എല്ലാ ആരോപണങ്ങളും പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണം... പി വി അന്‍വറിനെതിരെ കേസ് ഫയല്‍ ചെയ്ത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി
എല്ലാ ആരോപണങ്ങളും പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന് ആശ്യപ്പെട്ട് പി വി അന്‍വറിനെതിരെ കേസ് ഫയല്‍ ചെയ്ത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി. കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം, ഇ പി ജയരാജന്റെ പുസ്തക വിവാദം എന്നിവയുടെയെല്ലാം പിന്നില്‍ ശശി ആണെന്ന പി വി അന്‍വറിന്റെ പാലക്കാട്ടെ പ്രസംഗത്തിന് പിന്നാലെയാണ് നീക്കം. തലശ്ശേരി, കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതികളിലാണ് ഹര്‍ജി നല്‍കിയത്.
ആരോപണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു. ആരോപണം ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കും. പൊതുസമ്മേളനങ്ങളിലും പത്രസമ്മേളനങ്ങളിലും ഉന്നയിച്ച ആരോപണങ്ങളും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നല്‍കിയ പരാതികളിലും ഉന്നയിച്ച എല്ലാ ആരോപണങ്ങളും പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പി വി അന്‍വറിന് പിന്നില്‍ അധോലോക സംഘങ്ങളാണെന്ന് പി ശശി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങളില്‍ ഈ അധോലോക സംഘങ്ങള്‍ അസ്വസ്ഥരാണ്. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് തനിക്ക് നേരെയുള്ള ആക്രമണമെന്നും പി ശശി പറഞ്ഞു.
മുഖ്യമന്ത്രിയെ ആക്രമിക്കുക, അദ്ദേഹത്തിന്റെ കുടുംബത്തെ ആക്രമിക്കുക എന്നിവയാണ് പി വി അന്‍വറിന്റെ ലക്ഷ്യം. മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാനും നിലനില്‍പ്പിന്റെ ഭാഗമായുമാണ് അദ്ദേഹം ഇതൊക്കെ ചെയ്യുന്നത്. രാഷ്ട്രീയമായി അധഃപതിച്ചു കഴിഞ്ഞാല്‍ പിന്നെ വ്യക്തിപരമായ ആക്ഷേപം നടത്തി മാത്രമേ നിലനില്‍ക്കാന്‍ കഴിയൂ എന്ന ശ്രമമാണ് അന്‍വര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും പി ശശി ആരോപിച്ചു.
നേരത്തെ പിവി അന്‍വറിന് സിപിഎം നേതാവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ പി ശശി വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് അന്‍വര്‍ നല്‍കിയ പരാതിക്കത്തിലെ ആരോപണങ്ങളിലാണ് വക്കീല്‍ നോട്ടീസ് അയച്ചത്. പാര്‍ട്ടി സെക്രട്ടറിക്ക് നല്‍കിയ കത്ത് അന്‍വര്‍ പിന്നീട് മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയിരുന്നു. ഈ ആരോപണങ്ങള്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാണ് ശശി അയച്ചിരിക്കുന്ന വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha