ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും...
ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. നൈജീരിയ, ബ്രസീല്‍, ഗയാന എന്നീ രാജ്യങ്ങളാണ് മോദി സന്ദര്‍ശിക്കുക. ഉച്ചയ്ക്ക് 1 മണിക്ക് യാത്രതിരിക്കുന്ന മോദി നൈജീരിയന്‍ സമയം ഒമ്പത് മണിക്ക് തലസ്ഥാനമായ അബുജയില്‍ എത്തും.
പതിനേഴ് വര്‍ഷത്തിനു ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നൈജീരിയയില്‍ എത്തുന്നത്. ആറ് ദിവസത്തേക്കാണ് മോദിയുടെ വിദേശ സന്ദര്‍ശനം. രണ്ട് ദിവസമാണ് മോദി നൈജീരിയയിലുണ്ടാവുക.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാനുള്ള ചര്‍ച്ചകള്‍ മോദിയുടെ സന്ദര്‍ശനവേളയില്‍ നടക്കും. കൂടാതെ നൈജീരിയയിലെ ഇന്ത്യന്‍ സമൂഹവുമായും മോദി കൂടിക്കാഴ്ച നടത്തും. നൈജീരിയയില്‍ നിന്ന് ബ്രസീലില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനാവും മോദി പോവുക. റഷ്യ യുക്രെയിന്‍ സംഘര്‍ഷം, പശ്ചിമേഷ്യയിലെ സംഘര്‍ഷം എന്നിവ ഉച്ചകോടിയില്‍ ചര്‍ച്ചയായേക്കും. പല ലോകനേതാക്കളുമായും മോദി ചര്‍ച്ച നടത്തും. ബ്രസീലില്‍ നിന്ന് ഗയാനയില്‍ എത്തുന്ന മോദി കരീബിയന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ കാരികോം ഇന്ത്യ ഉച്ചകോടിയിലും പങ്കെടുക്കും. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഗയാന സന്ദര്‍ശിക്കുന്നത്.
"
https://www.facebook.com/Malayalivartha