സാന്റിയാഗോ മാർട്ടിനെ പൂട്ടി E D..! നിലവറയിൽ തുരന്ന് പിടിച്ചെടുതത്ത് 8.8 കോടി കേന്ദ്രം നേരിട്ടിറങ്ങി വെട്ടി..!
ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ ഓഫീസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ 8.8 കോടി രൂപ പിടിച്ചെടുത്തു. സാന്റിയാഗോ മാർട്ടിന്റെ കോർപ്പറേറ്റ് ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്. മാർട്ടിനെതിരായ നടപടികൾ തുടരാൻ നേരത്തെ മദ്രാസ് ഹൈക്കോടതി ഇഡിക്ക് അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
കളളപ്പണം വെളുപ്പിക്കൽ ആരോപണത്തിലാണ് സാന്റിയാഗോ മാർട്ടിനെതിരെ ഇഡി അന്വേഷണം നടത്തുന്നത്. സാന്റിയാഗോ മാർട്ടിനും ബിസിനസ് പങ്കാളികൾക്കുമെതിരായ പ്രാഥമിക എഫ്‌ഐആറിൽ അന്വേഷണം അവസാനിപ്പിക്കാൻ തമിഴ്‌നാട് പൊലീസ് തീരുമാനിച്ചിരുന്നു. കീഴ്‌ക്കോടതി ഇതിന് അനുമതി നൽകുകയും ചെയ്തു. ഇതിനെതിരെ നൽകിയ ഹർജിയിലാണ് നടപടികൾ തുടരാൻ ഹൈക്കോടതി നിർദ്ദേശിച്ചത്.
ഇരുപതോളം സ്ഥലങ്ങളിലാണ് റെയ്ഡുകൾ നടന്നത്. സാന്റിയാഗോ മാർട്ടിന്റെയും മരുമകൻ ആദവ് അർജുന്റെയും ബിസിനസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലായിരുന്നു റെയ്ഡ്. തമിഴ്‌നാട് കൂടാതെ ഹരിയാന, പഞ്ചാബ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലും പരിശോധന നടന്നതായി ഇഡി കേന്ദ്രങ്ങൾ അറിയിച്ചു. അനധികൃത ലോട്ടറി കച്ചവടത്തിലൂടെ വഞ്ചിച്ചുവെന്ന് ആരോപിച്ചുളള ഒരുകൂട്ടം പരാതികളിലാണ് സാന്റിയാഗോ മാർട്ടിനെതിരെ അന്വേഷണം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചെന്നൈയിലെ വീട്ടിൽ നിന്നും കണക്കിൽപെടാത്ത 7.2 കോടി രൂപയും പിടിച്ചെടുത്തിരുന്നു.
മാർട്ടിനുമായി ബന്ധപ്പെട്ട മാർട്ടിൻ ബിൽഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡും ഡെയ്‌സൺ ലാൻഡ് ആൻഡ് ഡെവലപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് 19.59 കോടി രൂപയുടെ സ്വത്തുക്കൾ വാങ്ങിയതായും കണ്ടെത്തിയിരുന്നു. കേരളത്തിൽ സിക്കിം ലോട്ടറികളുടെ അനധികൃത വിൽപനയിലൂടെ സംസ്ഥാന സർക്കാരിന് 900 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന സിക്കിം സർക്കാരിന്റെ പരാതിയിൽ കഴിഞ്ഞ വർഷവും സാന്റിയാഗോ മാർട്ടിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. 457 കോടിയുടെ സ്വത്തുക്കൾ അന്ന് കണ്ടുകെട്ടുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha