Widgets Magazine
24
Nov / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനിവ് 108 ആംബുലൻസ് പദ്ധതി..കേരളത്തിലുടനീളം നിരവധി അവസരങ്ങൾ


സ്വർണ്ണ, കമ്പനി കള്ളക്കടത്തുകൾ പതിയെ പതിയെ ഉയർന്നുവരാനുള്ള സാധ്യത... ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കേരളം കാണുന്നത്... പാലക്കാട് ബി.ജെ.പിയുടെ തോൽവി പിണറായിയെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്...


ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..കേരളത്തിലും അവസരം


പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ, ഇനി നിയമസഭയിലേക്ക്.... ഷാഫി നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്‍റെ ജയം...


'ചെങ്കോട്ടയാണ് ഈ ചേലക്കര' ...സിപിഎമ്മിനായി യു ആര്‍ പ്രദീപ് ജയിച്ചു..സിറ്റിങ് സീറ്റ് കൈവിടുന്ന അവസ്ഥയുണ്ടായാല്‍ സി.പി.എമ്മിന് കേരളത്തിലെമ്പാടും ഉറക്കംകെടുന്ന അവസ്ഥയുമാണ്ടായിരുന്നു...

ശബരിമലയെ തകർക്കാൻ പുതിയ ഐഡിയ : അയ്യനെ പമ്പയിലെത്തിച്ചാലും അത്ഭുതമില്ല...

18 NOVEMBER 2024 03:18 PM IST
മലയാളി വാര്‍ത്ത

More Stories...

കോഴിക്കോട് മേലേ കൂമ്പാറയില്‍ പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം... 16 പേര്‍ക്ക് പരുക്ക്

യാത്രക്കാര്‍ പെരുവഴിയില്‍.... കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു...

സ്വർണ്ണ, കമ്പനി കള്ളക്കടത്തുകൾ പതിയെ പതിയെ ഉയർന്നുവരാനുള്ള സാധ്യത... ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കേരളം കാണുന്നത്... പാലക്കാട് ബി.ജെ.പിയുടെ തോൽവി പിണറായിയെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്...

പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ, ഇനി നിയമസഭയിലേക്ക്.... ഷാഫി നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്‍റെ ജയം...

'ചെങ്കോട്ടയാണ് ഈ ചേലക്കര' ...സിപിഎമ്മിനായി യു ആര്‍ പ്രദീപ് ജയിച്ചു..സിറ്റിങ് സീറ്റ് കൈവിടുന്ന അവസ്ഥയുണ്ടായാല്‍ സി.പി.എമ്മിന് കേരളത്തിലെമ്പാടും ഉറക്കംകെടുന്ന അവസ്ഥയുമാണ്ടായിരുന്നു...

യുവതികളെ കയറ്റി ശബരിമലയുടെവിശുദ്ധി ഇല്ലാതാക്കിയ പിണറായി വിജയൻ ശബരിമലയുടെ പാവനത ഇല്ലാതാക്കാൻ പുതിയ പദ്ധതിയുമായി രംഗത്ത്.  ചരക്ക് നീക്കത്തിനെന്ന  വ്യാജേന റോപ് വേ നിർമ്മിച്ച് ശബരിമലയുടെ പ്രശാന്തിക്ക് ഭംഗം വരുത്താനാണ് മുഖ്യമന്ത്രിയുടെയും സി.പി. എമ്മിന്റെയും ശ്രമം.  കിട്ടിയതൊന്നും പോരേ എന്ന് ചോദിക്കരുത്. കാരണം ആത്മീയ കേന്ദ്രങ്ങൾ തകർത്താൽ മാത്രമേ കമ്യൂണിസം വളരുകയുള്ളു എന്നാണ് സി.പി.എമ്മിന്റെ വിശ്വാസം.   

ഏറെക്കാലമായുള്ള  തര്‍ക്കങ്ങള്‍ക്ക്  ശേഷമാണ്  ശബരിമല റോപ് വേ പദ്ധതി നടപ്പാക്കാൻ  സർക്കാർ തീരുമാനിച്ചത്. പദ്ധതിക്കായി ഏറ്റെടുക്കുന്ന വന ഭൂമിക്ക് പകരം കൊല്ലം ജില്ലയിലെ റവന്യൂ ഭൂമി കൈമാറി സർക്കാർ ഉത്തരവിറക്കി. ഇതോടെ പദ്ധതിയുടെ പ്രധാന തടസം മാറി. വനംവകുപ്പിന്‍റെ എതിര്‍പ്പ് ഉള്‍പ്പെടെ പരിഹരിച്ചുകൊണ്ടും ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം ഭൂമി നൽകിയുമാണ് സര്‍ക്കാര്‍ ശബരിമലയില്‍ നടപ്പാക്കുന്ന റോപ് വേ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. 

 



14 വർഷമായി  ഭൂമി തര്‍ക്കം ഉള്‍പ്പെടെ നിലനില്‍ക്കുന്നതിനെ തുടര്‍ന്ന് നിലച്ചുപോയ പദ്ധതിക്കാണിപ്പോള്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ യഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുന്നത്. ശബരിമല മാസ്റ്റർ പ്ലാനിന്‍റെ ഭാഗമായാണ് സാധാനങ്ങൾ കൊണ്ടുപോകാൻ റോപ് വേക്ക് ശുപാർശ ചെയ്തത്. 2011 ൽ ആഗോള ടെണ്ടർ വിളിച്ച് ഒരു കമ്പനിയുമായി കരാർ ഉറപ്പിച്ചു. തുടര്‍ന്ന് വന ഭൂമി കണ്ടെത്താൻ ഹൈക്കോടതി അഭിഭാഷ കമ്മീഷനെ നിയമിച്ചു. 

