നാടിനെ സമരത്തിലേക്ക് നയിച്ച കടുവ ഒടുവില്‍ ധീര ചരമമടഞ്ഞു!
വയനാട്ടിലെ നൂല്പുഴ പഞ്ചായത്തിന്റെ പേടി സ്വപ്നമായ കടുയെ ദൈത്യ സംഘം വെടിവെച്ചു കൊന്നു. രണ്ട് പ്രാവശ്യം മയക്കുവെടി വെച്ചിരുന്നു. എന്നിട്ടും കടുവ വീര്യം വിടാതെ ആള്‍ക്കാര്‍ക്ക് നേരെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് വെടിവെച്ചത്.
കാട്ടിലെ കടുവ വളര്‍ത്തുമൃഗങ്ങളെ തിന്നാനായി നാട്ടിലിറങ്ങിയപ്പോള് ജനം റോഡിലേക്കുമിറങ്ങിയിരുന്നു. അധികാരികളാവട്ടെ എങ്ങനെയും കടുവയെ പിടിക്കാനുള്ള ശ്രമത്തിലുമായി. നാട്ടിലുള്ള വീരന്മാരെക്കൊണ്ട് പണി പറ്റില്ലന്ന് കണ്ടപ്പോള്‍ കര്‍ണാടകത്തില്‍ നിന്നും പ്രത്യേക സംഘത്തെതന്നെ ഇറക്കിയിരുന്നു.
ഒരു മാസമായി നാട് കാടാക്കിയ കടുവയെ മൂന്നാഴ്ചമുമ്പ് പിടികൂടി മുത്തങ്ങയ്ക്ക് സമീപം തുറന്നു വിട്ടിരുന്നു. വീണ്ടും കടുവ വീടുകള്‍ക്ക് സമീപം പ്രത്യക്ഷപ്പെട്ടതോടെ ജനങ്ങളിളകി. അങ്ങനെയാണ് കടുവയെ പിടികൂടാന്‍ വീണ്ടും തീരുമാനിച്ചത്.
https://www.facebook.com/Malayalivartha