എലിയെ ഓടിക്കാന്‍ റൂമില്‍ എലിവിഷം തളിച്ചു... എലിവിഷം ശ്വസിച്ച് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം
ചെന്നൈയില്‍ എലിയെ ഓടിക്കാന്‍ റൂമില്‍ എലിവിഷം തളിച്ചതിനെത്തുടര്‍ന്ന് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. കുട്ടികളുടെ മാതാപിതാക്കള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചെന്നൈ കുന്ദ്രത്തൂരിലാണ് സംഭവം. ബാങ്ക് ജീവനക്കാരനായ ഗിരിധരന്റെയും പവിത്രയുടെയും നാലും ഒന്നും വയസ് പ്രായമുള്ള കുട്ടികളാണ് വിഷം കലര്‍ന്ന വാതകം ശ്വസിച്ച് മരിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. അന്വേഷണത്തില്‍ അളവിലും കൂടുതല്‍ എലിവിഷം വീട്ടില്‍ തളിച്ചതായി കണ്ടെത്തി. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വീട്ടില്‍ എലിശല്യം രൂക്ഷമായതിനല്‍ ഗിരിധര്‍ പ്രദേശത്തുള്ള ഒരു ഏജന്‍സിയെ സമീപിച്ചിരുന്നു. ഇവര്‍ വീട്ടിലെത്തി കീടനാശിനി തളിക്കുകയും മുറികളില്‍ എലിവിഷം പൊടിച്ചിടുകയും ചെയ്തു. രാത്രി മുറിയിലെ എസി ഓണ്‍ ചെയ്ത് കിടന്ന കുടുംബാംഗങ്ങള്‍ പിന്നീട് അസ്വസ്ഥത പ്രകടിപ്പിച്ചുതുടങ്ങി. അയല്‍ക്കാര്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടികള്‍ മരിച്ചിരുന്നു. തുടര്‍ന്ന് പൊലീസില്‍ വിവരമിറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha