ജയരാജന് പുറത്തുപോകുമോ അതോ സിപിഎം പുറത്താക്കുമോ...പിണറായിയെയും പാര്‍ട്ടിയെയും പ്രതിക്കൂട്ടിലാക്കുന്നതില്‍, ജയരാജന്‍ നൂറു ശതമാനവും വിജയിച്ചു...
ഇപി ജയരാജന്‍ സിപിഎമ്മില്‍ നിന്ന് പുറത്തേക്കോ എന്നത് വൈകാതെ വ്യക്തമാകും. ജയരാജന്‍ പുറത്തുപോകുമോ അതോ സിപിഎം പുറത്താക്കുമോ എന്നേ ഇനി അറിയേണ്ടതുള്ളു. ആത്മകഥാ വിവാദത്തിലൂടെ പിണറായി വിജയനെയും പാര്‍ട്ടിയെയും പ്രതിക്കൂട്ടിലാക്കുന്നതില്‍ ജയരാജന്‍ നൂറു ശതമാനവും വിജയിച്ചു. കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയും രാഷ്ട്രീയ പിന്‍ഗാമിയുമായി പിണറായി വിജയന്‍ മരുമകന്‍ റിയാസിനെ വാഴിക്കുമെന്ന് ഏറെക്കുറെ ഉറപ്പായ ഘട്ടത്തിലാണ് ഇപി ജയരാജന്റെ ആത്മകഥാ ബോംബ് പൊട്ടിയിരിക്കുന്നത്.
ആത്മകഥാ ബോംബ് കെട്ടുകഥയല്ലെന്നും എല്ലാ വിവരങ്ങളും ജയരാജന്റെ നേരിട്ടുള്ള അറിവില്‍ തന്നെയാണ് നടന്നതെന്ന് പിണറായി വിജയന് നന്നായി അറിയാം. ഉപതെരഞ്ഞെടുപ്പിന്റെ അന്ന് രാവിലെ ജയരാജന്‍ ഇത് പുറത്തുവിട്ടതില്‍ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. ചേലക്കരയില്‍ സിപിഎം സ്ഥാനാര്‍ഥി തോല്‍ക്കണം. ഒപ്പം പാലക്കാടും വയനാടും കോണ്‍ഗ്രസ് നിലനിറുത്തണം. സിപിഎമ്മിന്റെ ഉരുക്കുകോട്ടകളിലൊന്നായ ചേലക്കരയില്‍ തോറ്റാല്‍ അത് പിണറായി വിരുദ്ധ വികാരം ആഞ്ഞടിച്ചതാണെന്ന് കേരളം ശരിവയ്ക്കും.
പാര്‍ട്ടിതലത്തിലും പൊതുതലത്തിലും രണ്ടാം പിണറായി സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് ജയരാജന്‍ ആത്മകഥയില്‍ എഴുതിയത് നല്ല ബോധ്യത്തോടെയാണ്. നിലവിലെ സാഹചര്യത്തില്‍ പിണറായി വിജയന്‍ മൂന്നാമൂഴം മുഖ്യമന്ത്രിയാകില്ലെന്നിരിക്കെ മരുമകന്‍ മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാനുള്ള ഒത്തുതീര്‍പ്പിലേക്ക് നീങ്ങുമെന്ന് വ്യക്തമാണ്.
പിണറായി വിജയന്‍ സര്‍ക്കാരിനെ റിമോട്ട് കണ്‍ട്രോളില്‍ നിയന്ത്രിക്കുന്ന വിവാദനായകന്‍മാരും വെറുക്കപ്പെട്ടവരുമൊക്കെ റിയാസിനെ മുഖ്യമന്ത്രിയാക്കാനുള്ള നടപടി ഏറെക്കുറെ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഇപി ജയരാജന്‍ പരിപ്പുവടയുടെ രൂപത്തില്‍ അസാമാന്യമായ കുഴിബോംബ് പൊട്ടിച്ച് പിണറായിയെ ഞെട്ടിച്ചത്.
