കെ.വി. തോമസിനെ കാണാനില്ല... ഡൽഹിയിലെ പ്രതിനിധി പോലും.... ലുക്ക് ഔട്ട് നോട്ടിസ് നൽകാൻ പിണറായി ...
ഒരു പ്രകൃതിക്ഷോഭത്തേയും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ ദേശീയ ദുരന്തനിവാരണ നിയമം അനുവദിക്കുന്നില്ലെന്ന കാര്യം തോമസിന് നന്നായി അറിയാമായിരുന്നിട്ടും തോമസ് മാഷ് പൊട്ടൻ കളിച്ചു.
യു പി എ ഭരണകാലത്ത് അന്നത്തെ കേന്ദ്രസഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ ലോക്‌സഭയില്‍ അറിയിച്ച നിലപാടാണിത്. അന്ന് മന്ത്രിസഭയില്‍ ഒപ്പമുണ്ടായിരുന്ന കെ സി വേണുഗോപാലും കെ വി തോമസുമെല്ലാം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അക്കാര്യം മറച്ചുവയ്ക്കുകയായിരുന്നു .
വയനാട് പ്രത്യേക പാക്കേജ് അര്‍ഹിക്കുന്നുണ്ട്. അതിനുവേണ്ടി പ്രത്യേക പദ്ധതി രൂപരേഖ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ കൊടുത്തിട്ടില്ല. ബിഹാര്‍ പ്രത്യേക പദ്ധതികള്‍ സമര്‍പ്പിച്ചപ്പോള്‍ അവയ്ക്കാണ് ഫണ്ട് അനുവദിച്ചത്.
ഗുജറാത്തിന് നല്‍കിയത് ദുരന്ത നിവാരണ നിധിയിലെ വിഹിതമാണ്. ഇത് കേരളത്തിനും നല്‍കി. കഞ്ചിക്കോടും മുതലപ്പൊഴിയിലുമെല്ലാം കേന്ദ്രസഹായം മാനദണ്ഡം പാലിച്ച് എത്തുന്നത് നമ്മള്‍ കണ്ടതാണ്. പിണറായി വിജയന്‍ സ്വന്തം ഉദ്യോഗസ്ഥന്മാരെ കൊണ്ട് കൃത്യമായ കണക്കെടുത്ത് വ്യക്തമായ പദ്ധതികള്‍ സമര്‍പ്പിക്കാനാണ് ശ്രമിക്കേണ്ടിയിരുന്നത്. ഇത് ഉറപ്പുവരുത്തേണ്ട ജോലിയാണ് കെ.വി. തോമസിന്റെത്.
മുൻ കേന്ദ്ര ഭക്ഷ്യമന്ത്രി കൂടിയായ പ്രൊഫ കെവി തോമസിന് പ്രതിമാസം ഒരു ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ ഓണറേറിയം നിശ്ചയിച്ചിരിക്കുന്നത്. ഓണറേറിയത്തിന് പുറമെ മൂന്ന് സ്റ്റാഫുകളെയും ഒരു ഡ്രൈവറെയും ദില്ലിയിൽ പ്രൊഫ കെവി തോമസിനായി നിയമിച്ചിട്ടുണ്ട്. ശമ്പളം വേണ്ടെന്ന് കെവി തോമസ് പറഞ്ഞതിനെ തുടർന്നാണ് ഓണറേറിയം അനുവദിച്ചത്. കോൺഗ്രസ് വിട്ട് സിപിഎമ്മുമായി സഹകരിക്കുന്ന തോമസിന് 2023 ജനുവരി 18നാണ് ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം സംസ്ഥാന സർക്കാർ നൽകിയത്. നേരത്തെ ഓണറേറിയം അനുവദിച്ചത് വിവാദമായിരുന്നു. എന്നാലിത് വിവാദമാക്കേണ്ടെന്ന നിലപാടായിരുന്നു കെവി തോമസ് സ്വീകരിച്ചിരുന്നത്. സേവനത്തിന് പ്രതിഫലമായി നിശ്ചിത തുക അനുവദിക്കുന്നതിനെയാണ് ഓണറേറിയമെന്ന് പറയുന്നത്. ശമ്പളം വാങ്ങാതെ ഓണറേറിയം മതിയെന്ന കെ വി തോമസിന്റെ ആവശ്യം പരിഗണിച്ചായിരുന്നു സര്‍ക്കാര്‍ തീരുമാനം.
സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് പുനര്‍നിയമനം നല്‍കിയാല്‍ അവസാനം വാങ്ങിയ ശമ്പളത്തില്‍നിന്ന് പെന്‍ഷന്‍ കുറച്ച തുകയാണ് വേതനമായി അനുവദിക്കുക. എന്നാല്‍ ഓണറേറിയം നല്‍കുമ്പോഴാവട്ടെ കെ വി തോമസിന് എംപി പെന്‍ഷന്‍ വാങ്ങുന്നതിന് തടസമില്ല. 22 വര്‍ഷക്കാലം പാര്‍ലമെന്റ് മെമ്പറായി പ്രവര്‍ത്തിച്ച കെ വി തോമസിന് 59,000 രൂപയാണ് എംപി പെന്‍ഷന്‍.
ഇതിന് പുറമെ 30 വര്‍ഷത്തോളം കോളേജ് പ്രൊഫസറായി പ്രവത്തിച്ചതിന്റെ പെന്‍ഷന്‍ വേറെയും. ശരാശരി 30 വര്‍ഷം അധ്യാപന കാലയളവുള്ള ഒരു കോളേജ് പ്രൊഫസര്‍ക്ക് 83,000 രൂപ വരെ പെന്‍ഷനായി ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് കണക്ക്. ഇതും കെ വി തോമസിന്റെ കയ്യില്‍ ഭദ്രം.
അഞ്ച് വര്‍ഷം തികയ്ക്കുന്ന പാര്‍ലമെന്റ് മെമ്പര്‍മാര്‍ക്ക് 25,000 രൂപയാണ് അടിസ്ഥാന പെന്‍ഷന്‍. അഞ്ചില്‍ കൂടുതല്‍ സേവനമനുഷ്ഠിക്കുന്ന ഓരോ വര്‍ഷത്തിനും 2000 രൂപ അധികമായി ലഭിക്കും. 22 വര്‍ഷം എംപിയായ കെ വി തോമസിന് ഈ കണക്ക് പ്രകാരം മാത്രം 59,000 രൂപയാണ് എംപി പെന്‍ഷനായി ലഭിക്കുന്നത്.
എംപിയും എംഎല്‍എയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ടെങ്കിലും ഈ രണ്ട് പെന്‍ഷനും ഒന്നിച്ച് കൈപ്പറ്റാന്‍ കെ വി തോമസിന് കഴിയില്ല. 2022 മെയ് 29 ന് പാര്‍ലമെന്ററി സംയുക്ത സമിതി പെന്‍ഷന്‍ സംബന്ധിച്ച ചട്ടം ഭേദഗതി ചെയ്തതോടെയാണ് ഇരട്ട പെന്‍ഷന്‍ ഒഴിവാക്കപ്പെട്ടത്. എന്നാല്‍ കോളേജ് പ്രൊഫസറുടെ പെന്‍ഷന്‍ വാങ്ങുന്നതിന് തടസമില്ല.