പദ്ധതിക്ക് ഏറ്റെടുക്കുന്ന വന ഭൂമിക്ക് പകരം റവന്യൂ ഭൂമി നൽകാൻ ദേവസ്വം മന്ത്രി അപേഷ നൽകി. ഇടുക്കി ചിന്നക്കനാലിൽ ആദ്യം റവന്യൂ ഭൂമി കണ്ടെത്തിയെങ്കിലും തർക്കം കാരണം കൈമാറ്റം മുടങ്ങി. പിന്നീട് ദേവസ്വം മന്ത്രി  വിഎൻ വാസവൻ മുൻകൈയെടുത്ത് തുടർച്ചയായി വനം-റവന്യൂ വകുപ്പുമായി യോഗം ചേര്‍ന്നു. റോപ് വേ പദ്ധതി നടപ്പാക്കുന്നതിലെ തര്‍ക്കം പരിഹരിക്കാൻ മന്ത്രി വിഎൻ വാസവന്‍റെ ഇതുവരെയായി 16 തവണയാണ് യോഗം വിളിച്ചിരുന്നത്. മന്ത്രി ഓ. ആർ കേളുവിന് ദേവസ്വം വകുപ്പ് നൽകാതെ തന്റെ വിശ്വസ്തനായ വാസവന് പിണറായി ദേവസ്വം നൽകിയതിന്റെ രഹസ്യവും ഇതായിരുന്നു. 


പദ്ധതിക്കായി വേണ്ട 4.5336 ഹെക്ടർ വന ഭൂമിക്ക് പകരം കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിൽ രണ്ട് യൂണിറ്റുകളിലായി  4.5336 ഹെക്ടര്‍ റവന്യു ഭൂമി കൈമാറാമെന്ന ജില്ലാ കളക്ടറുടെ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചുകൊണ്ടാണ് ഉത്തരവിറക്കിയത്. റവന്യു ഭൂമിയുടെ ഉടമസ്ഥാവകാശം സംസ്ഥാന വനംവകുപ്പിന്‍റെ പേരിൽ പോക്കുവരവ് ചെയ്തു നൽകുന്നതിനായി കൈമാറികൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശ പ്രകാരം പരിഹാര വനവത്കരണത്തിനായിട്ടാണ് ഈ ഭൂമി വനംവകുപ്പിന് കൈമാറുന്നത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ഇറക്കിയാൽ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നടത്താനാകും.    കേന്ദ്രത്തിൽ മാത്രമാണ് ഇനി പ്രതീക്ഷയുള്ളത്. രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലെ തീർത്ഥാടന കേന്ദ്രങ്ങൾ പോലെയല്ല ശബരിമല. കാനന ക്ഷേത്രമായ ശബരിമലയിൽ അയ്യനെ കാണാൻ എത്തേണ്ടത് കൊടും വ്രതം അനുഷ്ഠിച്ചാണ്.പണ്ടു കാലത്ത് 41 ദിവസത്തെ വ്രതം നിർബന്ധമായിരുന്നു. ഇന്നതിന് കുറവു വന്നിട്ടുണ്ടെങ്കിലും ശബരിമല അയ്യനെ വിശ്വസിക്കുന്നവർക്ക് അത് അപൂർവമായ ഒരനുഭവമായി തുടരുന്നു. അങ്ങനെയുള്ള ഒരു സ്ഥലത്താണ് സർക്കാർ റോപ് വേ നിർമ്മിക്കുന്നത്. കോടികൾ വെട്ടിക്കുകയാണ് ഉദ്ദേശമെങ്കിൽ അതിന്  മറ്റെന്തെല്ലാം മാർഗ്ഗങ്ങളുണ്ട്.    പതിറ്റാണ്ടുകള്‍ മുമ്പ് പ്രഖ്യാപിച്ച റോപ് വേ പദ്ധതിയുടെ തറക്കല്ലിടൽ ഈ തീര്‍ത്ഥാടന സീസണിൽ തന്നെ ഇടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ശബരിമലയിൽ റോപ് വേ നിർമ്മാണത്തിനുള്ള സർവേ നേരത്തെ ആരംഭിച്ചിരുന്നു. ഹൈക്കോടതി നിർദേശ പ്രകാരമാണ് പ്രാഥമിക രൂപരേഖ അടിസ്ഥാനമാക്കി വിവിധ വകുപ്പുകൾ ചേർന്ന് പരിശോധന ആരംഭിച്ചിരുന്നത്. പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള ചരക്കുനീക്കത്തിനും അത്യാവശ്യ ഘട്ടങ്ങളിൽ ആംബുലൻസ് സർവീസായും റോപ് വേ ഉപയോഗിക്കാനാകും. ഇത് മനുഷ്യരെ പറ്റിക്കാനാണെന്ന് ആർക്കാണ് അറിയാത്തത്? ഏതാനും നാളുകൾക്കുള്ളിൽ തന്നെ ഭക്തരെയും കയറ്റി തുടങ്ങും. 
പമ്പ ഹിൽടോപ്പിൽ നിന്ന് തുടങ്ങി മാളികപ്പുറം പൊലീസ് ബാരക്കിന് സമീപം അവസാനിക്കും വിധമാണ് നിർദ്ദിഷ്ട റോപ് വേ. പമ്പയ്ക്കും സന്നിധാനത്തിനുമിടയിൽ 60 മീറ്റർ പൊക്കത്തിൽ അഞ്ച് ടവറുകളാണ് നിര്‍മിക്കേണ്ടത്. 12 മീറ്റർ വീതിയിലായിരിക്കും റോപ് വേ. ടവറുകൾ ഉയരംകൂട്ടി നിർമ്മിക്കുന്നതിനാൽ വനത്തിലെ 50 മരങ്ങൾ മാത്രം മുറിച്ചുമാറ്റിയാൽ മതി. പദ്ധതി പൂർത്തിയാക്കുമ്പോൾ സന്നിധാനത്തേക്കുള്ള ചരക്കുനീക്കം അപകടരഹിതമാകും.