കണ്ണൂരില്‍ വിഎസ് ഗ്രൂപ്പിനെ വെട്ടിനിരത്തി സിപിഎമ്മിനെ പിണറായി വിജയന്റെ കാല്‍ക്കീഴിലാക്കി കൊടുക്കുന്നതില്‍ ഏറ്റവും പങ്കുവഹിച്ചയാളാണ് ഇപി ജയരാജന്‍. ഇതിന് പ്രത്യുപകാരമായാണ് പിണറായി വിജയന്‍ ഇപി ജയരാജന് മന്ത്രിസ്ഥാനം വെച്ചുനീട്ടിയത്. ഇപി ജയരാജന്റെ ജീവചരിത്രം വെറുതെയങ്ങു പുറത്തുപോകുമെന്ന് വിശ്വസിക്കുന്നവരല്ല കേരളത്തിലെ ജനങ്ങള്‍. ജീവചരിത്രം മാത്രമല്ല സ്വകാര്യ ഫോട്ടോകളും വിമര്‍ശനങ്ങളും നിലപാടുകളുമൊക്കെ ആത്മകഥയില്‍ ഇപി വിവരിച്ചിട്ടുമുണ്ട്. സിപിഎമ്മിനെ തകര്‍ക്കു മാത്രമല്ല പിണറായി വിജയനോടു പക തീര്‍ക്കുക എന്ന ലക്ഷ്യത്തിലാണ് ജയരാജന്‍ കച്ചകെട്ടി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
എന്നാല്‍ എല്‍ഡിഎഫ് കണ്‍വീനര്‍ പദവിയില്‍ നിന്ന് മാറ്റുക മാത്രമല്ല സിപിഎം സംസ്ഥാന സെക്രട്ടറി പദവിയില്‍ ഇപിയെക്കാള്‍ ഏറെ ജൂണിയറായ എംവി ഗോവിന്ദനെ കുടിയിരുത്തിയതിലുള്ള കട്ടക്കലിപ്പ് ഇപ്പോഴും ജയരാജനുണ്ട്. അതിനാല്‍തന്നെ ഇപി ജയരാജന്‍ വലിയ വിവരമൊന്നുമുള്ളയാളല്ല. മാത്രവുമല്ല പാര്‍ട്ടിക്കുള്ളില്‍ ഒരുപാട് മണ്ടത്തരങ്ങളും പൊട്ടത്തരങ്ങളും പറയുന്നയാളുമാണ്. ഇതൊക്കെയായിട്ടും സിപിഎം ഇപിയെ ഒഴിവാക്കിയിരുന്നില്ല. എന്നാല്‍ ഇപിയെ പാര്‍ട്ടിയില്‍ തരംതാഴ്ത്താനുള്ള നീക്കമാണ് പിണറായി നടത്തിക്കൊണ്ടിരിക്കുന്നത്.
സാന്റിയാഗോ മാര്‍ട്ടിന്‍, ബന്ധുനിയമനം തുടങ്ങിയ വിവാദങ്ങളില്‍ പാര്‍ട്ടിയും പാര്‍ട്ടിപത്രവും ചാനലും തനിക്കൊപ്പം വേണ്ടത്ര നിലയുറപ്പിച്ചില്ല എന്ന ആക്ഷേപം മുന്‍പുതന്നെ ഇപിക്കുണ്ട്.
ബിജെപി നേതാവ് പ്രകാശ് ജാവേത്കറെ സന്ദര്‍ശിച്ചതും പാര്‍ട്ടെ വെട്ടിലാക്കി. ഇപി ജയരാജന്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേക്കേറാന്‍ ഏറെക്കുറെ തീരുമാനമെടുത്തിരുന്നു എന്ന വിവരം ബിജെപി പ്രഖ്യാപിച്ചപ്പോഴും വെട്ടിലായത് പാര്‍ട്ടിയാണ്. ഒരു കൊല്ലമായി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും പാര്‍ട്ടിയോഗങ്ങളിലും ഇപി ജയരാജന്‍ സജീവമല്ല. മാത്രവുമല്ല പിണറായി വിജയന്‍ മുഖം മിനുക്കാന്‍ നടത്തിയ നവകേരള സദസിലും ഇപി ജയരാജന്‍ കളംമാറി ചവിട്ടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നിഷേധിച്ചതിലും പാര്‍ട്ടിയുമായി കടുത്ത അകല്‍ച്ചയിലാണ് ഇപി.
ബോക്‌സിങ് താരം മുഹമ്മദ് അലി സംസ്ഥാനത്തിന്റെ മികച്ച കായികതാരമാണെന്നു പറഞ്ഞതിനു പിന്നാലെയാണ് വിഖ്യാത ഫുട്‌ബോള്‍ താരം മെസിയെ മേഴ്‌സി എന്ന് ജയരാജന്‍ വിശേഷിപ്പിച്ചത്. കോടികളുടെ കള്ളപ്പണത്തിന് ജയരാജന്‍ വൈദേഖി റിസോര്‍ട്ട് പണിത വിവരം പി ജയരാജന്‍ പുറത്തുവിട്ടതോടെ പാര്‍ട്ടി വെട്ടിലായി.
https://www.facebook.com/Malayalivartha