വയനാട് ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രധാനമന്ത്രിയെ അതിരൂക്ഷമായി വിമര്‍ശിച്ച് എം സ്വരാജ്
വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരിതബാദിതരായവര്‍ക്ക് പുനരധിവാസത്തിനുള്ള കേന്ദ്ര സമീപനത്തിനെതിരെ വിമര്‍ശനുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം സ്വരാജ്. സഹായം നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രധാനമന്ത്രിയെ അതിരൂക്ഷമായിട്ടാണ് എം.സ്വരാജ് വിമര്‍ശിച്ചത്. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി ഡോ.പി.സരിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പ്രധാനമന്ത്രി കേരളത്തില്‍ വന്നത് മൃതശരീരങ്ങള്‍ കണ്ട് ആസ്വദിക്കാന്‍. ഗുജറാത്ത് കൂട്ടക്കൊലയുടെ ഭൂതകാല സ്മരണ എന്നോണമാണ് സന്ദര്‍ശനം നടത്തിയത്.' മനസാക്ഷി തൊട്ടുതീണ്ടിയിട്ടില്ലാത്ത മനുഷ്യന്‍ എന്ന പദത്തിന് പോലും പ്രധാനമന്ത്രി അര്‍ഹനല്ലെന്നും എം സ്വരാജ് പറഞ്ഞു.
കേരളത്തിനെതിരെ കേന്ദ്രം അപ്രഖ്യാപിത യുദ്ധം നടത്തുകയാണ്. അതിലൊരു യുദ്ധമായാണ് വയനാടിനെയും കണ്ടത്. വിഷയത്തില്‍ മാധ്യമങ്ങളെല്ലാം കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത് സ്വാഗതാര്‍ഹമാണ്. കേന്ദ്രത്തിന്റെ കേരള വിരുദ്ധ നിലപാടിനെതിരെ ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമരം നടത്തിയപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് അതിനെ പിന്നില്‍ നിന്ന് കുത്തിയെന്നും സ്വരാജ് വിമര്‍ശിച്ചു.
https://www.facebook.com/Malayalivartha