റോപ് വേ വന്നാൽ ട്രാക്ടറിലുള്ള ചരക്ക് നീക്കം കാര്യമായി കുറയുമെന്നാണ് കരുതുന്നത്.  അത്യാവശ്യഘട്ടങ്ങളിൽ ആംബുലൻസ് സർവീസായും റോപ് വേയെ ഉപയോഗപ്പെടുത്താനാകും. 2.8 കിലോമീറ്റർ നീളംവരുന്ന റോപ് വേ നിർമ്മാണത്തിന് 150 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2011 ലാണ് റോപ് വേ നിർമ്മാണത്തിന് നടപടി തുടങ്ങിയത്. 19 ൽ ആദ്യസ‍ർവേ നടന്നെങ്കിലും വനംവകുപ്പ് എതിർത്തു. പുതുക്കിയ അലൈൻമെന്‍റ് വനംവകുപ്പിനും സ്വീകാര്യമാണ്. 

 സർവേ സംഘത്തിലെ അഭിഭാഷക കമ്മീഷൻ മേയ് 23 നാണ്  ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ശബരിമലയിലെ കോടിക്കണക്കിനു രൂപയുടെ നടവരുമാനം ഉപയോഗപ്പെടുത്തി ക്ഷേത്രത്തിന്റെ സമഗ്രവികസനം ഉറപ്പുവരുത്താനാണ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. 

ശബരിമലയുടെ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ കോടിക്കണക്കിനു രൂപയുടെ സഹായമാണ് നല്‍കുന്നത്. ഇതിനൊപ്പം സംസ്ഥാനവും വഴിപാട് പോലെ പദ്ധതികള്‍ക്കുവേണ്ടി എല്ലാവര്‍ഷവും ബജറ്റില്‍ കോടികള്‍ അനുവദിക്കാറുണ്ടെങ്കിലും തുടര്‍നടപടികളോ പദ്ധതി നടത്തിപ്പോ മാത്രം പ്രഖ്യാപനത്തിനപ്പുറം പോകാറില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബജറ്റില്‍ 30 കോടി രൂപയും എരുമേലി മാസ്റ്റര്‍ പ്ലാനിന് 10 കോടി രൂപയും നിലയ്‌ക്കല്‍ വികസനത്തിന് രണ്ടര കോടിയും അനുവദിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഒന്നിന്റെയും രൂപരേഖ പോലും തയ്യാറായിട്ടില്ല. രൂപരേഖയില്‍ ഉള്‍പ്പെടാത്ത പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാന്‍ ഉന്നതാധികാര സമിതിക്ക് സാധിക്കാത്തതാണ് പദ്ധതി അനിശ്ചിതത്വത്തില്‍ തുടരാന്‍ കാരണം.

ആദ്യം ഒരു സ്വകാര്യ ഏജന്‍സിയെയാണ് രൂപരേഖ തയ്യാറാക്കാന്‍ ദേവസ്വം ബോര്‍ഡ് ഏല്‍പ്പിച്ചത്. അത് വിവാദമായപ്പോള്‍ തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജിനെ ചുമതലപ്പെടുത്തി. അത് പൂര്‍ത്തിയാക്കാത്തതിനാല്‍ കേന്ദ്ര തീര്‍ത്ഥാടന ടൂറിസം പദ്ധതിയില്‍ അനുവദിച്ച 100 കോടി രൂപയില്‍ 80 കോടി രൂപ ദേവസ്വം ബോര്‍ഡിന് നഷ്ടപ്പെടുകയും ചെയ്തു. വനം വകുപ്പും ദേവസ്വം ബോര്‍ഡും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കമാണ് പദ്ധതി നീണ്ടുപോകാന്‍ കാരണമായി സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ ഹൈക്കോടതി ഇടപെട്ട് എ.എസ്.പി കുറുപ്പിന്റെ നേതൃത്വത്തില്‍ അഭിഭാഷക കമ്മീഷനെ നിയോഗിക്കുകയും ശബരിമല സന്നിധാനത്ത് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനുള്ള 100 ഹെക്ടര്‍ സ്ഥലം അളന്ന് തിരിച്ച് ജണ്ട സ്ഥാപിച്ച് നല്‍കിയിട്ടും പദ്ധതിയുമായി മുന്നോട്ടു പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല . പമ്പ മുതല്‍ മരക്കൂട്ടം വരെയുള്ള അയ്യപ്പന്‍ റോഡ്, പമ്പ മുതല്‍ അപ്പാച്ചിമേട് വഴി മരക്കൂട്ടം വരെയുള്ള സ്വാമി അയ്യപ്പന്‍ റോഡ,് ചന്ദ്രാനന്ദന്‍ റോഡ്, ശരംകുത്തി മുതല്‍ സന്നിധാനം വരെയുള്ള പാത എന്നിവിടങ്ങളിലാണ് ദേവസ്വം ബോര്‍ഡ് സര്‍വ്വേക്കല്ലും വനം വകുപ്പ് ജണ്ടയും സ്ഥാപിച്ചത്.


