തളിക്കുളം ഹാഷിദ കൊലക്കേസ്... ഭര്‍ത്താവിന് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ
തളിക്കുളം ഹാഷിദ കൊലക്കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രസവം കഴിഞ്ഞ് 18-ാം ദിവസം 24കാരിയെ വെട്ടിക്കൊന്ന കേസിലാണ് പ്രതിയായ ഭര്‍ത്താവ് കാട്ടൂര്‍ പണിക്കര്‍മൂല മംഗലത്തറ വീട്ടില്‍ മുഹമ്മദ് ആസിഫ് അസീസിനെതിരെ ഇരിങ്ങാലക്കുട അഡീഷണഷല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എന്‍ വിനോദ് കുമാര്‍ ശിക്ഷ വിധിച്ചത്. പിഴത്തുകയില്‍ നിന്ന് ഒരു ലക്ഷം രൂപ ഹാഷിദയുടെ മക്കള്‍ക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു.
2022 ഓഗസ്റ്റ് 20ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച് 18-ാം ദിവസം ഹാഷിദയെ മുഹമ്മദ് ആസിഫ് വെട്ടി മാരകമായി പരിക്കേഷപ്പിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഹാഷിദയുടെ പിതാവ് നൂറുദ്ദീന്റെ തലയ്ക്ക് വെട്ടേറ്റു. ഹാഷിദയുടെ മാതാവിനെയും മുഹമ്മദ് ആസിഫ് ഉപദ്രവിച്ചു. വെട്ടേറ്റതിന്റെ പിറ്റേ ദിവസം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹാഷിദ മരണപ്പെടുകയും ചെയ്തു.
വലപ്പാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന കെ.എസ് സുശാന്താണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. പിന്നീട് കൊടുങ്ങല്ലൂര്‍ ഡി.വൈ.എസ്.പി ആയിരുന്ന എന്‍.എസ് സലീഷ് അന്വേഷണം ഏറ്റെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോജി ജോര്‍ജ്, അഭിഭാഷകരായ പി.എ ജെയിംസ്, എബിന്‍ ഗോപുരന്‍, അല്‍ജോ പി ആന്റണി, ടി.ജി സൗമ്യ എന്നിവര്‍ കോടതിയില്‍ ഹാജരായി.
https://www.facebook.com/Malayalivartha