തര്‍ക്കത്തിനൊടുവില്‍ കൊലപാതകം....പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി..
തര്‍ക്കത്തിനൊടുവില്‍ കൊലപാതകം....പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. മാങ്ങോട് പിഷാരിക്കല്‍ ക്ഷേത്രത്തിന് സമീപത്തെ സുനിതയാണ് കുത്തേറ്റ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.45 ഓടെ ആയിരുന്നു സംഭവം നടന്നത്.
നെഞ്ചിലും വാരിയെല്ലിലുമാണ് കുത്തേറ്റത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് സത്യനുമായി ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ്.
ബഹളം കേട്ട് സുനിതയുടെ മകനെത്തിയപ്പോഴാണ് കുത്തേറ്റ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മലപ്പുറം പൊന്നാനി സ്വദേശികളായ സുനിതയും കുടുംബവും രണ്ടു മാസം മുമ്പാണ് മകനൊപ്പം ചെര്‍പ്പുളശ്ശേരിയിലേക്ക് താമസം മാറ്റിയത്. സംഭവശേഷം ഭര്‍ത്താവ് സത്യന് ഒളിവില്‍ പോയി. ഇയാള്‍ക്കായി ചെര്‍പ്പുളശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണംതുടങ്ങി.
"
https://www.facebook.com/Malayalivartha