കൂടാതെ മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയ അഞ്ച് പദ്ധതികള്‍ കഴിഞ്ഞ മണ്ഡലകാലത്തിനു മുമ്പ് തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം മുടങ്ങിക്കിടക്കുകയാണ്. മാളികപ്പുറം മേല്‍പ്പാലം, പുതിയ അരവണ പ്ലാന്റ്, കുന്നാര്‍ തടയണയില്‍ നിന്നുള്ള പൈപ്പ് ലൈന്‍, നിലയ്‌ക്കല്‍ സുരക്ഷ ഇടനാഴി, പമ്പ പാലം എന്നിവയാണ് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. നിര്‍ദിഷ്ട മാളികപ്പുറം-ചന്ദ്രാനന്ദന്‍ റോഡ് മേല്‍പ്പാലത്തിന്റെ രൂപരേഖയും എസ്റ്റിമേറ്റും തയ്യാറാക്കാന്‍ പൊതുമേഖല സ്ഥാപനമായ കെല്ലിനെ ചുമതലപ്പെടുത്തിയെങ്കിലും മുന്‍കൂര്‍ പണം ആവശ്യപ്പെട്ടതോടെ അവരെ ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ വാപ്‌കോസിനെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും തുടര്‍നടപടി ഉണ്ടായില്ല.

പമ്പ പാലത്തിന്റെ രൂപരേഖ തയ്യാറാക്കാന്‍ ഏല്‍പ്പിച്ചത് ബാംഗ്ലൂര്‍ ആസ്ഥാനമായ ഫേസ്ആര്‍ക്കിനെയാണ്. 15 കോടി രൂപ ആദ്യ ഘട്ടമായി അനുവദിച്ചെങ്കിലും ആവശ്യമായ മുഴുവന്‍ തുകയും ലഭിക്കാത്തതിനാല്‍ ടെന്‍ഡര്‍ പോലും പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. അപ്പം, അരവണ പ്ലാന്റിനായി 15 കോടി വിലയിരുത്തുകയും ആറുകോടി അനുവദിക്കുകയും ചെയ്തു. പക്ഷേ ഫലം കണ്ടില്ല. കൊന്നാര്‍ തടയണയില്‍ നിന്ന് വെള്ളം എത്തിക്കാന്‍ പുതിയ പൈപ്പ് സ്ഥാപിക്കുന്നതിന് കഴിഞ്ഞ വര്‍ഷം രണ്ടു കോടി രൂപ അനുവദിച്ചെങ്കിലും പണി തുടങ്ങിയിട്ടില്ല. നിലയ്‌ക്കല്‍ സുരക്ഷ ഇടനാഴികയ്‌ക്കും ഫണ്ട് അനുവദിച്ചെങ്കിലും പദ്ധതി കടലാസില്‍ ഒതുങ്ങുകയാണ്.

ഇതോടൊപ്പം മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയ മേല്‍ശാന്തി മുറികള്‍, ദേവസ്വം ഓഫീസുകള്‍, തീര്‍ത്ഥാടകര്‍കള്‍ക്കുള്ള വിശ്രമ കേന്ദ്രങ്ങള്‍, ഭക്ഷണശാലകള്‍ തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തിയ ലേഔട്ട് പ്ലാന്‍ ജസ്റ്റിസ് എസ്. സിരിജഗന്‍ അധ്യക്ഷനായ ഉന്നതാധികാര സമിതി അംഗീകാരം നല്‍കിയെങ്കിലും തുടര്‍നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്സാഹം കാട്ടുന്നില്ല. പദ്ധതി നടത്തിപ്പിന് ശബരിമല വികസന അതോറിറ്റിക്കു രൂപം നല്‍കുമെന്ന് കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും അതും പാഴ്‌വാക്കായി.

