നവീന്‍ ബാബു അവസാനമായി കയറിയത് 3 ഓട്ടോയിൽ..! CCTV ദൃശ്യങ്ങൾ കിട്ടി റെയിൽവേ സ്റ്റേഷനിൽ ട്വിസ്റ്റ്..!
നവീന്‍ ബാബു റെയില്‍വേ സ്റ്റേഷനില്‍ പോയെന്ന് പോലീസ് പറഞ്ഞത് പച്ചക്കള്ളം; വിജിലന്‍സ് ഓഫീസിലെ സിഐയുടെ സഹോദരന് ജില്ലാ പഞ്ചായത്തുമായുള്ള ഇടപാടുകളും സംശയാസ്പദം; മൂന്ന് തവണ ഓട്ടോ റിക്ഷയില്‍ കയറിയതിന്റെ തെളിവും ശേഖരിച്ചില്ല; സിപിഎം നേതൃത്വത്തിന്റെ ബിനാമി ഭൂമിയിടപാടുകളെ കുറിച്ച് അറിയാവുന്ന എഡിഎമ്മിനെ ആത്മഹത്യാ പുകമറയില്‍ കൊന്നു തള്ളിയതോ ?
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച പല കാര്യങ്ങളിലും ദുരൂഹത തുടരുകയാണ്. ഉപതിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുകയും മാധ്യമങ്ങള്‍ക്ക് കേസില്‍ താല്‍പര്യം നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാം നഷ്ടപ്പെട്ട നവീന്‍ ബാബുവിന്റെ കുടുംബം കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട സമയമാണ്. നവീന്‍ ബാബു ആത്മഹത്യ ചെയ്തതാണെന്ന നിഗമനം സ്ഥിരീകരിച്ച് അതിനെ ആധാരമാക്കിയാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്. ആ അന്വേഷണമാകട്ടെ പി പി ദിവ്യയെ രക്ഷിക്കാന്‍ ലക്ഷ്യമിട്ടതാണെന്നും സംശയങ്ങള്‍ ഉയരുന്നു. ഈ സാഹചര്യത്തില്‍ നവീന്‍ ബാബു ആത്മഹത്യ ചെയ്തതാണോ അല്ലയോ എന്ന് തെളിയിക്കേണ്ടത് കുടുംബത്തിന്റെ വിശേഷിച്ച് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഉത്തരവാദിത്വമായി മാറിയിരിക്കുന്നു. എന്തായാലും ആ ദൗത്യത്തില്‍ പൊതുസമൂഹത്തിന്റെ പിന്തുണയുണ്ട്.
പോലീസ് അന്വേഷണം എങ്ങുമെത്താതെ ഇഴഞ്ഞു നീങ്ങുകയാണ്. പി പി ദിവ്യയുടെ ജയില്‍വാസവും രാജിയും ഒഴിച്ചാല്‍ എഡിഎമ്മിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യത്തിലെ പല കാര്യങ്ങളിലും ദൂരൂഹത തുടരുകയാണ്. പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ നവീന്‍ബാബു ജീവനൊടുക്കിയിട്ട് ഒരുമാസം കഴിഞ്ഞിട്ടും തുടക്കത്തില്‍ ഉയര്‍ന്ന പല ചോദ്യങ്ങള്‍ക്കുമാണ് ഇപ്പോഴും ഉത്തരമില്ലാത്ത അവസ്ഥയുള്ളത്.
