈ.എം.എസിസണ്‍ തിരുനാള്‍ കൊടിയേറ്റ് നിര്‍വഹിക്കും.
23ന് വൈകിട്ട് 5.30ന് സന്ധ്യാവന്ദന പ്രാര്‍ത്ഥന, തുടര്‍ന്ന് 6.30ന് ക്രിസ്തുരാജ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ആരംഭിക്കും. 24ന് വൈകിട്ട് 5.30ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത മെത്രോപ്പോലീത്ത ഡോ.തോമസ് ജെ.നെറ്റോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തിരുനാള്‍ പൊന്തിഫിക്കല്‍ സമൂഹദിവ്യബലി നടക്കും. 29ന് വൈകിട്ട് 5.30ന് സമൂഹ ദിവ്യബലിക്കു ശേഷമായിരിക്കും കൊടിയിറങ്ങുക.
അതേസമയം വെട്ടുകാട് മാദ്രെ ദേവൂസ് ദൈവാലയത്തിലെ തിരുനാള്‍ പ്രമാണിച്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും
മുന്‍പ് നെയ്യാറ്റിന്‍കര താലൂക്കില്‍ ഉള്‍പ്പെട്ടിരുന്നതും ഇപ്പോള്‍ കാട്ടാക്കട താലൂക്കില്‍ ഉള്ളതുമായ അമ്പൂരി, വാഴിച്ചല്‍. കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറ്റൂര്‍, കുളത്തുമ്മല്‍, മാറനല്ലൂര്‍, മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, വിളപ്പില്‍ എന്നീ വില്ലേജ് പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.
https://www.facebook.com/Malayalivartha