2024 മാര്‍ച്ചില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ടെന്‍ഡര്‍ നടപടികള്‍ പോലും പൂര്‍ത്തിയായിട്ടില്ല എന്നാണ് ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് എന്‍ജിനീയര്‍ മധു കുമാര്‍ പറഞ്ഞത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ വിധി മണിക്കൂറുകള്‍ക്കുള്ളില്‍ നടപ്പാക്കാന്‍ യുദ്ധസന്നാഹത്തോടെ ഇറങ്ങി പുറപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ അതേ സുപ്രീംകോടതിയുടെ വിധി വന്ന് 15 വര്‍ഷം പിന്നിടുമ്പോഴും വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള നടപടി സ്വീകരിക്കാത്തതില്‍ ഭക്തജനങ്ങള്‍ക്ക് വലിയ അമര്‍ഷമുണ്ട്സംസ്ഥാന ബജറ്റിൽ 30 കോടി രൂപ അനുവദിച്ചെങ്കിലും ലേഔട്ട് പ്ലാൻ (ശബരിമല മേഖലയിൽ നടപ്പാക്കുന്ന നിർമാണങ്ങളുടെ കൃത്യമായ രൂപരേഖയും വിശദ വിവരങ്ങളും) തയാറാക്കൽ വൈകുന്നതു ശബരിമല മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിനു തടസ്സമാകും. സുപ്രീംകോടതി നിർദേശ പ്രകാരം സർക്കാർ സഹായത്തോടെ ദേവസ്വം ബോർഡ് മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ട് 14 വർഷമായി. എന്നാൽ ഇതുവരെ ലേ ഔട്ട് പ്ലാൻ തയാറാക്കാൻ കഴിഞ്ഞിട്ടില്ല.    ശബരിമലയിൽ വികസനമല്ല സർക്കാരിന്റെ ലക്ഷ്യം. പകരം രാഷ്ട്രീയക്കാരെ കയറ്റിയിറക്കി സകലവും തകിടം മറിക്കുക എന്നതാണ്.     ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ എന്തിനാണെന്ന ചോദ്യം കുറെ കാലമായി ഉയരുന്നുണ്ട്. ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് നല്‍കിക്കൂടെ  എന്ന്   സുപ്രീംകോടതി വരെ ചോദിച്ചു.  ക്ഷേത്ര ഭരണം ഭക്തജനങ്ങളെ ഏല്‍പ്പിക്കണമെന്ന ആറു പതിറ്റാണ്ട് നീണ്ട ഹൈന്ദവ സമൂഹത്തിന്റെ ആവശ്യം സംസ്ഥാനത്ത് വീണ്ടും സജീവ ചര്‍ച്ചയായി നിലനില്‍ക്കുമ്പോഴാണ് കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ക്ഷേത്രഭരണസമിതികളില്‍ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളെ വിലക്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. 2023ലായിരുന്നു ഇത്.  ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ഉത്തരവ് ദീര്‍ഘകാലമായി ഹിന്ദുസമൂഹം ഉന്നയിക്കുന്ന ക്ഷേത്ര ഭരണം രാഷ്‌ട്രീയ വിമുക്തമാക്കണം എന്ന ആവശ്യത്തെ ശരിവെക്കുന്നതായിരുന്നു. . മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പൂക്കോട്ടു കാളികാവ് ദേവിക്ഷേത്ര ഭരണസമിതിയില്‍ സിപിഎം പ്രാദേശിക നേതാക്കളും സിപിഎമ്മിന്റെ യുവജനപ്രസ്ഥാനമായ ഡിവൈഎഫ്‌ഐയുടെ നേതാക്കളുമായവരെ ഉള്‍പ്പെടുത്തിയതിനെതിരെ ഹിന്ദു ഐക്യ വേദി  നല്‍കിയ കേസിലാണ് ഏറെ പ്രാധാന്യമുള്ളതും ഭക്തജനങ്ങള്‍ ഏറെക്കാലമായി ആഗ്രഹിക്കുന്നതുമായ  വിധി ഹൈക്കോടതിയില്‍നിന്നുണ്ടായത്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും രാഷ്‌ട്രീയപാര്‍ട്ടികളില്‍പ്പെടുന്ന സജീവ പ്രവര്‍ത്തകരെ ഇനിമേല്‍ നിയമിക്കരുതെന്നും ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ഉത്തരവില്‍ ഉണ്ട്.     സ്വാതന്ത്ര്യത്തിനു മുമ്പ് കേരളത്തിലെ ക്ഷേത്രങ്ങളുടെ ഭരണം നടത്തിയിരുന്നത് ഹിന്ദു രാജാക്കന്മാരായിരുന്നു. ഹിന്ദുവിന്റെ ക്ഷേത്രം ഹിന്ദു ഭരിച്ചിരുന്നതിനാല്‍ താത്വികമായ ഒരു പ്രശ്‌നവും ഇവിടെ ഉത്ഭവിച്ചിരുന്നില്ല. തിരുവിതാംകൂറിലെയും കൊച്ചിയിലെയും ദേവസം ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുത്തിരുന്ന നിയമസഭയുടെയും, മന്ത്രിസഭയുടെയും തുടര്‍ച്ചയായിരുന്നില്ല, 1950നു ശേഷമുള്ള നമ്മുടെ നിയമസഭകളും മന്ത്രിസഭകളും. ഹിന്ദു രാജാവിന്റെ കീഴില്‍ നിലനിന്നിരുന്ന ദേവസ്വം നിയമം അതേപടി മതേതര രാജ്യത്ത് തുടര്‍ന്നും നിലനിര്‍ത്തി എന്ന വിരോധാഭാസമാണ് ഇവിടെ നടന്നത്. ഇതിലൂടെ ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണം നിയന്ത്രിക്കാന്‍ നിരീശ്വരവാദികള്‍ക്കും ഇതര മതസമൂഹ നിയന്ത്രണത്തിലുള്ള സര്‍ക്കാരുകള്‍ക്കുപോലും കഴിയുന്നു.

