കോഴിക്കോട് ഹര്‍ത്താല്‍ അനുകൂലികള്‍ സ്വകാര്യ ബസുകള്‍ തടഞ്ഞു.. കടകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ചു
കോഴിക്കോട് ഹര്‍ത്താല്‍ അനുകൂലികള്‍ സ്വകാര്യ ബസുകള്‍ തടഞ്ഞു. കടകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ചു. ബസ് ജീവനക്കാരും കടയുടമകളും സമരാനുകൂലികളും തമ്മില്‍ വാക്കേറ്റമുണ്ടായി. പുതിയ ബസ്സ്റ്റാന്‍ഡിലെത്തിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബസുകള്‍ തടയുന്നത്.
ദീര്‍ഘദൂര ബസുകള്‍ സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. നഗരത്തില്‍ പലയിടത്തും സമരാനുകൂലികള്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിച്ചതോടെ കടയുടമകള്‍ എതിര്‍ക്കുകയായിരുന്നു.
മാവൂര്‍ റോഡില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ചിനിടെ പൊലീസുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടി. മാവൂര്‍ റോഡില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരെഞ്ഞടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് പ്രതിഷേധം. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആംബുലന്‍സ്, ആശുപത്രി, വിവാഹ സംഘം, മറ്റ് അവശ്യ സര്‍വിസ് എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. വ്യാപാരികള്‍ അടക്കം ജനങ്ങള്‍ ഹര്‍ത്താലുമായി സഹകരിക്കണമെന്ന് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹര്‍ത്താലുമായി സഹകരിക്കില്ലെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിലപാട്.
"
https://www.facebook.com/Malayalivartha