ഇയാൾക്ക് കോട്ടക്കൽ അല്ല , കുതിരവട്ടത്താണ് ചികിത്സ സന്ദീപ് വാര്യർക്ക് സെൽ ബുക്ക് ചെയ്ത് ബിജെപി
ഇയാൾക്ക് കോട്ടക്കൽ അല്ല , കുതിരവട്ടത്താണ് ചികിത്സ
സന്ദീപ് വാര്യർക്ക് സെല്ല് ബുക്ക് ചെയ്ത് ബിജെപി
ഇയാൾക്ക് കോട്ടക്കൽ അല്ല , കുതിരവട്ടത്താണ് ചികിത്സ നൽകേണ്ടത് . വനിതാ പാർലമെൻറ് അംഗത്തെ , അതും ഒരു ക്യാബിനറ്റ് മന്ത്രിയായ സ്മൃതി ഇറാനിയെ 'ഫ്ലയിംഗ് കിസ്' ആംഗ്യം കാണിച്ച് അപമാനിക്കുക , ഇന്ത്യയുടെ പാർലമെൻറിൽ വച്ച് തന്നെ.. അപമാനിതയായത് സ്മൃതി ഇറാനി ആയതുകൊണ്ട് മാത്രം ഇരയ്ക്കൊപ്പം നിൽക്കാതെ വേട്ടക്കാരനൊപ്പമായിരിക്കും പലരും . പക്ഷേ ഇത് ക്ഷമിക്കാൻ കഴിയുന്നതല്ല. രാഹുലിനെക്കൊണ്ട് മറുപടി പറയിക്കും
ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ കോൺഗ്രസിൽ. കോൺഗ്രസുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചര്‍ച്ചകൾക്ക് ശേഷമാണ് സന്ദീപിന്റെ നിര്‍ണായക നീക്കം. പാലക്കാട് തെരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങവേയാണ് അപ്രതീക്ഷിത ട്വിസ്റ്റുണ്ടായത്. രണ്ടാഴ്ചയോളം നീണ്ടു നിന്ന ചര്‍ച്ചക്ക് ഒടുവിൽ ഇന്നലെ രാത്രി എഐസിസിയും സന്ദീപിന്റെ കോൺഗ്രസ് പ്രവേശനത്തിന് അനുമതി നൽകിയതോടെയാണ് നിര്‍ണായക പ്രഖ്യാപനത്തിലേക്ക് എത്തിയത്.
ഉപതെരഞ്ഞെടുപ്പിൻറെ നിർണ്ണായകഘട്ടത്തിൽ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച സന്ദീപ് വാര്യർ കടുത്ത പ്രതിസന്ധി ബിജെപിക്കുണ്ടാക്കിയാണ് പാര്‍ട്ടി വിടുന്നത്. പാലക്കാട് സീറ്റ് നിഷേധിച്ചതിനൊപ്പം പാര്‍ട്ടിയിൽ നിന്നും നേരിടുന്ന അവഗണനയാണ് സന്ദീപിനെ കൂടുതൽ ചൊടിപ്പിച്ചത്. നേരത്തെ ചില പരാതികളുടെ പേരിൽ സന്ദീപിനെ വക്താവ് സ്ഥാനത്തുനിന്നടക്കം ചുമതലകളിൽ നിന്ന് മാറ്റിയിരുന്നു. പിന്നീട് ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കെ. സുരേന്ദ്രൻ തന്നെയാണ് സന്ദീപിനെ തിരികെ നേതൃനിരയിലേക്കെത്തിക്കാൻ മുൻകയ്യെടുത്തത്. ഇതിന് ശേഷവും തന്നെ വേണ്ട രീതിയിൽ പരിഗണിക്കുന്നില്ലെന്ന പരാതി സന്ദീപ് ഉയര്‍ത്തിയിരുന്നു.
ബിജെപിയുമായി ഇടഞ്ഞ സന്ദീപ് സിപിഎമ്മുമായും സിപിഐയുമായുമടക്കം ചര്‍ച്ച നടത്തിയിരുന്നു. എകെ ബാലന്റെ നേതൃത്വത്തിലായിരുന്നു ചര്‍ത്തകൾ. അനൗപചാരിക ചർച്ചകൾ സിപിഎം നടത്തിയിട്ടുണ്ടെങ്കിലും ആദ്യം മതനിരപേക്ഷ നിലപാട് സന്ദീപ് പരസ്യമായി പറഞ്ഞിട്ടുമതി സ്വീകരിക്കൽ എന്നായിരുന്നു സിപിഎം തീരുമാനം. ഇതോടെയാണ് സന്ദീപ് കോൺഗ്രസ് വഴിയിലേക്ക് എത്തിയത്.
'സമവായമല്ല പരിഹാരമാണ് എനിക്ക് വേണ്ടത്, അതിന്റെ സമയം കഴിഞ്ഞു', മുറിവേറ്റ മനസുമായാണ് സന്ദീപ് വാര്യര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മനസ്സ തുറന്നത്. തനിക്ക് നിരവധി അപമാനങ്ങള്‍ നേരിടേണ്ടിവന്നെന്നും ആത്മാഭിമാനത്തിന് മുറിവേറ്റെന്നും അദ്ദേഹം പറഞ്ഞു. ഒറ്റ ഫോണ്‍ കോളില്‍ തീര്‍ക്കാമായിരുന്ന പ്രശ്‌നം വഷളാക്കി. തനിക്ക് നിരവധി അപമാനങ്ങള്‍ നേരിടേണ്ടി വന്നുവെന്നും ആത്മാഭിമാനത്തിന് മുറിവേറ്റെന്നും അദ്ദേഹം പറഞ്ഞിരുന്നു. 'പാര്‍ട്ടി നടപടി ഭയപ്പെടുന്നില്ല. ഒരു തരത്തിലും ഭയപ്പെടാന്‍ ഉദ്ദേശിക്കുന്നില്ല', അദ്ദേഹം തറപ്പിച്ചു പറഞ്ഞു.
സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനോടുള്ള ഈര്‍ഷ്യയും അദ്ദേഹം മറച്ചുവച്ചില്ല. പാലക്കാട്ട് പ്രചാരണത്തില്‍ സജീവമാകണമെന്ന് ആവശ്യപ്പെട്ടതിനപ്പുറം പരാതികള്‍ക്ക് പരിഹാരം കാണാന്‍ തയ്യാറായില്ല. തന്നെ വല്ലാതെ വേദനിപ്പിച്ച കാര്യമാണത്. ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും ആരും തയ്യാറായില്ല. വിഷയങ്ങളുണ്ടാകുമ്പോള്‍ അത് പരിഹരിക്കുക എന്നതാണ് നേതൃത്വം ചെയ്യേണ്ടത്. അതി്‌ന് അദ്ദേഹം ശ്രീലങ്കന്‍ ക്രിക്കറ്റ് നായകനായിരുന്ന അര്‍ജ്ജുന രണതുംഗയുടെ ലീഡര്‍ഷിപ്പ് ക്വാളിറ്റി വരെ എടുത്തുപറഞ്ഞു.
https://www.facebook.com/Malayalivartha