ഹേമകമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില് രജിസ്റ്റര് ചെയ്ത 18 കേസുകളില് പ്രതികളെ കണ്ടെത്താന് അന്വേഷണം നടക്കുന്നു
ഹേമകമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില് രജിസ്റ്റര് ചെയ്ത 18 കേസുകളില് പ്രതികളെ കണ്ടെത്താന് അന്വേഷണം നടക്കുന്നുവെന്ന് സംസ്ഥാനസര്ക്കാര് സുപ്രീംകോടതിയെ അറിയിച്ചു. മറ്റ് എട്ടു കേസുകളിലെ പ്രതികളുടെ പേര് എഫ്‌ഐആറില് ഉള്‌പ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാനസര്ക്കാര് സുപ്രീംകോടതിയെ അറിയിച്ചു. ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില് 40 സംഭവങ്ങളെക്കുറിച്ച് അന്വേഷണം നടത്തുവാനാണ് പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചത്. സംസ്ഥാന പോലീസ് മേധാവി നല്കിയ നിര്‌ദേശത്തിന്റെ അടിസ്ഥാനത്തില് ഇതില് 26 കേസുകളാണ് നിലവില് രജിസ്റ്റര് ചെയ്തിരിക്കുന്നത്.
ക്രൈംബ്രാഞ്ച് എഡിജിപിയുടെ നിര്‌ദേശത്തിന്റെ അടിസ്ഥാനത്തില് 10 സംഭവങ്ങളില് പ്രാഥമിക അന്വേഷണം നടത്തുന്നുണ്ട്. പ്രാഥമിക അന്വേഷണത്തില് 14 ദിവസത്തിനുള്ളില് തീരുമാനം ഉണ്ടാകും. ഇതിന് പുറമെ നാല് കേസുകളില് നേരത്തെ എഫ്‌ഐആര് രജിസ്റ്റര് ചെയ്തിട്ടുണ്ട്. അവയില് അന്വേഷണം പുരോഗമിക്കുക ആണെന്നും സംസ്ഥാന സര്ക്കാര് സുപ്രീം കോടതിയെ അറിയിച്ചു.
ഹേമ കമ്മിറ്റിക്ക് നല്കിയ മൊഴിയുടെ അടിസ്ഥാനത്തില് കേസുമായി മുന്നോട്ട് പോകാന് ഇരകള്ക്ക് താത്പര്യം ഇല്ലെങ്കിലും കുറ്റവാളികളെ വെറുതെ വിടാന് ആകില്ലെന്ന് വ്യക്തമാക്കി സംസ്ഥാനസര്ക്കാര് സുപ്രീംകോടതിയില് സത്യവാങ്മൂലം ഫയല് ചെയ്തു. സര്ക്കാര് സ്റ്റാന്ഡിങ് കോണ്‌സല് നിഷേ രാജന് ഷൊങ്കറാണ് സത്യവാങ്മൂലം ഫയല് ചെയ്ത്.
https://www.facebook.com/Malayalivartha