Widgets Magazine
16
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ധനവകുപ്പു അഡീഷണൽ ചീഫ് സെക്രട്ടറി തെറിക്കും... പാലക്കാട് ഇലക്ഷന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സെക്രട്ടറിക്ക് പണിഞ്ഞ പണിയാണ് വിവാദമായ സർക്കാർ സർക്കുലർ...ധനമന്ത്രി കൂടി കൈ മലർത്തിയതോടെ സെക്രട്ടറി ഒറ്റയ്ക്കായി...


സന്നിധാനം ഭക്തിസാന്ദ്രം..... സ്വാമിയേ ശരണമയ്യപ്പാ... വൃശ്ചിക പുലരിയില്‍ അയ്യപ്പനെ കാണാന്‍ ഭക്തജന തിരക്ക്


CBI ക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഇപ്പോള്‍ അസിസ്റ്റൻ്റ് പ്രോഗ്രാമർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു


കൊച്ചി ഇന്‍ഫോ പാർക്കില്‍ വിവിധ കമ്പനികളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മതിയായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷിക്കാം. വെബ് ആൻഡ് ക്രാഫ്റ്റ്സ്, ഐ കോഡ് ബിസ് പ്രൈവറ്റ് ലിമിറ്റഡ്, റൂബി സെവന്‍ സ്റ്റുഡിയോസ് എന്നീ സ്ഥാപനങ്ങളിലാണ് ഒഴിവുകളുള്ളത്


2024ലെ അവസാന സൂപ്പർമൂണിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ലോകം..സാധാരണ കാണുന്ന ചന്ദ്രനേക്കാൾ 14 ശതമാനം വലിപ്പവും 30 ശതമാനം തിളക്കവും കൂടുതലായിരിക്കും..

ധനവകുപ്പു അഡീഷണൽ ചീഫ് സെക്രട്ടറി തെറിക്കും... പാലക്കാട് ഇലക്ഷന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സെക്രട്ടറിക്ക് പണിഞ്ഞ പണിയാണ് വിവാദമായ സർക്കാർ സർക്കുലർ...ധനമന്ത്രി കൂടി കൈ മലർത്തിയതോടെ സെക്രട്ടറി ഒറ്റയ്ക്കായി...

16 NOVEMBER 2024 10:49 AM IST
മലയാളി വാര്‍ത്ത
മാടമ്പള്ളിയിലെ ചിത്തരോഗിയെന്ന് എൻ. പ്രശാന്ത് ഐ. എ. എസ്. വിശേഷിപ്പിച്ച ധനവകുപ്പു അഡീഷണൽ ചീഫ് സെക്രടറി തെറിക്കും.  പാലക്കാട്  ഇലക്ഷന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾക്കെതിരെ ഉത്തരവിറക്കിയ ശേഷം ഒരുപ്രമുഖ ദിനപത്രത്തിൽ പ്രധാന വാർത്തയാക്കിയെന്ന ആരോപണമാണ് ധനവകുപ്പ് ഉന്നതൻ  നേരിടുന്നത്. പ്രശാന്തിനെതീരെയുള്ള വാർത്ത സെക്രട്ടറി മാതൃഭൂമിക്ക് ചോർത്തി കൊടുത്തുവെന്ന് മുമ്പ് ആരോപണം ഉയർന്നിരുന്നു. സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരെ മുഴുവൻ പിണക്കുന്ന തരത്തിലുള്ള തീരുമാനത്തിന് പിന്നിൽ ജയതിലകാണെന്നാണ് സി പി എം സംസ്ഥാന നേതൃത്വം വിശ്വസിക്കുന്നത്.       ധനവകുപ്പിലെ ഉദ്യോഗസ്ഥരിൽ ഒരു നല്ല ശതമാനം പേരും സെക്രട്ടറിക്ക് എതിരാണെന്നാണ് കേൾക്കുന്നത്. അവർ സെക്രട്ടറിക്ക് പണിഞ്ഞ പണിയാണ് വിവാദമായ സർക്കാർ സർക്കുലർ.  തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞ് ധനമന്ത്രി കൂടി കൈ മലർത്തിയതോടെ സെക്രട്ടറി ഒറ്റയ്ക്കായി. സര്‍ക്കാര്‍ സഹായധനത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ചെലവിലാണ് സർക്കാർ  കര്‍ശന നിലപാട് സ്വീകരിച്ചത്  . ഈ സ്ഥാപനങ്ങളില്‍ ശമ്പളവും പെന്‍ഷനും മറ്റുചെലവുകളും സര്‍ക്കാരിന്റെ ബാധ്യതയല്ലെന്ന് ധനവകുപ്പ് വ്യക്തമാക്കി. ഇതെല്ലാം സ്ഥാപനങ്ങള്‍ സ്വന്തം വരുമാനത്തില്‍നിന്ന് കണ്ടെത്തണം. സര്‍ക്കാര്‍ പണം നല്‍കുന്നത് വെറും സഹായം മാത്രമായാണ്.


ശമ്പള വര്‍ധനയ്ക്കും കുടിശ്ശികയ്ക്കും ആനുകൂല്യങ്ങള്‍ക്കും അവകാശമുന്നയിച്ച് ജീവനക്കാര്‍ കോടതികളെ സമീപിച്ചാല്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്നും ഈ സ്ഥാപനങ്ങളുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ സര്‍ക്കാരിനെയും വകുപ്പുസെക്രട്ടറിമാരെയും എതിര്‍കക്ഷികളാക്കി കോടതികളെ സമീപിക്കുന്നതും അനുകൂലവിധി നേടിയെടുക്കുന്നതും നിരുത്സാഹപ്പെടുത്താനാണ് ഈ നിര്‍ദേശം.കോടതി അനുകൂലമായി വിധിച്ച് സര്‍ക്കാര്‍ പണം നല്‍കേണ്ടിവന്നാല്‍ അത് സ്ഥാപന മേധാവിയില്‍നിന്ന് ഈടാക്കും.

 

ശമ്പളേതര ആവശ്യങ്ങള്‍ക്ക് നല്‍കുന്ന പണം ശമ്പളം നല്‍കാന്‍ ചെലവിടരുതെന്ന കര്‍ശനവ്യവസ്ഥയും ഉള്‍പ്പെടുത്തും.സ്‌പോര്‍ട്സ് കൗണ്‍സിലിലും ഹൗസിങ് ബോര്‍ഡിലും സര്‍ക്കാരിന്റെ അനുമതിയില്ലാതെ നടത്തിയ പെന്‍ഷന്‍ പരിഷ്‌കരണത്തിന്റെ കുടിശ്ശിക കോടതിവിധി പ്രകാരം സര്‍ക്കാര്‍ നല്‍കേണ്ടിവന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. 35 കോടിയാണ് ഇങ്ങനെ നല്‍കേണ്ടിവന്നത്.സാമ്പത്തിക പ്രതിസന്ധി കാരണം സര്‍ക്കാരിന്റെ സഹായധനം മുടങ്ങുന്നതിനാല്‍ പല സ്ഥാപനങ്ങളുടെയും നിലനില്‍പ്പുതന്നെ പ്രതിസന്ധിയിലാണ്. സ്ഥാപനങ്ങളില്‍ സ്വന്തം ഫണ്ടുണ്ടെങ്കിലേ ശമ്പളം ലഭിക്കൂ. കെ.എസ്.ആര്‍.ടി.സി.യിലെ ശമ്പളക്കുടിശ്ശിക കേസിലും സര്‍ക്കാര്‍ ഇതേ നിലപാടാണ് കോടതിയില്‍ സ്വീകരിച്ചത്.

വിവിധ വകുപ്പുകള്‍ക്കു കീഴില്‍ ചെറുതും വലുതുമായി ഇരുനൂറോളം ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളുണ്ട്. ജീവനക്കാര്‍ എത്രയെന്ന് വ്യക്തമല്ല. ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്, സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, ചലച്ചിത്ര അക്കാദമി, കേരള കലാമണ്ഡലം, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ലൈബ്രറി കൗണ്‍സില്‍, മനുഷ്യാവകാശ കമ്മിഷന്‍, സാക്ഷരതാ മിഷന്‍, സെന്റര്‍ ഫോര്‍ ഡിവലപ്മെന്റ് സ്റ്റഡീസ്, ഗിഫ്റ്റ്, ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് തുടങ്ങിയവയാണ് പ്രധാന സ്ഥാപനങ്ങള്‍.ഇതിൽ  പല സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്നത് കൊടി കെട്ടിയ  കമ്യൂണിസ്റ്റുകാരാണ്. ധനവകുപ്പിനെതിരെ അല്ലെങ്കിലും മുറുമുറുപ്പ്കൂടുതലാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ധനവകുപ്പിന്റെ പ്രവർത്തനങ്ങളോട് യോജിക്കാനാവുന്നില്ല.

ധനമന്ത്രിയുടെ  പ്രവർത്തനമാകട്ടെ ശരാശരിയിലും താഴെയാണെന്ന് സി പി എമ്മുകാർ തന്നെ പറയുന്നു. മന്ത്രിയുടെ പ്രവർത്തനങ്ങളാണ്  ഇത്തരത്തിൽ ഉദ്യോഗസ്ഥ തേർവാഴ്ചക്ക് അവസരം ഒരുക്കിയതെന്ന് സി.പി എം വിശ്വസിക്കുന്നു. എന്നാൽ ധനമന്ത്രിയോട്എഎന്തു പറഞ്ഞിട്ടും ഒരു കാര്യവുമില്ലപൊതുതിരഞ്ഞടുപ്പിലേക്ക് പോകുന്ന സർക്കാരിനെ  സംബന്ധിച്ചടത്തോളം ജീവനക്കാരെ പിണക്കുക എന്നാൽ ആത്മഹത്യാപരമാണ്.ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നതിൽ ഒരു നല്ല ശതമാനവും ഇടതുസഹയാത്രികരാണ്. അവരെ സംബന്ധിച്ചടത്തോളം ഇത്തരം തീരുമാനങ്ങൾ തിരിച്ചടിയാണ്. സർക്കാരിന്റെ നയപരമായ വിഷയങ്ങളിലും ധന വകുപ്പ് ഉദ്യോഗസ്ഥർ തീരുമാനം എടുക്കുന്നതിലാണ് സി.പി. എമ്മിന് അമർഷം. ധനമന്ത്രിയാകട്ടെ ഉദ്യോഗസ്ഥർ പറയുന്നത് മാത്രമാണ് അനുസരിക്കുന്നത്. ബാലഗോപാൽ സ്വതന്ത്രമായി തീരുമാനമെടുക്കുന്നില്ലെന്നും പാർട്ടിക്ക് വിമർശനമുണ്ട്. 