നാളെ മുസ്ലിം ലീഗ് ഗവണ്‍മെന്റിന് ദേവസ്വം ഭരണം നിയന്ത്രിക്കാനും ദേവസ്വം ബോര്‍ഡ് അംഗങ്ങളെ നിശ്ചയിക്കാനും കഴിയും. ദേവസ്വം നിയമത്തിലെ വ്യവസ്ഥ അനുസരിച്ച് ഹിന്ദുമന്ത്രിമാരും ഹിന്ദുഎംഎല്‍എമാരും തെരഞ്ഞെടുക്കണമെന്ന് മാത്രമേ ചേര്‍ത്തിട്ടുള്ളൂ. നിശ്ചയിക്കുന്നതും നിയന്ത്രിക്കുന്നതും നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതും മുന്നണികളും രാഷ്‌ട്രീയ നേതാക്കളുമാണ് എന്നതാണല്ലോ കേരളത്തിലെ ഭരണ വ്യവസ്ഥ. ദേവസ്വം ഭരണം, ദേവസ്വം സ്വത്ത് നിയന്ത്രണം, ദേവസ്വം  പണം ചെലവഴിക്കല്‍ ഇതെല്ലാം നിരീശ്വരവാദ മതേതരവാദ സര്‍ക്കാര്‍ പ്രതിനിധികളാണ് ഇന്ന് തീരുമാനിക്കുന്നത്. മതേതര സര്‍ക്കാര്‍ മതകാര്യങ്ങളില്‍ ഇടപെടുന്നതും നിരീശ്വരവാദ സര്‍ക്കാര്‍ ഈശ്വരീയമായ  കാര്യങ്ങളില്‍  ഇടപെടുന്നതും ഭൂഷണമാണോ എന്ന ചോദ്യത്തിന് കേരളത്തില്‍ ഉത്തരമില്ല.

പണ്ഡിതന്മാരും ബുദ്ധിജീവികളും ഭരണകര്‍ത്താക്കളും, ഈ ചോദ്യങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു. ക്ഷേത്ര വിശ്വാസി അല്ലാത്തയാള്‍ ദേവസ്വം മന്ത്രിയും ബോര്‍ഡ് പ്രസിഡണ്ടും  പ്രതിനിധികളുമായി വരുന്ന കേരളത്തില്‍ ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാനുമാവില്ല. ഇതര മതസമൂഹങ്ങളുടെ സ്വത്തുക്കളും ആരാധനാലയങ്ങളും ഭരിക്കുന്നതിനുള്ള അവകാശ അധികാരങ്ങള്‍ അവരില്‍ തന്നെ നിക്ഷിപ്തമാക്കുന്ന സര്‍ക്കാരുകള്‍ ഹിന്ദു ക്ഷേത്ര ഭരണം മാത്രം സര്‍ക്കാരില്‍ തന്നെ കേന്ദ്രീകരിപ്പിക്കുന്നു എന്ന വിരോധാഭാസമാണ് തുടരുന്നത്. ദേവസ്വം നിയമം രൂപീകരിച്ച് ദേവസ്വം ബോര്‍ഡ് നിലവില്‍ വന്ന നാള്‍ മുതല്‍ സര്‍ക്കാര്‍ പ്രതിനിധിയാണ് ക്ഷേത്രം ഭരിക്കുന്നത്. ഹിന്ദു നാമധാരികളായ രാഷ്‌ട്രീയക്കാരെ മുന്‍നിര്‍ത്തി ഭരണ നിയന്ത്രണം നടത്തുന്ന സര്‍ക്കാരുകള്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആജ്ഞകളാണ്  അനുസരിക്കുന്നത്. ദേവസ്വം ബോര്‍ഡ് സ്വതന്ത്ര ബോഡി ആണെങ്കിലും ദേവസ്വം ഭരണാധികാരികളായി വരുന്നവര്‍ സ്വതന്ത്രരല്ല. സത്യസന്ധരും, ഭരണ നൈപുണ്യമുള്ളവരും, ഈശ്വര വിശ്വാസികളുമായ വ്യക്തികളെ ദേവസ്വം ബോര്‍ഡുകളുടെ ഭരണസാരഥ്യം  ഏല്‍പ്പിക്കാന്‍ മന്നത്തിനും,  ആര്‍.ശങ്കറിനും ശേഷം ആരും ഇതുവരെ തയ്യാറായിട്ടില്ല. രാഷ്‌ട്രീയ വിമുക്തമായ, ഭക്തജന പ്രാതിനിധ്യമുള്ള  ദേവസ്വം ബോര്‍ഡ് രൂപീകരിക്കണം എന്ന ആവശ്യം ഉന്നയിച്ച ജസ്റ്റിസ് ശങ്കരന്‍ നായര്‍ കമ്മീഷന്‍, ജസ്റ്റിസ് പരിപൂര്‍ണ്ണന്‍ കമ്മീഷന്‍, വിവിധ വിധികള്‍ പ്രസ്താവിച്ച ഹൈക്കോടതി ജസ്റ്റീസുമാര്‍ ഇവരുടെയെല്ലാം നിര്‍ദ്ദേശങ്ങളെ ഇക്കാലമത്രയും അവഗണിച്ചത് കേരളം ഭരിച്ച ഇടതു വലതു സര്‍ക്കാരുകളാണ്.