എംപി പെന്‍ഷനായ 59,000 വും പ്രൊഫസര്‍ പെന്‍ഷന്‍ 83,000 വും പുതുതായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതി ബാധകമല്ലാത്ത ഒരു ലക്ഷം രൂപയുടെ ഓണറേറിയവും കണക്കാക്കുമ്പോള്‍ 2,42,000 രൂപയാണ് പ്രതിമാസം കെവി തോമസിന്റെ അക്കൗണ്ടിലെത്തുന്നത്. പുതുതായി അനുവദിച്ച രണ്ട് അസിസ്റ്റന്റുമാര്‍, ഒരു ഓഫീസ് അറ്റന്‍ഡന്റ്, ഒരു ഡ്രൈവര്‍ തുടങ്ങി നാല് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ഇതില്‍ നിന്നും ഒരുരൂപ പോലും കെ വി തോമസിന് ചെലവാക്കേണ്ടതില്ല. അതും സര്‍ക്കാര്‍ തന്നെ കനിഞ്ഞ് അനുവദിച്ചിട്ടുണ്ട്. മാസം ഏകദേശം ഒന്നര ലക്ഷം രൂപയോളമാണ് ഇവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ അധികമായി കണ്ടെത്തേണ്ടത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ പ്രതിനിധിയായിരുന്ന എ സമ്പത്തിന്റെ ശമ്പളം 92,423 രൂപയായിരുന്നു. തനിക്ക് ശമ്പളം വേണ്ടെന്ന് കെ വി തോമസ് സര്‍ക്കാരിനോട് അങ്ങോട്ട് ആവശ്യപ്പെട്ടതിന്റെ കാരണം ഇത് രണ്ടും തമ്മിലുള്ള വ്യത്യാസത്തില്‍ തന്നെ വ്യക്തം.
ഒരുവർഷത്തെ മുൻകാല പ്രാബല്യം നൽകിക്കൊണ്ടാണ് സെക്രട്ടറിയുടെ നിയമനം നടത്തിയത്. 2023 ജനുവരി 27 മുതൽ നിയമനത്തിനു സാധുതയുണ്ടായിരുന്നു. 44,020 രൂപയാണ് പ്രതിമാസ ശമ്പളം. മുൻകാല പ്രാബല്യം നൽകിയിട്ടുള്ളതിനാൽ 5,28,240 രൂപ ശമ്പളക്കുടിശ്ശിക ലഭിക്കും. കാബിനറ്റ് റാങ്ക് നൽകിയുള്ള കെ.വി.തോമസിന്റെ നിയമനം അനാവശ്യ ചെലവാണെന്ന് പ്രതിപക്ഷം ആരോപണം ഉയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ജീവനക്കാരുടെ നിയമനവും.
ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക കേരളത്തിന്റെ ദുരന്തപ്രതികരണ ഫണ്ടിൽ ബാക്കിയുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി കഴിഞ്ഞദിവസം കെ.വി. തോമസിന് നൽകിയ കത്തിൽ പറയുന്നത്. കത്തു വാങ്ങി പിണറായിക്ക് അയച്ച ശേഷം തന്റെ ജോലി തീർന്നു എന്ന മട്ടിൽ വിശ്രമിക്കുകയാണ് കൊവി.തോമസ്.
പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്നുള്ള നിർദേശപ്രകാരമാണ് ആഭ്യന്തര സഹമന്ത്രി മറുപടി നൽകിയതെന്നാണു വിവരം. 2024 ഏപ്രിൽ 1 വരെ 394 കോടി രൂപ എസ്ഡിആർഎഫിൽ ബാക്കിയുണ്ടെന്ന് അക്കൗണ്ടന്റ് ജനറൽ അറിയിച്ചിട്ടുണ്ടെന്നു കേന്ദ്രത്തിന്റെ മറുപടിയിൽ പറയുന്നു. 2024–25 ൽ എസ്ഡിആർഎഫിലേക്ക് 388 കോടി രൂപ കൈമാറിയതിൽ 291 കോടി കേന്ദ്ര വിഹിതമാണ്.
പ്രത്യേക സഹായമായി 1500 കോടിയോളം രൂപയാണു കേരളം ആവശ്യപ്പെട്ടത്. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ കത്തു നൽകി 3 മാസം കഴിഞ്ഞും ഇക്കാര്യത്തിൽ വ്യക്തതയില്ലാത്ത നിലപാടാണു കേന്ദ്രം സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനവും കേന്ദ്രം ഇതുവരെ കൈക്കൊണ്ട നടപടികളും കേന്ദ്രമന്ത്രിയുടെ കത്തിൽ വിശദീകരിച്ചിട്ടുണ്ട്. കേരളം ആവശ്യപ്പെടാതെ തന്നെ സ്ഥലം സന്ദർശിച്ച് സ്ഥിതി മനസ്സിലാക്കാൻ കേന്ദ്രസംഘത്തെ നിയോഗിച്ചിരുന്നുവെന്നും അവരുടെ റിപ്പോർട്ടിന്റെയും വ്യവസ്ഥകളുടെയും അടിസ്ഥാനത്തിൽ തുടർനടപടിയുണ്ടാകുമെന്നുമാണ് പറയുന്നത്. എന്നാൽ, വയനാട് സന്ദർശനം ഓഗസ്റ്റ് എട്ടിനു പൂർത്തിയാക്കിയ സംഘം മാസങ്ങൾക്കു മുൻപേ റിപ്പോർട്ട് കൈമാറിയതാണ്.
