Widgets Magazine
15
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


CBI ക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഇപ്പോള്‍ അസിസ്റ്റൻ്റ് പ്രോഗ്രാമർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു


കൊച്ചി ഇന്‍ഫോ പാർക്കില്‍ വിവിധ കമ്പനികളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മതിയായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷിക്കാം. വെബ് ആൻഡ് ക്രാഫ്റ്റ്സ്, ഐ കോഡ് ബിസ് പ്രൈവറ്റ് ലിമിറ്റഡ്, റൂബി സെവന്‍ സ്റ്റുഡിയോസ് എന്നീ സ്ഥാപനങ്ങളിലാണ് ഒഴിവുകളുള്ളത്


2024ലെ അവസാന സൂപ്പർമൂണിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ലോകം..സാധാരണ കാണുന്ന ചന്ദ്രനേക്കാൾ 14 ശതമാനം വലിപ്പവും 30 ശതമാനം തിളക്കവും കൂടുതലായിരിക്കും..


ശത്രുക്കളുടെ മടയിൽ കേറി ആക്രമിക്കാൻ തയ്യാറായി ഇന്ത്യയുടെ പിനാക...ഫ്ലൈറ്റ് ടെസ്റ്റുകൾ ഇന്ത്യ വ്യാഴാഴ്ച വിജയകരമായി പൂർത്തിയാക്കി...സംഘർഷബാധിതമായ അർമേനിയയാണ് പിനാക സംവിധാനം വാങ്ങാൻ ആദ്യ ഓർഡർ നൽകിയത്...


ജയരാജന്‍ പുറത്തുപോകുമോ അതോ സിപിഎം പുറത്താക്കുമോ...പിണറായിയെയും പാര്‍ട്ടിയെയും പ്രതിക്കൂട്ടിലാക്കുന്നതില്‍, ജയരാജന്‍ നൂറു ശതമാനവും വിജയിച്ചു...

നാടകസംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടത്... മാപ്പിൽ കാണിച്ച എളുപ്പ വഴിയിലുടെയാണ് ബസ് പോയത്... വലിയ ബസ്സുകൾക്ക് പോകാൻ സാധിക്കാത്ത ഇടുങ്ങിയ വഴിയാണ്...

15 NOVEMBER 2024 04:12 PM IST
മലയാളി വാര്‍ത്ത

കേളകത്ത് മലയാംപടിയിൽ എസ് വളവിൽ ബസ് മറിഞ്ഞ് രണ്ടു പേർ മരിച്ചു. നാടകസംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്.
കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞ് ഉണ്ടായ അപകടത്തിന് കാരണം ഗൂഗിൾ മാപ്പിൻ്റെ സഹായത്തോടെയുള്ള യാത്രയെന്ന് നാട്ടുകാര്‍. മലയാംപടിയിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം ഉണ്ടായത്. മാപ്പിൽ കാണിച്ച എളുപ്പ വഴിയിലുടെയാണ് ബസ് പോയത്. വലിയ ബസ്സുകൾക്ക് പോകാൻ സാധിക്കാത്ത ഇടുങ്ങിയ വഴിയാണ്. കുത്തനെ ഇറക്കവും വളവുകളും ഉണ്ട്.

 

ഗൂഗിൾ മാപ്പിന്റെ നിർദ്ദേശം അനുസരിച്ച് ഇടുങ്ങിയ വഴിയിലൂടെ യാത്ര ചെയ്തതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു. അപകടത്തിൽ 2 പേർ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. ഇരുവരും നാടക സംഘത്തിലെ പ്രധാന നടിമാരാണ്. കായംകുളം സ്വദേശികളായ ഉണ്ണി, ഉമേഷ്, സുരേഷ്, ഷിബു, എറണാകുളം സ്വദേശികളായ വിജയകുമാർ, ബിന്ദു, കല്ലുവാതുക്കൽ സ്വദേശി ചെല്ലപ്പൻ, കൊല്ലം സ്വദേശി ശ്യാം,

