കുഴല്‍മന്ദത്ത് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി
കുഴല്‍മന്ദത്ത് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി. കുത്തനൂര്‍ സ്വദേശിനി മീനാക്ഷി(75) ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് മരണം സംഭവിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് വീട്ടുപരിസരത്ത് നിന്നായിരുന്നു വയോധികയെ പാമ്പ് കടിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ അണലി പാമ്പിനെ പരിസരത്ത് നിന്ന് കണ്ടെത്തി. ഇതോടെ വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഴ്ചപ്പറമ്പ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
മണ്ണിന്റെ നിറത്തോട് സാമ്യമുള്ള പാമ്പായതിനാല്‍ ഇവയെ കണ്ണില്‍പ്പെടാനുള്ള സാധ്യത കുറവാണ്. അതിനാല്‍ കടിയേല്‍ക്കാനുള്ള സാധ്യതയും കൂടുതലാണ്. നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് ഇവയെ കൂടുതലായി കണ്ടുവരുന്നതെന്ന് അധികൃതര്‍ . അതിനാല്‍ ഇവയുടെ കടിയേറ്റ് കഴിഞ്ഞാല്‍ സ്വയം ചികിത്സയ്ക്ക് നില്‍ക്കരുതെന്ന മുന്നറയിപ്പുമായി അധികൃതര്‍
https://www.facebook.com/Malayalivartha