Widgets Magazine
16
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ധനവകുപ്പു അഡീഷണൽ ചീഫ് സെക്രട്ടറി തെറിക്കും... പാലക്കാട് ഇലക്ഷന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സെക്രട്ടറിക്ക് പണിഞ്ഞ പണിയാണ് വിവാദമായ സർക്കാർ സർക്കുലർ...ധനമന്ത്രി കൂടി കൈ മലർത്തിയതോടെ സെക്രട്ടറി ഒറ്റയ്ക്കായി...


സന്നിധാനം ഭക്തിസാന്ദ്രം..... സ്വാമിയേ ശരണമയ്യപ്പാ... വൃശ്ചിക പുലരിയില്‍ അയ്യപ്പനെ കാണാന്‍ ഭക്തജന തിരക്ക്


CBI ക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഇപ്പോള്‍ അസിസ്റ്റൻ്റ് പ്രോഗ്രാമർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു


കൊച്ചി ഇന്‍ഫോ പാർക്കില്‍ വിവിധ കമ്പനികളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മതിയായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷിക്കാം. വെബ് ആൻഡ് ക്രാഫ്റ്റ്സ്, ഐ കോഡ് ബിസ് പ്രൈവറ്റ് ലിമിറ്റഡ്, റൂബി സെവന്‍ സ്റ്റുഡിയോസ് എന്നീ സ്ഥാപനങ്ങളിലാണ് ഒഴിവുകളുള്ളത്


2024ലെ അവസാന സൂപ്പർമൂണിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ലോകം..സാധാരണ കാണുന്ന ചന്ദ്രനേക്കാൾ 14 ശതമാനം വലിപ്പവും 30 ശതമാനം തിളക്കവും കൂടുതലായിരിക്കും..

ശബരിമലയില്‍ വിര്‍ച്വല്‍ ക്യൂ സംവിധാനം ഫലംകണ്ടു... തീര്‍ത്ഥാടകര്‍ക്ക് ആദ്യ ദിനത്തില്‍ സുഗമമായ ദര്‍ശനം സാധ്യമായതായി ദേവസ്വം മന്ത്രി

16 NOVEMBER 2024 09:19 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ വിര്‍ച്വല്‍ ക്യൂ സംവിധാനം വഴി തീര്‍ത്ഥാടകര്‍ക്ക് ആദ്യ ദിനത്തില്‍ സുഗമമായ ദര്‍ശനം സാധ്യമായതായി ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍. നടതുറന്ന വെള്ളിയാഴ്ച 30,000 പേരാണ് ദര്‍ശനത്തിനായി വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തിരുന്നത്. ഇതില്‍ 26,942 പേര്‍ ദര്‍ശനം നടത്തി. സ്പോട്ട് ബുക്കിങ് വഴി 1872 ഭക്തരും എത്തി. വിഐപികള്‍ ഉള്‍പ്പെടെ ആകെ 30,687 ഭക്തരാണ് വെള്ളിയാഴ്ച വൈകിട്ട് നടതുറന്ന ശേഷം നട അടക്കന്നതുവരെ ദര്‍ശനത്തിനെത്തിയതെന്ന് മന്ത്രി അറിയിച്ചു.

തീര്‍ഥാടനത്തിനെത്തുന്ന ഭക്തര്‍ക്ക് ഒരു കുറവുമുണ്ടാകാത്ത രീതിയില്‍ ശബരിമലയിലെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി. സുഗമമായ തീര്‍ഥാടനമാണ് ലക്ഷ്യമിടുന്നത്. 70,000 പേര്‍ക്കാണ് വിര്‍ച്വല്‍ ക്യൂ വഴി ഒരു ദിവസം ദര്‍ശനം അനുവദിക്കുന്നത്. വിര്‍ച്വല്‍ ക്യൂവിന്റെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ വരും ദിവസങ്ങളിലെ സ്ഥിതിഗതികള്‍ കൂടി വിലയിരുത്തിയ ശേഷമേ തീരുമാനമെടുക്കൂ എന്ന് മന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു.