1954ലെ വഖഫ് ആക്ട് പ്രകാരം വഖഫ് ഭരണത്തില്‍ സര്‍ക്കാരിനുണ്ടായിരുന്ന നിയന്ത്രണാധികാരങ്ങള്‍ വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് 1955ലെ വഖഫ് ആക്ട് ഭേദഗതിയിലൂടെ  നീക്കംചെയ്ത സര്‍ക്കാരാണ് ഇന്ന് കേരളത്തിലുള്ളത്. ഭാരതത്തിലെ കത്തോലിക്ക സഭയുടെ സ്വത്ത് ദേശീയ സഭയുടെ കീഴിലാക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ആയിരുന്ന ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ നിര്‍ദ്ദേശത്തെ കാറ്റില്‍ പറത്തിയത് വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന ഇടതുപക്ഷ സര്‍ക്കാരാണ് എന്നതും പ്രത്യേകമായി കാണേണ്ടതാണ്. ഇത്തരം കാര്യങ്ങളെല്ലാം ചര്‍ച്ചയിലൂടെ ഉയര്‍ന്നു വരുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ് ചരിത്രപരമായ കോടതി വിധി.ക്ഷേത്രഭരണം സര്‍ക്കാര്‍ അല്ല നടത്തുന്നത് എന്ന് വാദിക്കുന്നവര്‍ പൂച്ച കണ്ണടച്ചു പാലു കുടിക്കുന്നത് പോലെയാണ്. ഞാനല്ല ഭരണം നടത്തുന്നത്, എന്റെ മാനേജരാണ് എന്ന് പറയുന്ന കമ്പനി ഉടമയെ പോലെയാണ് സര്‍ക്കാരിന്റെ വാദത്തെ ഹിന്ദു സമൂഹത്തിന് കാണാന്‍ കഴിയുന്നത്. ദേവസ്വം ബോര്‍ഡിനാണ് ക്ഷേത്രങ്ങളുടെ എല്ലാ വരുമാനവും സ്വത്തും കൈകാര്യം ചെയ്യുന്നതിനുള്ള അവകാശം. ബോര്‍ഡിനെ നിയമിക്കുന്നതും ഭരിക്കുന്നതും കണക്കുകള്‍ നോക്കുന്നതും സര്‍ക്കാരാണ്. ഗുരുവായൂര്‍ കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡുകളുടെ അഡ്മിനിസ്‌ട്രേറ്റര്‍ പദവിയില്‍ ഗവണ്‍മെന്റ് പ്രതിനിധിയായ ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കണം എന്ന നിബന്ധനയുണ്ട്. കൂടല്‍മാണിക്യം, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുകളുടെ പ്രതിനിധി ഇത്തരത്തില്‍ സര്‍ക്കാര്‍ പ്രതിനിധിയാണ്. മതേതര ഗവണ്‍മെന്റാണ് ക്ഷേത്രം ആരു ഭരിക്കണം, എങ്ങനെ ഭരിക്കണം, വരുമാനം എന്തു ചെയ്യണം,  ഏത് ബാങ്കില്‍ നിക്ഷേപിക്കണം, എന്നൊക്കെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ദേവസ്വം ബോര്‍ഡുകളിലെ ഭരണ നിയന്ത്രണാധികാരമുള്ള ഒരംഗത്തെ  തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും, അധികാരവും ഭക്തജനങ്ങള്‍ക്കില്ല. രാഷ്‌ട്രീയ പ്രതിനിധികളായ ഹിന്ദുമന്ത്രിമാരും, ഹിന്ദു എംഎല്‍എമാരുമാണ് ഇവരെ തിരഞ്ഞെടുക്കുന്നത്. വിശ്വാസിയുടെ ഏക അവകാശം കാണിക്കയില്‍ പണം നിക്ഷേപിക്കുക എന്നതു മാത്രമായി.

പല കാലഘട്ടങ്ങളിലും പല കാരണങ്ങള്‍ പറഞ്ഞ് ദേവസ്വം അക്കൗണ്ട് സഹകരണ സംഘങ്ങളിലും സര്‍ക്കാര്‍ ട്രഷറിലും അടയ്‌ക്കാന്‍ സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ഭക്തജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അതെല്ലാം തടസ്സപ്പെട്ടിരുന്നു. ജി. സുധാകരന്‍ ദേവസ്വം മന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് ദേവസ്വം ഫണ്ട് പൊതു ഉപയോഗത്തിനും സര്‍ക്കാരിനും വായ്പയായി നല്‍കണമെന്ന് പ്രസ്താവന ഇറക്കുകയും പിന്നാലെ പമ്പയില്‍ സഹകരണ ബാങ്ക് സ്ഥാപിച്ചതും.  പിണറായി വിജയന്‍ സര്‍ക്കാരിലെ ദേവസ്വം മന്ത്രിയായിരുന്ന  കെ.രാധാകൃഷ്ണനും ദേവസ്വം ഫണ്ട് ട്രഷറിയില്‍ അടപ്പിക്കാന്‍ നിഗൂഢ ശ്രമങ്ങള്‍ ആരംഭിച്ചു . ദേവസ്വം ഫണ്ട് ട്രഷറിയില്‍ അടയ്‌ക്കുന്നതിലൂടെ ദേവസ്വം വരുമാനം സര്‍ക്കാരിന്  ചെലവഴിക്കാന്‍ സര്‍വ്വസ്വാതന്ത്ര്യം ലഭ്യമാകുന്ന സ്ഥിതിവിശേഷം കൈവരും. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ദേവസ്വം ഫണ്ട് മുന്‍പ് അഴുക്കുചാല്‍ നിര്‍മ്മാണത്തിന് വിനിയോഗിച്ചതും, ദുരിതാശ്വാസ ഫണ്ടിനത്തില്‍ കോടികള്‍ വകമാറ്റി സര്‍ക്കാരിന് നല്‍കിയതും കോടതി ഇടപെടലിനെ തുടര്‍ന്ന് തടസ്സപ്പെട്ടിരുന്നു.  