  മന്ത്രി സജി ചെറിയാന്റെ കീഴിലുള്ള സ്ഥാപനങ്ങളിലാണ് ധനവകുപ്പ് പിടി മുറുക്കിയത്. ഇതിൽ മന്ത്രി സജി ചെറിയാന് അമർഷമുണ്ട്.  സജി ചെറിയാതാണെങ്കിൽ ബാലഗോപാലിനോട് യാതൊരു താൽപ്പര്യവുമില്ല. ബാലഗോപാലിനെയും അദ്ദേഹത്തിന്റെ വകുപ്പിനെയും കുറിച്ച് പരാതി ഒഴിയാത്ത നേരവുമില്ല. ചലച്ചിത്ര അക്കാദമിയും ഭാഷാഇൻസ്റ്റിട്ടുമൊക്കെ എങ്ങനെ ശമ്പളം നൽകാൻ സ്വയം പര്യാപ്തതനേടുമെന്ന സംശയമാണ് സജി ചെറിയാനുള്ളത്. ഇത്തരം തീരുമാനങ്ങൾ എടുക്കുമ്പോൾ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയുമായി കൂടിയാലോചനകൾ വേണമെന്ന നിലപാടാണ് പാർട്ടിക്കുള്ളത്. ജയതിലകിനെ കയറൂരി വിടരുതെന്ന് മുമ്പേ മുഖ്യമന്ത്രി ധന മന്ത്രിക്ക് നിർദ്ദേശം നൽകിയതാണ്.എന്നാൽ ധനമന്ത്രി ഇത് കേട്ടില്ലെന്ന് നടിച്ചു. സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന  സർക്കാരിന് ഇത്തരം നടപടികൾ കൂടിയേ തീരൂ എന്ന അഭിപ്രായമാണ് ധനമന്ത്രിക്കുള്ളത്.      മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാം നൽകുന്ന നിർദ്ദേശങ്ങളെല്ലാം അനുസരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയരുന്നതാണ്. തന്റെ ഓഫീസ് പറയുന്നത് താൻ പറയുന്നതിന് തുല്യമാണെന്നും നിർദ്ദേശത്തിൽ പറയുന്നു. എന്നാൽ കെ എം അബ്രഹാമിനെ കേൾക്കാൻ ജയതിലക് തയ്യാറല്ല. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ നയസമീപനങ്ങളെ ചൊല്ലി ധന വകുപ്പും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാമും തമ്മിൽ ഭിന്നത രൂക്ഷമായ സാഹചര്യത്തിലായിരുന്നു  മുഖ്യമന്ത്രിയുടെ ഇടപെടൽ.  വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ സുപ്രീംകോടതിൽ നൽകിയ കേസ് അടക്കം കെഎം എബ്രഹാം ഏകപക്ഷീയ തീരുമാനങ്ങളെടുക്കുന്നുവെന്നാണ് ധനവകുപ്പിൻറ പരാതി.     ഇതിന് പിന്നാലെ വായ്പയെടുപ്പ് അടക്കം തന്നിഷ്ട പ്രകാരം ഉള്ള കിഫ്ബിയുടെ പ്രവര്‍ത്തനങ്ങൾക്ക് നിയന്ത്രണമേര്‍പ്പെടുക്കാനും ധനവകുപ്പ് തീരുമാനിച്ചു. ധനമന്ത്രി ബാലഗോപാലിന്റെ  നിർദ്ദേശാനുസരണമാണ് ധനവകുപ്പ് ഇത്തരത്തിൽ പ്രവർത്തിച്ചത്. അതി ഗുരുതര സാമ്പത്തിക പ്രതിസന്ധിക്കിടെ ധനവകുപ്പ് ഒരു വഴിക്ക്. കിഫ്ബിക്കൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച പ്രവര്‍ത്തനങ്ങളിലൂടെ സാമ്പത്തിക വിഷയങ്ങളിൽ ഇടപെടുന്ന കെഎം എബ്രഹാം വെറൊരു വഴിക്ക്. ഇതാണിപ്പോൾ ധനവകുപ്പും മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും തമ്മിലുള്ള ഭിന്നത രൂക്ഷമാക്കിയത്. വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര നയത്തിനെരെ രാഷ്ട്രീയവും നിയമപരവുമായ തുടര്‍ നടപടി സംസ്ഥാന സര്‍ക്കാര്‍ തത്വത്തിൽ തീരുമാനിച്ചിരുന്നു.

 

