സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍
കസേര കിട്ടിയില്ല എന്ന് പറഞ്ഞാണ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് പോയിരിക്കുന്നതെന്ന് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സന്ദീപിന്റെ ഇറങ്ങിപ്പോക്ക് ബിജെപിയില്‍ ഒരു ചലനവുമുണ്ടാക്കാന്‍ പോകുന്നില്ലെന്നും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
'പരാജയപ്പെടാന്‍ പോകുന്നു എന്ന് തിരിച്ചറിഞ്ഞു എന്നത് കൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെ ഒരു നാടകം കാണിക്കുന്നത്. സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ എന്ന് ആശംസിക്കുകയാണ്.' സന്ദീപ് വാര്യരെ മുറുകെ പിടിക്കാന്‍ സുധാകരനും സതീശനും എല്ലാ ആശംസകളെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. ബലിദാനികളെ സന്ദീപ് വഞ്ചിച്ചുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
'സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തെരഞ്ഞെടുത്ത ദിവസം വളരെ പ്രധാനപ്പെട്ടതാണ്. വിഡി സതീശന്‍ ശ്രീനിവാസന്റെയും സഞ്ജിത്തിന്റെയും കൊലയാളികളുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പിറ്റേദിവസം തന്നെയാണ് സന്ദീപിനെ കോണ്‍ഗ്രസില്‍ ചേര്‍ത്തത്. പാലക്കാട്ടെ വോട്ടര്‍മാര്‍ക്ക് അത് ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് ഞാന്‍ വിചാരിക്കുന്നു. ബലിദാനികളുടെ കാര്യത്തില്‍ അവരെ വഞ്ചിക്കുന്ന സമീപനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇതൊരു അപ്രസക്തമായ തിരക്കഥയാണ്. ഈ തെരഞ്ഞെടുപ്പിലോ കേരളത്തിലെ ബിജെപിക്ക് അകത്തോ ഇതൊരു ചലനവും ഉണ്ടാക്കുന്നില്ല.
'സന്ദീപിനെതിരെ നേരത്തെയും പാര്‍ട്ടി നടപടിയെടുത്തതാണ്. ആ നടപടി ഫെയ്സ്ബുക്ക് പോസ്റ്റിട്ടതു കൊണ്ടൊന്നുമായിരുന്നില്ല. എല്ലാവര്‍ക്കുമറിയാം. ഞാന്‍ ആ നടപടിയുടെ കാര്യങ്ങള്‍ അന്ന് പുറത്തുപറയാതിരുന്നത് ഒരു രാഷ്ട്രീയപാര്‍ട്ടി പുലര്‍ത്തേണ്ട സാമാന്യമര്യാദയുടെ പേരില്‍ മാത്രമാണ്.
അതുകൊണ്ട് വിഡി സതീശനും സുധാകരനും എല്ലാ ആശംസകളും നേരുകയാണ്. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ നീണാള്‍ വാഴട്ടെ എന്ന് ആശംസിക്കുന്നു. സന്ദീപ് വാര്യരെ മുറുകെപിടിക്കാന്‍ ഞാന്‍ സതീശനോടും സുധാകരനോടും വീണ്ടും വീണ്ടും അഭ്യര്‍ഥിക്കുകയാണ്. സന്ദീപ് വാര്യരുടെ കൈ ഉറപ്പിച്ചു പിടിക്കണം.'കെ.സുരേന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha