വാക്ക് വരുത്തിയ വിന... നടി കസ്തൂരിയെ അറസ്റ്റ് ചെയ്ത് തമിഴ്‌നാട് പോലീസ്; പിടികൂടിയത് ഹൈദരാബാദില്‍ നിര്‍മാതാവിന്റെ വീട്ടില്‍നിന്ന്
ഏറെ വിവാദമായ പരാമര്‍ശത്തിന്റെ പേരില്‍ അവസാനം നടി അകത്ത്. തെലുങ്കര്‍ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ കേസില്‍ നടി കസ്തൂരി അറസ്റ്റില്‍. തമിഴ്‌നാട് പൊലീസ് ഹൈദരാബാദിലെ ഒരു നിര്‍മാതാവിന്റെ വീട്ടില്‍നിന്നാണ് ശനിയാഴ്ച വൈകിട്ട് നടിയെ അറസ്റ്റ് ചെയ്തത്.
ചെന്നൈയിലെത്തിച്ച ശേഷം നടിയ മജിസ്ട്രട്ടിനു മുന്നില്‍ ഹാജരാക്കും. നേരത്തെ നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. 300 വര്‍ഷം മുന്‍പ് തമിഴ് രാജാക്കന്മാരുടെ അന്തഃപുരങ്ങളില്‍ പരിചാരകരായി വന്ന തെലുങ്കര്‍, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു ബിജെപി അനുഭാവിയായ നടിയുടെ പ്രസംഗം.
പരാമര്‍ശത്തിനെതിരെ ആന്ധ്രയിലും തെലങ്കാനയിലും വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഹിന്ദു മക്കള്‍ കക്ഷി എഗ്മൂറില്‍ നടത്തിയ പ്രകടനത്തിലെ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിനു പിന്നാലെയാണ് സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലും നടിക്കെതിരെ കേസെടുത്തിരുന്നു.
വിവിധ സംഘടനകള്‍ നല്‍കിയ പരാതിയിലാണ് ചെന്നൈ അടക്കം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കേസ് റജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് കസ്തൂരി കോടതിയെ സമീപിച്ചു. പൊട്ടിത്തെറിക്കാന്‍ പോകുന്ന ബോംബ് പോലെയാണ് നടി കസ്തൂരിയുടെ വിദ്വേഷ പ്രസംഗമെന്നാണ് മദ്രാസ് ഹൈക്കോടതി വിശേഷിപ്പിച്ചത്. പ്രസംഗത്തിലെ വാക്കുകള്‍ സമൂഹത്തിന്റെ വികസനത്തിനുള്ളതാകണം, ആരെയും ഭിന്നിപ്പിക്കാനാകരുതെന്നും മുന്‍കൂര്‍ജാമ്യ ഹര്‍ജി തള്ളിയ ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് വ്യക്തമാക്കി.
ഹര്‍ജി തള്ളിയതോടെ, ഒളിവില്‍ പോയ കസ്തൂരിയെ അറസ്റ്റ് ചെയ്യാനായി 2 പ്രത്യേക സംഘങ്ങളെ പൊലീസ് നിയോഗിച്ചിരുന്നു. 'അനിയന്‍ ബാവ ചേട്ടന്‍ ബാവ' അടക്കമുള്ള മലയാള ചിത്രങ്ങളിലും ഒട്ടേറെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും നായികയായി അഭിനയിച്ചിട്ടുണ്ട്.
300 വര്‍ഷം മുന്‍പ് തമിഴ് രാജാക്കന്മാരുടെ അന്തഃപുരങ്ങളില്‍ പരിചാരകരായി വന്ന തെലുങ്കര്‍, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു ബി.ജെ.പി. അനുഭാവിയായ നടിയുടെ പ്രസംഗം. ഇതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. നടിക്കെതിരെ ആന്ധ്രയിലും തെലങ്കാനയിലും പ്രതിഷേധം ഉയര്‍ന്നിരുന്നു.
തെലുങ്ക് സംസാരിക്കുന്ന സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തും വിധം പൊതുപരിപാടിയില്‍ സംസാരിച്ചു എന്നാണ് നടിക്കെതിരെയുള്ള കേസ്. വിവിധ സംഘടനകള്‍ നല്‍കിയ പരാതിയില്‍ ചെന്നൈ അടക്കം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസെടുത്തതിന് പിന്നാലെ കസ്തൂരി മുന്‍കൂര്‍ ജാമ്യത്തിനായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ രൂക്ഷവിമര്‍ശനത്തോടെയാണ് കോടതി ഹര്‍ജി തള്ളിയത്. പൊട്ടിത്തെറിക്കാന്‍ പോകുന്ന ബോംബ് പോലെയാണ് നടി കസ്തൂരിയുടെ വിദ്വേഷ പ്രസംഗമെന്നാണ് മദ്രാസ് ഹൈക്കോടതി വിശേഷിപ്പിച്ചത്.
ബ്രാഹ്‌മണ സമുദായത്തിനെതിരെ തുടര്‍ച്ചയായി നടത്തുന്ന അപകീര്‍ത്തികരമായ പ്രസ്താവനകളില്‍ അപലപിച്ച് ചെന്നൈയിലെ എഗ്മോറിലെ രാജരത്‌നം സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 3ന് ഒരു പ്രതിഷേധ സംഗമം നടത്തിയിരുന്നു. ബിജെപി നേതാവ് കരു നാഗരാജന്‍, ഹിന്ദു മക്കള്‍ പാര്‍ട്ടി നേതാവ് അര്‍ജുന്‍ സമ്പത്ത്, നടി കസ്തൂരി, മധുവന്തി എന്നിവര്‍ ഇതില്‍ പങ്കെടുത്തിരുന്നു. ഇവിടെ പ്രസംഗിക്കുന്ന വേളയിലാണ് കസ്തൂരി വിവാദ പ്രസ്താവന നടത്തിയത്.
അമരന്‍ എന്ന സിനിമയില്‍ മേജര്‍ മുകുന്ദ് ത്യാഗരാജന്‍ ബ്രാഹ്‌മണ സമുദായത്തില്‍ പെട്ട ആളെന്ന് കാണിച്ചില്ലെന്ന് ഈ യോഗത്തില്‍ കസ്തൂരി നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു. കൂടാതെ ദ്രാവിഡ പ്രത്യയശാസ്ത്രത്തെക്കുറിച്ചും ഡിഎംകെയെക്കുറിച്ചും കസ്തൂരി വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. ഒപ്പം ഇതേ പ്രസംഗത്തില്‍ തെലുങ്ക് സംസാരിക്കുന്നവരെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് കേസിലേക്ക് നയിച്ചത്.
ഇതിന് പിന്നാലെ അഖിലേന്ത്യ തെലുങ്ക് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി നന്ദഗോപാല്‍ എഗ്മോര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയാിയിരുന്നു. തെലുങ്ക് സംസാരിക്കുന്ന ആളുകളെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് നടി കസ്തൂരിക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു പരാതി. പിന്നാലെ ഈ മാസം അഞ്ചിന് നടി കസ്തൂരിക്കെതിരെ നാല് വകുപ്പുകള്‍ പ്രകാരം എഗ്മോര്‍ പൊലീസ് കേസെടുക്കുകയായിരുന്നു.
" f
https://www.facebook.com/Malayalivartha