കേന്ദ്ര ധനമന്ത്രാലയവുമായി അനുനയനീക്കങ്ങൾ നടത്തി സംസ്ഥാനത്തിന്‍റെ ആവശ്യങ്ങളിൽ നീക്കുപോക്കുണ്ടാക്കാനുള്ള ധനവകുപ്പ് പരിശ്രമങ്ങൾ നിര്‍ണ്ണായക ഘട്ടത്തിൽ നിൽക്കെയാണ് തിരക്കിട്ട് കേരളം സുപ്രീംകോടതിയിൽ ഹര്‍ജി നൽകിയത്. കാര്യം ചോദിച്ചവര്‍ക്ക് മുന്നിൽ ധനവകുപ്പ് കൈമലര്‍ത്തി. കേസ് നടത്തിപ്പെന്ന ആശയം മുന്നോട്ട് വച്ചതും മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് അത് നടപ്പാക്കിയതും ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാമാണ്. സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി നിശ്ചയിക്കുന്ന ഭരണഘടന 293 ാം അനുച്ഛേദം ചോദ്യം ചെയ്ത മുൻ അനുഭവമില്ലെന്നിരിക്കെ കേസ് ഇത് വരെ കോടതി വരാന്തയിൽ നിന്ന് ഇറങ്ങിയിട്ടുമില്ല.അതൊടൊപ്പം കേരളത്തിന് കിട്ടാനുള്ളത് കിട്ടിയുമില്ല എന്ന അവസ്ഥയും ഉണ്ടായി. ധനവകുപ്പിനെ ഇരുട്ടിൽ നിര്‍ത്തുന്ന നടപടിയിൽ മന്ത്രി അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് കെഎം എബ്രഹാം ക്യാബിനറ്റ് പദവിയോടെ കരുത്തനായത്.

 

വിശ്വസ്തനായ കെഎം എബ്രഹാം മുഖ്യമന്ത്രി അറിയാതെ ഒന്നും നടത്തില്ലെന്നിരിക്കെയാണ് ധനവകുപ്പിന്‍റെ അതൃപ്തിക്ക് വ്യാപ്തിയേറുകയാണ്. തെരഞ്ഞെടുപ്പ് തോൽവിയോടെ എല്ലാറ്റിനും കാരണം ധനവകുപ്പിന്‍റെ പിടിപ്പ് കേടെന്ന ആക്ഷേപം പാർട്ടിയിലും സര്‍ക്കാരിലും ശക്തമാണ്. ഇതിന് പിന്നാലെയാണ് വികസനത്തിനല്ല ക്ഷേമത്തിനാണ് മുൻഗണന എന്ന് വിലയിരുത്തി കിഫ്ബിയുടെ പ്രവര്‍ത്തനത്തിന് കടിഞ്ഞാണിടാൻ ധനവകുപ്പ് തീരുമാനിച്ചത് . വയനാട് ദുരന്തത്തിൽ കേന്ദ്രം സഹായം നൽകാതായതോടെ ഉടക്ക് പതിൻമടങ്ങ് വർധിച്ചു. കേന്ദ്ര സർക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിച്ച പിണറായി സർക്കാരിലെ ധന സെക്രട്ടറിയെ കേന്ദ്രം തിരികെ വിളിച്ചതോടെയാണ് ജയതിലക് ധനവകുപ്പിലെത്തിയത്.

 

ധനസെക്രട്ടറി രബീന്ദ്ര കുമാർ അഗർവാളിനെയാണ് കേന്ദ്രം വിളിച്ചത്.  അതോടെ കേരളത്തിന്റെ സുപ്രീം കോടതി കേസ് പെരുവഴിയിലായി. കൂടുതൽ ഫണ്ട് ആവശ്യപ്പെട്ട് കേരളം നൽകിയ സുപ്രീം കോടതിയിലെ ഹർജി ഇതോടെ ആവിയായി. ധനവകുപ്പ് സെക്രട്ടറി രബീന്ദ്രകുമാർ അഗർവാളാണ് കേന്ദ്ര ഡപ്യൂട്ടേഷനിൽ പോയത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം 3 ധന സെക്രട്ടറിമാരാണ് മാറിയത് . പണ്ട് ഐ.എ എസുകാരുടെ ഗ്ലാമർ വകുപ്പായിരുന്നു ധനം. എന്നാൽ പിണറായി സർക്കാരിൽ ധനവകുപ്പ് ഏറ്റെടുക്കാൻ ആരും തയ്യാറല്ല. രണ്ടാം പിണറായി സർക്കാരിൽ രാജേഷ് കുമാർ സിംഗ് ആയിരുന്നു ആദ്യ ധന സെക്രടറി. പിന്നീട് ബിശ്വനാഥ് സിൻഹ ചുമതലയേറ്റെങ്കിലും അദ്ദേഹം ആഭ്യന്തര വകുപ്പിലേക്ക് മാറി. പിന്നാലെ രബീന്ദ്ര കുമാർ അഗർവാൾ വന്നു. കഴിഞ സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ കേരള സർക്കാർ കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത് അഗർവാളിനെ മറികടന്നാണ്..

