ഹരിതകര്‍മസേനയുടെ സേവന നിരക്കുകള്‍ ഉയര്‍ത്തി...
ഹരിതകര്‍മസേനയുടെ സേവന നിരക്കുകള്‍ ഉയര്‍ത്തി... അജൈവ-ജൈവ മാലിന്യം ശേഖരിക്കുന്ന ഹരിതകര്‍മസേനാംഗങ്ങള്‍ ഈടാക്കുന്ന യൂസര്‍ ഫീസ് സംബന്ധിച്ച് തദ്ദേശസ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാന്‍ അംഗീകാരം നല്‍കി കുറഞ്ഞ നിരക്ക് നിശ്ചയിച്ചു.
നിലവിലെ വരുമാനമനുസരിച്ച് ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് ഉപജീവനത്തിനുതകുന്ന വരുമാനം ലഭ്യമാക്കുന്നില്ലെന്ന സാഹചര്യത്തിലാണ് യൂസര്‍ഫീ പുനര്‍നിര്‍ണയിച്ച് തദ്ദേശവകുപ്പ് ഉത്തരവിറങ്ങിയത്. ഗ്രാമപഞ്ചായത്തുകളില്‍ കുറഞ്ഞത് പ്രതിമാസം 50 രൂപ, നഗരസഭകളില്‍ പ്രതിമാസം കുറഞ്ഞത് 70 രൂപ എന്ന നിരക്ക് തുടരും.
സ്ഥാപനങ്ങള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന നിരക്ക് പ്രതിമാസം 100 രൂപയായി തുടരുമെങ്കിലും ഉല്‍പാദിപ്പിക്കുന്ന മാലിന്യത്തിന് ആനുപാതികമായും പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ക്കനുസരിച്ചും നിരക്ക് വ്യത്യാസപ്പെടുത്താന്‍ ഭരണസമിതിക്ക് തീരുമാനിക്കാവുന്നതാണ്. നിശ്ചയിക്കുന്ന നിരക്ക് ഭരണസമിതി തീരുമാനമെടുത്ത് പ്രസിദ്ധീകരിക്കണം.
വലിയ അളവില്‍ മാലിന്യം ഉല്‍പാദിപ്പിക്കുന്ന സ്ഥാപനങ്ങളില്‍നിന്ന് പ്രതിമാസം അഞ്ചു ചാക്ക് മാലിന്യം വരെ കുറഞ്ഞത് 100 രൂപ ഈടാക്കാം.
പിന്നീടുള്ള ഓരോ ചാക്കിനും കുറഞ്ഞത് 100 രൂപ അധികം ഈടാക്കാവുന്നതാണ്. ചാക്കിന്റെ പരമാവധി വലുപ്പം 65ഃ80 സെ.മീ. ആകണമെന്നും നിഷ്‌കര്‍ഷിച്ചു.
ജൈവമാലിന്യം ശേഖരിക്കുന്നയിടങ്ങളില്‍ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് തൂക്കത്തിന് ആനുപാതികമായി തുക ഈടാക്കാം. ഓരോ കിലോ ജൈവമാലിന്യം ശേഖരിക്കാന്‍ കുറഞ്ഞ തുക ഏഴു രൂപയായി നിശ്ചയിക്കും.സ്ഥലത്തിന്റെ പ്രത്യേകത പരിഗണിച്ച് ഉയര്‍ന്ന നിരക്ക് നിശ്ചയിക്കാവുന്നതാണ്.
"
https://www.facebook.com/Malayalivartha