വെള്ളിയാഴ്ച വൈകീട്ടും ശനിയാഴ്ചയും സുഗമമായ രീതിയില്‍ ഭക്തര്‍ക്ക് ദര്‍ശനം നടത്താനായത് ശബരിമല തീര്‍ത്ഥാടകര്‍ക്കായി സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്നൊരുക്കിയ മുന്നൊരുക്കങ്ങള്‍ ഫലപ്രദമായി എന്നതിന്റെ തെളിവാണ്. പൊലീസിന്റെ കൃത്യമായ ഇടപെടലിലൂടെ ഒരു മിനിറ്റില്‍ ശരാശരി 80 ഭക്തരെ വരെ പതിനെട്ടാംപടി കയറ്റാനായി. ഇത് വലിയ നടപ്പന്തലില്‍ ഭക്തര്‍ ക്യൂ നില്‍ക്കേണ്ട സാഹചര്യം കുറച്ചുവെന്ന് മന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകര്‍ക്ക് സന്തോഷവാർത്ത, സ്വകാര്യ സ്കൂളുകളിലെ അധ്യാപകര്‍ക്കായി ഗോള്‍ഡന്‍ വിസ പദ്ധതി പ്രഖ്യാപിച്ച് റാസല്‍ഖൈമ  (57 minutes ago)

നയന്‍താരയ്ക്ക് പിന്തുണയുമായി താരങ്ങള്‍  (1 hour ago)

ഇതാണ് ആ 10 കോടിയുടെ ദൃശ്യങ്ങള്‍... നായന്‍താരയ്ക്ക് പിന്നാലെ ധനുഷിനെതിരെ സംവിധായകന്‍ വിഘ്നേഷ് ശിവനും രംഗത്ത്  (1 hour ago)

അബ്ദുൾ റഹീമിനായി സമാഹരിച്ച തുകയുടെ മൊത്തം കണക്കും പുറത്തുവിട്ടു, മോചനത്തിനാലുള്ള ചെലവിന് ശേഷം ബാക്കിയുള്ളത് 11കോടിയിലാധികം രൂപ, ബാക്കി തുക എന്ത് ചെയ്യണമെന്നതിൽ റഹീം തിരിച്ചെത്തിയ ശേഷം തീരുമാനം...!!!  (1 hour ago)

ഖത്തറില്‍ വാഹനാപകടം, നിര്‍ത്തിയിട്ട ട്രെയിലറിന് പിന്നില്‍ വാഹനമിടിച്ച് മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു  (1 hour ago)

വയനാട് ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രധാനമന്ത്രിയെ അതിരൂക്ഷമായി വിമര്‍ശിച്ച് എം സ്വരാജ്  (1 hour ago)

ശബരിമലയില്‍ വിര്‍ച്വല്‍ ക്യൂ സംവിധാനം ഫലംകണ്ടു... തീര്‍ത്ഥാടകര്‍ക്ക് ആദ്യ ദിനത്തില്‍ സുഗമമായ ദര്‍ശനം സാധ്യമായതായി ദേവസ്വം മന്ത്രി  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി  (2 hours ago)

ലൈഗികാതിക്രമ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരായ കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേക അന്വേഷണ സംഘം  (3 hours ago)

യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസിലാക്കി റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ഹേമകമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര് ചെയ്ത 18 കേസുകളില്‍ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നു  (4 hours ago)

കോഴിക്കോട് ജില്ലയില്‍ നാളെ ഹര്‍ത്താല്‍... ചേവായൂര്‍ സഹകരണ ബാങ്കില്‍ സിപിഐഎം അതിക്രമമെന്നാരോപിച്ചാണ് ഹര്‍ത്താല്‍  (4 hours ago)

മുണ്ടക്കൈ ചൂരല്‍മലയില്‍ സംസ്ഥാന സര്‍ക്കാര്‍ കയ്യിലുള്ള ഫണ്ട് ചിലവഴിക്കാന്‍ തയ്യാറാകുന്നില്ലെന്ന് ഗവര്‍ണര്‍  (5 hours ago)

മഹാരാഷ്ട്രയില്‍ 80 കോടി രൂപ വിലവരുന്ന 8,476 കിലോ വെള്ളി മുംബൈ പൊലീസ് പിടികൂടി  (5 hours ago)

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍  (5 hours ago)

Malayali Vartha Recommends