ഇതിനോട് മന്ത്രി ബാലഗോപാലിനും എതിർപ്പായിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസ് കേസു കൊടുക്കണമെന്ന് പിടിവാശി കാണിച്ചു. ധനവകുപ്പിൽഎടുക്കേണ്ട  പല തീരുമാനങ്ങളും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി എടുക്കുന്നു എന്ന പരാതി ധനവകുപ്പിനുണ്ട്. രവീന്ദ്ര കുമാർ അഗർവാൾ കേരളം വിടാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഇത്. അഗർവാൾ ഡൽഹിയിൽ എത്തിയതോടെ  കേരളത്തിന്റെ കളികളുടെ പൂർണ വിവരങ്ങൾ കേന്ദ്രത്തിന് കിട്ടി. കേസ് ഇപ്പോഴും തീർന്നിട്ടില്ല.പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലന്തിൽ കേരളത്തിനു വേണ്ടി കേസ്  ഡ്രാഫ്റ്റ് ചെയ്ത അഗർവാൾ തന്നെ കേരളത്തെ തോൽപ്പിക്കും. കേസു കൊടുത്തതു കൊണ്ടാണ് കേരളത്തിന് കിട്ടേണ്ടിയിരുന്ന പണം വൈകിയത്. ഇനി കേരളത്തിന് കേന്ദ്രത്തിന് മുന്നിൽ കൈനീട്ടേണ്ടി വരും. കേരളത്തിന് അർഹതപ്പെട്ട പണം ലഭിക്കാൻ പോലും കേസ് വേണ്ടി വന്നു. കൂടുതൽ പണം കിട്ടുമെന്ന പ്രതീക്ഷയും മുടങ്ങി.

 

ഫണ്ടിനായി കേന്ദ്രത്തിലെ വിവിധ വകുപ്പുകൾക്ക് മുന്നിൽ തല കുനിച്ചു നിൽക്കേണ്ടത് ധന സെക്രട്ടറിയാണ്. കേന്ദ്രവുമായി ഉടക്കിയതോടെ ഇത്തരത്തിൽ തലകുനിച്ചാലും ഫണ്ട് കിട്ടില്ലെന്നായി.  സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കേരളത്തിന് ഒരിക്കലും കരകയറാൻ കഴിയില്ലെന്ന സാഹചര്യവും നിലവിൽ വന്നു. ഇതും ധന സെക്രട്ടറിമാരെ പിന്നോട്ടടിക്കുന്നു. സമർത്ഥരായ ഉദ്യോഗസ്ഥർകാർക്കും ധനവകുപ്പിനോട് ഒരു താൽപര്യവുമില്ല.മന്ത്രി ബാലഗോപാലിന് വകുപ്പിൽ ഒരു സ്വാധീനവുമില്ലാത്തതാണ് യഥാർത്ഥ പ്രശ്നം. മുഖ്യമന്ത്രിയുടെ നേത്യത്വത്തിലാണ് ധനവകുപ്പിലെ ഭരണം നടക്കുന്നത്.സൂപ്പർ മുഖ്യമന്ത്രിയായി വിരാജിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ മുൻ ധന  സെക്രട്ടറിക്ക് മുന്നിൽ തലകുമ്പിട്ട് നിൽക്കാൻ ധനവകുപ്പിലെ ഉദ്യോഗസ്ഥർ തയ്യാറല്ല.