പൊലീസ് ഇതുവരെ ജനങ്ങളോട് പറഞ്ഞത് അനുസരിച്ച് നവീന്‍ ബാബു കളക്ടറേറ്റില്‍ നിന്ന് പുറപ്പെട്ടതിന് ശേഷം മൂന്നുതവണയെങ്കിലും ഓട്ടോയില്‍ കയറി കാണണം. വൈകുന്നേരം മുനീശ്വരന്‍ കോവിലില്‍ നിന്ന് നവീന്‍ ബാബു ക്വാര്‍ട്ടേഴ്‌സിലേക്ക് പോയി എന്നാണ് പൊലീസ് പറയുന്നത്. ആ പോയത് ഒരു ഓട്ടോയില്‍ ആയിരിക്കണം. കുറച്ചുകഴിഞ്ഞ് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് നവീന്‍ ഓട്ടോയില്‍ റെയില്‍വെ സ്‌റ്റേഷനിലേക്ക് പോയി എന്നുപറയുന്നു. സ്റ്റേഷനില്‍ ചെന്നപ്പോള്‍ ട്രെയിന്‍ പോയതിനാല്‍, നവീന്‍ ബാബു അവിടെ പുലര്‍ച്ചെ ഒന്നര വരെ ഇരുന്നു എന്നുപറയുന്നു. അതിനുശേഷം വീണ്ടും ഓട്ടോ പിടിച്ച് പള്ളിക്കുന്നിലേക്ക് പോയി. നവീന്‍ സഞ്ചരിച്ച ഈ മൂന്നുഓട്ടോക്കാരെ കണ്ടെത്തിയോ? ഈ മൂന്നുപേരുടെ വിശദാംശങ്ങള്‍ കണ്ടെത്തിയോ? മൂന്നുതവണ ഓട്ടോയില്‍ കയറുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ എന്തുകൊണ്ട് പൊലീസിന് കിട്ടിയില്ല. ഇവിടയാണ് ദുരൂഹത സംശയിക്കേണ്ടത്.
മാതൃഭൂമി പത്രത്തില്‍ ആ സമയത്ത് വന്ന വാര്‍ത്ത പ്രകാരം, നവീന്‍ ബാബു ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് അല്‍പം വൈകിയിറങ്ങി, അതിനുശേഷം റെയില്‍വെ സ്റ്റേഷനില്‍ പോയി, ട്രെയിന്‍ മിസായത് കൊണ്ട് കുറെ നേരം ബെഞ്ചിലിരുന്നുവെന്നും റെയില്‍ പാളത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നുവെന്നും, ഒന്നര മണിയോട് തിരിച്ചുപോയി എന്നുസിസി ടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു എന്നുമാണ് വന്നത്. ആ വാര്‍ത്ത പൊലീസിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കായിരുന്നു.
എന്നാല്‍, അങ്ങനെ ഒരു സിസി ടിവി ദൃശ്യം പൊലീസ് കണ്ടെടുത്തോ? സിസി ടിവി ദൃശ്യങ്ങളില്‍ ഉള്ളത് നവീന്‍ ബാബു തന്നെയാണോ? എന്നാല്‍, റെയില്‍വെയുമായി ബന്ധപ്പെട്ട് മറുനാടന്‍ നടത്തിയ അന്വേഷണത്തില്‍ നവീന്‍ ബാബു സ്റ്റേഷനില്‍ വന്നിട്ടേയില്ല. സിസി ടവി ദൃശ്യവുമില്ല. സ്റ്റേഷനില്‍ ഇരുന്നയാള്‍ നവീന്‍ ബാബുവുമല്ല. ആരാണ് ഇങ്ങനെയൊരു വ്യാജ കഥ ചമച്ചത് എന്നാണ് അറിയേണ്ടത്. നവീന്‍ ബാബു റെയില്‍ പാളത്തിലൂടെ നടന്നു എന്ന കളളക്കഥയും അക്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു. ആത്മഹത്യാ താല്‍പര്യം ഉളളത് കൊണ്ട് ട്രെയിനിന് മുന്നില്‍ ചാടി മരിക്കാന്‍ ഒരുക്കി എന്ന് വരുത്തി തീര്‍ക്കാനായിരുന്നു ആ കളളക്കഥ. പൊലീസ് എന്തിനാണ് അങ്ങനെയൊരു കള്ളക്കഥ ചമച്ചത് എന്നതാണ്
https://www.facebook.com/Malayalivartha