വയനാട്ടിലേത് ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ മാർഗരേഖ അനുവദിക്കുന്നില്ലെന്നു കത്തിൽ ആവർത്തിച്ചിട്ടുണ്ട്. ദുരന്തനിവാരണം അടിസ്ഥാനപരമായി സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ദേശീയ, സംസ്ഥാന ദുരന്തപ്രതികരണ ഫണ്ടുകളിൽനിന്നുള്ള സാമ്പത്തിക സഹായം സമാശ്വാസ പ്രവർത്തനങ്ങൾക്കുള്ളതാണെന്നും നഷ്ടപരിഹാരം നൽകാനല്ലെന്നും കേന്ദ്രം പറയുന്നു.
സംസ്ഥാന ദുരന്തപ്രതികരണഫണ്ടിൽ (എസ്ഡിആർഎഫ്) തുക ബാക്കിയുണ്ടെന്ന വാദമാണ് കേന്ദ്രം ഉന്നയിക്കുന്നതെങ്കിലും അതുപയോഗിച്ചു ചെയ്തുതീർക്കാവുന്നതല്ല പുനരധിവാസപ്രവർത്തനങ്ങൾ. എഡ്ഡിആർഎഫിലെ 96.8 കോടി രൂപ സംസ്ഥാനവിഹിതമാണു താനും.
എസ്ഡിആർഎഫ് വ്യവസ്ഥപ്രകാരം, പൂർണമായി തകർന്ന വീടിന് 1.30 ലക്ഷം രൂപയും ഒരു കിലോമീറ്റർ റോഡ് നന്നാക്കാൻ 75,000 രൂപയും മാത്രമേ അനുവദിക്കാനാകൂ. ഇത്തരം അപ്രായോഗിക വ്യവസ്ഥകൾ പുനർനിർമാണപ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുമെന്നാണ് സംസ്ഥാന റവന്യു ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.
ദുരന്തനിവാരണ നിയമമനുസരിച്ചു കേന്ദ്രസർക്കാർ വർഷാവർഷം നൽകേണ്ട സഹായം മാത്രമേ കേരളത്തിനു ലഭിച്ചിട്ടുള്ളൂ. ദുരന്തമുണ്ടായാലും ഇല്ലെങ്കിലും ലഭിക്കുമായിരുന്ന ഈ ഫണ്ട് മുണ്ടക്കൈ–ചൂരൽമല പുനരധിവാസത്തിനു പര്യാപ്തമല്ല.
വലിയ ദുരന്തങ്ങളുണ്ടാകുമ്പോൾ എസ്ഡിആർഎഫ് വിഹിതത്തിനു പുറമേ ദേശീയ ദുരന്തനിവാരണഫണ്ടിൽ നിന്നും കേന്ദ്രം സംസ്ഥാനങ്ങൾക്കു കൂടുതൽ സഹായം നൽകാറുണ്ട്. കേരളത്തിന് ഈ സഹായമോ മറ്റു സംസ്ഥാനങ്ങൾക്കു ലഭിച്ചതുപോലുള്ള അടിയന്തര ധനസഹായമോ ലഭിച്ചിട്ടില്ല.അതിതീവ്ര പ്രകൃതിദുരന്തങ്ങളുണ്ടാവുമ്പോൾ അന്തർ മന്ത്രാലയസമിതിയുടെ വിലയിരുത്തൽപ്രകാരം നൽകേണ്ട ദേശീയദുരന്ത നിവാരണ ഫണ്ട് (എൻ.ഡി.ആർ.എഫ്.) ഈ വർഷം നൽകിയത് അഞ്ചുസംസ്ഥാനങ്ങൾക്കുമാത്രമാണ്. വയനാട്ടിലെ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ മേഖലയിലെ ദുരിതം കേന്ദ്രസംഘം നേരിൽ ബോധ്യപ്പെട്ടിട്ടും ഇതുവരെ എൻ.ഡി.ആർ.എഫ്. ഫണ്ടൊന്നും സംസ്ഥാനത്തിന് ലഭിച്ചില്ല.
പ്രളയം ബാധിച്ച ഹിമാചൽപ്രദേശ് (66.924 കോടി), സിക്കിം (221.122 കോടി), തമിഴ്‌നാട് (276.10 കോടി), ത്രിപുര (25 കോടി), വരൾച്ചയിൽ വലഞ്ഞ കർണാടകം (3454.22 കോടി) സംസ്ഥാനങ്ങൾക്കുമാത്രമാണ് എൻ.ഡി.ആർ.എഫ്. തുക ലഭിച്ചത് .
ഇതിനുപുറമേ, ദേശീയ ദുരന്ത ലഘൂകരണ ഫണ്ടായി (എൻ.ഡി.എം.എഫ്.) അരുണാചൽ പ്രദേശിന് 1.833 കോടിയും സിക്കിമിന് 8.35 കോടിയും അനുവദിച്ചു.
കേരളമടക്കമുള്ള മറ്റുസംസ്ഥാനങ്ങൾക്കാകട്ടെ ഫിനാൻസ് കമ്മിഷൻ ശുപാർശപ്രകാരമുള്ള സംസ്ഥാന ദുരന്ത നിവാരണ ഫണ്ടും (എസ്.ഡി.ആർ.എഫ്.), സംസ്ഥാന ദുരന്ത ലഘൂകരണ ഫണ്ടും (എസ്.ഡി.എം.എഫ്.) ആണ് അനുവദിച്ചത്. 2026 വരെ ഈ തുക എത്രയാണ് നൽകേണ്ടതെന്ന് നേരത്തേ നിശ്ചയിച്ചതാണ്.
വയനാട് പ്രത്യേക പാക്കേജിന് സംസ്ഥാന സർക്കാർ രൂപരേഖ നൽകിയില്ലെന്നാണ് മുൻകേന്ദ്രമന്ത്രി വി. മുരളീധരൻ ആരോപിച്ചിട്ടുള്ളത്. വയനാട് ദുരന്തത്തിൽ കേന്ദ്ര സർക്കാരിന് മുന്നിൽ അതീവരഹസ്യമായി സമർപ്പിച്ച കള്ള കണക്കാണ് യഥാർത്ഥത്തിൽ വിനയായത്. യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ കഴിയാത്ത കണക്കാണ് കേരളം നൽകിയത്. ദുരിതാശ്വാസമായി ലഭിക്കുന്ന ധനത്തിൽ നിന്നും അടിച്ചു മാറ്റാൻ ലക്ഷ്യമിട്ട കണക്കാണ് നൽകിയതെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ഇതേ കണക്ക് ഹൈക്കോടതിക്കും നൽകിയതോടെയാണ് പ്രശ്നം വഷളായത് . കണക്ക് സെക്രട്ടേറിയറ്റിൽ നിന്നും ചോർന്നു.
സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ അതീവ രഹസ്യമായി തയ്യാറാക്കിയ റിപ്പോർട്ട് റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ മാത്രമാണ് കണ്ടത് .റവന്യുമന്ത്രി പോലും പ്രൊപ്പോസൽ കണ്ടത് ഏറ്റവും അവസാനമാണ്. ചീഫ് സെക്രട്ടറിയായിരുന്ന വി. വേണുവാണ് റിപ്പോർട്ട് തയാറാക്കിയത്. മുഖ്യമന്ത്രിയുടെ പൂർണനിർദ്ദേശ പ്രകാരമാണ് അദ്ദേഹം പ്രവർത്തിച്ചത്. കള്ളകണക്ക് കേന്ദ്രസർക്കാരിന് മുന്നിൽ സമർപ്പിച്ചതു കൊണ്ടാണ് പ്രധാനമന്ത്രി വന്നു പോയിട്ടും കേരളത്തിന് സഹായം ലഭിക്കാതെ പോയത്. കള്ള കണക്ക് പുറത്തു വന്ന സാഹചര്യത്തിൽ ഇനി കേന്ദ്ര സഹായം ലഭിക്കുന്ന കാര്യം ഗോവിന്ദയാവും.
