സി.പി.എം-ബി.ജെ.പി സംയുക്ത ഇന്നോവ തന്നെ കൊല്ലാന്‍ വേണ്ടി അയക്കും; സന്ദീപ് വാ തുറന്നു സിപിഎമ്മിന് എട്ടിന്റെ പണി
സി.പി.എം-ബി.ജെ.പി സംയുക്ത ഇന്നോവ തന്നെ കൊല്ലാന്‍ വേണ്ടി അയക്കുമോ എന്നാണ് ഇപ്പോഴത്തെ ഭയം. സന്ദീപ് വാര്യരുടെ തുറന്നുപറച്ചിലുകള്‍ ഇരുകൂട്ടര്‍ക്കും പണിയാകുന്നു. ബിജെപി വിട്ട സന്ദീപിന് പറയാന്‍ പലതും ഉണ്ട്. എന്നാല്‍ പണിവെക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടാകരുതേയെന്നാണ് സി പി എം-ബി ജെ പി പ്രാര്‍ത്ഥന. മോദി പിണറായി ബന്ധം വാര്യര്‍ വലിച്ച് പുറത്തേക്ക് ഇട്ടതിന്റെ ക്ഷീണത്തിലാണ് സി പി എം. എനിക്ക് നേരെ വരുന്ന ആ ഇന്നോവ ഒരുപക്ഷേ ഡ്രൈവ് ചെയ്യുന്നത് എം.ബി. രാജേഷാണെങ്കില്‍, അതില്‍ എനിക്കെതിരെയുള്ള ക്വട്ടേഷനുമായി വരുന്നത് കെ. സുരേന്ദ്രനായിരിക്കാമെന്നാണ് സന്ദീപ് പ്രതികരിച്ചത്.
സി.പി.എമ്മും ബി.ജെ.പിയും ഒരുമിച്ചാണ് കേരളത്തിലെ രാഷ്ട്രീയം നടത്തിക്കൊണ്ടിരിക്കുന്നത്. പാലക്കാട്ടെ തെരഞ്ഞെടുപ്പും അതുപോലെയാണ് നടക്കുന്നത്. സി.പി.എംബി.ജെ.പി സംയുക്ത ഇന്നോവ പരിപാടി എനിക്കെതിരെയും എടുക്കുന്നുണ്ടെന്നാണ് ഇന്നലത്തെ രണ്ടുകൂട്ടരുടെയും പ്രതികരണത്തില്‍നിന്ന് തനിക്ക് മനസ്സിലാകുന്നതെന്നും സന്ദീപ് പറഞ്ഞു. നമ്മുടെ രാജ്യത്ത് ഭക്ഷണം വസ്ത്രം, ഭാഷ ഇതൊക്കെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. അത് സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് മതനിരപേക്ഷ ശക്തികളൊക്കെ ഒന്നിച്ചുനില്‍ക്കേണ്ടതെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതുപോലെ തന്നെയാണ് രാഷ്ട്രീയവും. അതും ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. അത് ഒരാള്‍ തിരഞ്ഞെടുക്കുമ്പോള്‍ എന്തിനാണ് അസഹിഷ്ണുത കാണിക്കുന്നത്. സന്ദീപ് ചോദിച്ചു.
രണ്ടുകൂട്ടരും ഒരേ ഫാക്ടറിയില്‍ ഉത്പാദിപ്പിക്കുന്ന ആക്ഷേപങ്ങളാണ് എനിക്കെതിരെ ഉന്നയിക്കുന്നത്. ഇതെങ്ങനെയാണ് സയാമീസ് ഇരട്ടകളേപ്പോലെ ആക്ഷേപിക്കാന്‍ കഴിയുന്നത്. ഇതൊക്കെ കേരളത്തിലെ ജനങ്ങളും പാലക്കാട്ടെ വോട്ടര്‍മാരും കാണുന്നുണ്ട്. ഓഫര്‍ കിട്ടിയിട്ടാണ് പോയതെന്നാണ് ആക്ഷേപം. അങ്ങനെയെങ്കില്‍ അത് നല്‍കുന്നവര്‍ക്കടുത്തേക്കല്ലെ പോകേണ്ടത്. ഞാന്‍ കോണ്‍ഗ്രസിലേക്ക് വരുന്ന സമയത്ത് കേരളത്തില്‍ യുഡിഎഫിന് ഭരണമില്ല. രാജ്യത്ത് കോണ്‍ഗ്രസിന് ഭരണമില്ല അങ്ങനെ പ്രതിപക്ഷത്ത് നില്‍ക്കുന്ന പാര്‍ട്ടിയിലേക്ക് കടന്നുവരികയാണ് ചെയ്തത്.
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഫാക്ടറിയില്‍ നിന്ന് പ്രവര്‍ത്തിച്ച് മടുത്തിട്ടാണ് ഞാന്‍ വിശ്വസിച്ചിരുന്ന പ്രത്യയശാസ്ത്രത്തെ എന്നെന്നേക്കുമായി ഉപേക്ഷിച്ചാണ് യുഡിഎഫിന്റെ മാനവീകതയുടെ പക്ഷത്തേക്ക് വന്നത്. ബിജെപിയില്‍ ആരെയും വ്യക്തിപരമായി ആക്ഷേപിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ബിജെപിയെ നന്നാക്കാന്‍ ഒരു ചൂരലെടുത്ത് മാരാര്‍ജി ഭവന് ചുറ്റും നടക്കാനും ഉദ്ദേശിക്കുന്നില്ല. ഞാന്‍ തല്ലിയാലും അവര്‍ നന്നാകാന്‍ പോകുന്നില്ല. അതുകൊണ്ട് ഇനിമുതല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ വലിയ കസേര കിട്ടട്ടേയെന്നാണ് കെ. സുരേന്ദ്രന്‍ ഇന്നലെ പറഞ്ഞത്. ഇരിക്കുന്ന കസേരയുടെ മഹത്വമറിയാത്തവരാണ് ആ രീതിയിലുള്ള കാര്യങ്ങള്‍ പറയുന്നത്. ഇന്ന് എനിക്ക് കിട്ടിയത് വലിയ കസേര തന്നെയാണ്. കുടപ്പനക്കുന്ന് തറവാട്ടില്‍ വന്ന് തങ്ങളുടെ കൂടെ ഇരിക്കാനൊരു കസേര കിട്ടിയിട്ടുണ്ടെങ്കില്‍ അതൊരു വലിയ കാര്യം തന്നെയാണെന്ന് കെ. സുരേന്ദ്രന് മറുപടിയായി സന്ദീപ് വാര്യര്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ ചേര്‍ന്നതിനു പിന്നാലെ സന്ദീപിനെ രൂക്ഷമായി വിമര്‍ശിച്ച് എം.ബി. രാജേഷും സുരേന്ദ്രനും രംഗത്തുവന്നിരുന്നു. വര്‍ഗീയതയുടെ കാളിയനായ സന്ദീപ് വാര്യരെ കൊണ്ടുനടക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂവെന്നും അദ്ദേഹത്തെ എടുക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടേ ഇല്ല എന്നുമാണ് രാജേഷ് പ്രതികരിച്ചത്.
https://www.facebook.com/Malayalivartha