അതിരുങ്കൽ സ്വദേശി സുഭാഷ് എന്നിവരാണ് അപകടത്തില്‍ പരിക്കേറ്റ് കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. കായംകുളം സ്വദേശി ഉമേഷിന്റെ നില ഗുരുതരമാണ്. ദേവ കമ്മ്യൂണിക്കേഷൻ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട് ബസ് ആഴത്തിലേക്ക് മറിയുകയായിരുന്നു എന്നാണ് നിഗമനം. മുൻവശത്ത് ഇരുന്ന രണ്ടുപേരാണ് മരിച്ചത്. കടന്നപ്പള്ളിയിൽ നാടകം അവതരിപ്പിച്ച ശേഷം സുൽത്താൻ ബത്തേരിയിലേക്ക് പേകും വഴിയാണ് അപകടം. നാടകസംഘത്തിന് വഴിതെറ്റിയാണ് ഈ റോഡിലൂടെ സഞ്ചരിച്ചത്. മരത്തിൽ തട്ടിയാണ് ബസ് നിന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏതെല്ലാം തരത്തിലാണ് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ നോക്കുന്നത്; ഇ പി ജയരാജനെ ചേര്‍ത്തുപിടിച്ച് പിണറായി  (5 minutes ago)

232 ആക്രമിച്ചിട്ടും ഇന്നും ഇസ്രയേലിന് തകര്‍ത്തെറിയാനാകാത്ത പലസ്തീന്‍ ഗ്രാമം...അല്‍ അറാഖിബിന്റെ ശക്തി  (16 minutes ago)

ബോര്‍ഡ് പരീക്ഷയില്‍ നിന്നും സിലബസിന്റെ 15 ശതമാനം ഭാഗം വെട്ടികുറയ്ക്കാന്‍ നിര്‍ദേശിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് സിബിഎസ്ഇ  (57 minutes ago)

ഇ പിയെ തല്ലാന്‍ വടി കിട്ടിയിട്ടും ഗോവിന്ദന്‍ ഒതുങ്ങി; കഥയെഴുതി പണിവെച്ച ജയരാജനോട് ക്ഷമിച്ചിരിക്കുന്നുവെന്ന്  (1 hour ago)

പോര്‍ബന്തറില്‍ വന്‍ മയക്കുമരുന്ന് വേട്ട... ഇറാനിയന്‍ ബോട്ടില്‍ നിന്ന് 700 കിലോയിലധികം മയക്കുമരുന്ന് പിടികൂടി  (2 hours ago)

CBI ക്ക് കീഴില്‍ ജോലി  (2 hours ago)

കൊച്ചി ഇന്‍ഫോ പാർക്കില്‍ ഒഴിവുകൾ..  (2 hours ago)

SUPER MOON ഇന്ത്യയിൽ പ്രത്യക്ഷപ്പെടുന്നത്  (3 hours ago)

PINAKA MBRL വാങ്ങാൻ ഫ്രാൻസും അർമേനിയയും  (3 hours ago)

E P JAYARAJAN പാര്‍ട്ടി വെട്ടിലാക്കിയ ഇ പി  (3 hours ago)

KANNUR ചതിച്ചത് ഗൂഗിൾ മാപ്പെന്ന് നാട്ടുകാർ  (3 hours ago)

TURKEY എല്ലാ ബന്ധവും തുര്‍ക്കി അവസാനിപ്പിച്ചു  (3 hours ago)

വരും മണിക്കൂറിൽ ഇടിയോടുകൂടി മഴയെത്തും ഒന്നല്ല, രണ്ട് ചക്രവാതച്ചുഴി ഇന്നും നാളയും ജാഗ്രത  (3 hours ago)

മധ്യ അമേരിക്കയിലും മെക്സിക്കോയുടെ തെക്കൻ മേഖലയിലും കനത്ത നാശം വിതച്ച് ഉഷ്ണ മേഖലാ കൊടുങ്കാറ്റായ സാറ  (3 hours ago)

North-Korea ലോകം ഭയക്കുന്ന നീക്കം തുടങ്ങി  (3 hours ago)

Malayali Vartha Recommends