ഒരു മുതദേഹം സംസ്കരിക്കാൻ 75000 രൂപ ചെലവായതായാണ് കണക്കുകൾ. യാത്രാ ചെലവ് ഭക്ഷണ ചെലവ് കന്നിങ്ങനെ 1220 കോടിയുടെ കണക്കുകൾ വേറെയുമുണ്ട്. സന്നദ്ധ സംഘടനകൾ നൽകിയ സഹായങ്ങൾ പൂർണമായി മറച്ചു വച്ചു വോളണ്ടിയർമാർക്കി ഭക്ഷണത്തിനും യാത്രക്കും 14 കോടി ചെലവായെന്ന് പച്ച ക്കള്ളം പറയുകയാണ് സർക്കാർ . ഗതാഗതത്തിന് നാലു കോടി, ജനറേറ്ററിന് 7 കോടിയും ചെലവായതായി കോടതിയിൽ ഹാജരാക്കിയ റിപ്പോർട്ടിൽ പറയുന്നു. സൈന്യം നിർമ്മിച്ച ബെയ്ലി പാലത്തിനും കോടി വകയിരുത്തി. സന്നദ്ധസംഘടനകളാണ് യാതൊരു പ്രതിഫലവും പറ്റാതെ മൃതദേഹങ്ങൾ സംസ്കരിച്ചത്. എന്നാൽ കേന്ദ്രത്തിന് സമർപ്പിക്കാൻ വേണ്ടി തയ്യാറാക്കിയതാണ് കള്ള കണക്കുകൾ എന്നാണ് പിണറായി വിജയൻ പറയുന്നത്. ഇതാണ് വിനയായത്.
കേന്ദ്രത്തിൽ സഹായം നൽകുന്നത് നരേന്ദ്ര മോദി നേരിട്ടല്ല. അദ്ദേഹത്തിന് നയപരമായ തീരുമാനങ്ങൾ എടുക്കാൻ മാത്രമേ കഴിയുകയുള്ളു.സഹായം നൽകുന്ന കാര്യങ്ങൾ തീരുമാനിക്കുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ്. അവർക്ക് തോന്നിയ മട്ടിൽ പണം അനുവദിക്കുന്ന പതിവില്ല. കൃത്യമായ കണക്കില്ലാത്ത ഒന്നിനും കേന്ദ്രത്തിൽ സ്ഥാനമില്ല.കേരളം ഇത്തരം കള്ള കണക്കുകൾ എഴുതി നൽകുമ്പോൾ അത് പ്രഥമദൃഷ്ടാ കള്ളമാണെന്ന് മനസിലാക്കാം അതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത് . ഇതിൽ നരേന്ദ്രമോദിക്ക് ഒരു റോളുമില്ല.
ഇത്തരം കാര്യങ്ങളിൽ ഫല പ്രദമായ ഇടപെടൽ നടത്താനാണ് ലക്ഷങ്ങൾ മുടക്കി ഒരാളെ ഡൽഹിയിൽ നിയമിച്ചത്. എന്നാൽ കിട്ടാനുള്ള പണം എണ്ണിവാങ്ങാൻ മാത്രമാണ് ഡൽഹി പ്രതിനിധിക്ക് താൽപ്പര്യം. വയനാട് പാക്കേജിൽ സഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ പോലും കാണാത്ത ഈ പ്രതിനിധിയിൽ നിന്ന് ഇനി എന്ത് അത്ഭുതമാണ് പ്രതീക്ഷിക്കേണ്ടത് ?
https://www.facebook.com/Malayalivartha