 

ധനവകുപ്പിൽനിന്നും വാർത്തകൾ ചോർന്ന് മാധ്യമങ്ങൾക്ക് ലഭിക്കുന്നത് ഇത്തരം റൂട്ടിലൂടെയാണ്..അടുത്തിടെ കേന്ദ്ര ധനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ കെ.എം. എബ്രഹാം പങ്കെടുത്തിരുന്നു. സൂപ്പർ ധനമന്ത്രി എന്നാണ് അദ്ദേഹം പൊതുവേ അറിയപ്പെടുന്നത്.ധനമന്ത്രി  കെ . എൻ. ബാലഗോപാലിനെക്കാൾ സ്വാധീനം മുഖ്യമന്ത്രിയിൽ കെ.എം. എബ്രഹാമിനുണ്ട്. അദ്ദേഹമാണ് മുഖ്യമന്ത്രിയുടെ ഫിനാൻഷ്യൻ അഡ്വൈസർ. എബ്രഹാമിന് ജയതിലകിനോട് താൽപര്യമില്ലെന്നാണ് മനസിലാക്കുന്നത്. അതു കൊണ്ടു കൂടിയാണ് ഗ്രാന്റ് ഇൻ എയ്ഡ്  സർക്കുലർ പതിവില്ലാത്ത വിധം വിവാദത്തിലായത്.ജയതിലക് പോയാൽ ധന വകുപ്പിൽ ആരു വരുമെന്ന്  ഒരു നിശ്ചയവുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനെ തീര്‍ക്കാന്‍ നീക്കം നെതന്യാഹു സമ്മതിച്ചു" തിരിച്ചടി തുടങ്ങി..! ജൂത ബുദ്ധി ഇങ്ങനെ..!  (15 minutes ago)

സാന്റിയാഗോ മാർട്ടിനെ പൂട്ടി E D..! നിലവറയിൽ തുരന്ന് പിടിച്ചെടുതത്ത് 8.8 കോടി കേന്ദ്രം നേരിട്ടിറങ്ങി വെട്ടി..!  (44 minutes ago)

ഭാരതത്തിലെ ഏറ്റവും വലിയ സാംസ്‌കാരികോത്സവമായ ലോക്മന്ഥന്‍ 2024ന് ഭാഗ്യനഗര്‍ വേദിയാകും.  (1 hour ago)

ഇയാൾക്ക് കോട്ടക്കൽ അല്ല , കുതിരവട്ടത്താണ് ചികിത്സ സന്ദീപ് വാര്യർക്ക് സെൽ ബുക്ക് ചെയ്ത് ബിജെപി  (1 hour ago)

പ്രചാരണ വിഭാഗം മേധാവി കരോലിന ലെവിറ്റിനെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി പ്രഖ്യാപിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്....  (1 hour ago)

ബൈസിക്കിള്‍ കിക്കിലൂടെ വിസ്മയിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ..  (1 hour ago)

കര്‍ണാടക നിര്‍മിത മദ്യം കടത്തുന്നതിനിടെ രണ്ട് പേര്‍ എക്‌സൈസ് പിടിയില്‍....  (1 hour ago)

ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്തെറിയുമ്പോൾ നെഞ്ചുവേദന, ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, സൗദിയിൽ കണ്ണൂർ സ്വദേശി മരിച്ചു...!!!  (1 hour ago)

തമിഴ് സംവിധായകന്‍ സുരേഷ് സംഗയ്യ അന്തരിച്ചു....ചെന്നൈയില്‍ വച്ച് വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അന്ത്യം  (2 hours ago)

വടക്കന്‍ ഗുജറാത്തിലെ പാടാന്‍ ജില്ലയില്‍ ശക്തമായ ഭൂചലനം....റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ജയതിലക് പോയാൽ ധന വകുപ്പിൽ ആരു വരും  (2 hours ago)

സമരവുമായി റേഷന്‍ വ്യാപാരികള്‍... നവംബര്‍ 19ന് സംസ്ഥാനവ്യാപകമായി കടകളടച്ച് പ്രതിഷേധിക്കും  (2 hours ago)

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്... പവന് 80രൂപയുടെ കുറവ്  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി... ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നു വീണു പരിക്കേറ്റ നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു...  (3 hours ago)

കേളകത്ത് നാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് മരിച്ച അഭിനേതാക്കളുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും...  (3 hours ago)

Malayali Vartha Recommends