ദേവസ്വം ബോര്‍ഡുകള്‍ സര്‍ക്കാര്‍ ഭരണ നിയന്ത്രണത്തില്‍ കൊണ്ടുവന്നതിലൂടെ ഭരണ നിര്‍വഹണത്തിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥ ഭരണ സംവിധാനങ്ങള്‍ക്ക് സഹസ്രകോടികളാണ് ചെലവഴിക്കപ്പെടുന്നത്. ശമ്പളം, ആനുകൂല്യം, യാത്ര, ഓഫീസ്, വീട്, കാറ്, മറ്റ് ഉപയോഗങ്ങള്‍ എല്ലാം കഴിഞ്ഞാല്‍ മേജര്‍ ക്ഷേത്രങ്ങളില്‍ പോലും വരവില്‍ ചെലവ് കഴിച്ചാല്‍ മിച്ചം ഇല്ല എന്ന സ്ഥിതിയാണ് നിലവിലുള്ളത്. ശബരിമല വരുമാനം കഴിഞ്ഞ  വര്‍ഷം റെക്കോര്‍ഡില്‍ എത്തിയിട്ടും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും പണമില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്‍ഡ് നല്‍കുന്നു എന്നതാണ് സര്‍ക്കാരിന്റെ അവകാശവാദം. ദേവസ്വം  ബോര്‍ഡിന് നിലവില്‍ നല്‍കിവരുന്ന തുക ഒരു കോടി രൂപയാണ്. 80 ലക്ഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്. 20 ലക്ഷം പത്മനാഭസ്വാമി ക്ഷേത്രത്തിനുമാണ് നല്‍കുന്നത്. 1816ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭീമമായ ദേവസ്വം സ്വത്ത് വകകള്‍ക്ക് നല്‍കിവരുന്ന അത്യന്തം തുച്ഛമായ പ്രതിഫലം എന്നനിലയിലാണിതെന്നത് വിസ്മരിക്കുന്നു.  ദേവസ്വം  ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രഭൂമികള്‍ കയ്യേറുന്ന ശൈലിയാണിതുവരെ പിന്തുടര്‍ന്നിരുന്നതെങ്കില്‍, ഇപ്പോള്‍  ദേവസ്വം ബോര്‍ഡ് തന്നെ നേരിട്ട് അന്യാധീനപ്പെടുത്തുകയാണ്. സെന്റിന് കോടികള്‍ വിലമതിക്കുന്ന ക്ഷേത്ര ഭൂമിയില്‍ പെട്രോള്‍ ബങ്ക് സ്ഥാപിക്കാന്‍ ധാരണാ പത്രം ഒപ്പിട്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ്. വടക്കന്‍ കേരളത്തില്‍ ക്ഷേത്രഭൂമികള്‍ക്ക് അദാലത്തിലൂടെ പട്ടയം നല്‍കി കയ്യേറ്റക്കാര്‍ക്ക് തീറെഴുതിയത്  അടുത്തകാലത്താണ്. ക്ഷേത്രവും, ക്ഷേത്രഭൂമികളും, ക്ഷേത്രസ്വത്തുക്കളും യാതൊരു മാനദണ്ഡവും പാലിക്കാതെ അന്യാധീനപ്പെടുത്തുന്നതിന് ദേവസ്വം ബോര്‍ഡുകള്‍ മത്സരിക്കുന്നു. ക്ഷേത്ര സ്വത്ത് വിവിധ മാര്‍ഗങ്ങളിലൂടെ കൊള്ളയടിക്കുകയും, ക്ഷേത്രഭൂമി അന്യാധീനപ്പെടുത്തുകയും, ക്ഷേത്ര ഭരണം കുത്സിത മാര്‍ഗത്തിലൂടെ കൈപ്പിടിയില്‍ ഒതുക്കുകയും ചെയ്യുന്ന ഭരണാധികാരികള്‍ തങ്ങളാണ് ക്ഷേത്രങ്ങളുടെ സംരക്ഷകര്‍ എന്ന് അവകാശപ്പെടുമ്പോള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്ന് ക്ഷേത്രങ്ങളെ മോചിപ്പിക്കാന്‍ ഭക്തജനസമൂഹത്തിന് കഴിയണമെന്ന് ഹൈന്ദവ സംഘടനകൾ പറയുന്നു.

ഏതായാലും വ്യക്തമായ ലക്ഷ്യത്തോടെയാണ് സർക്കാർ ശബരിമലയിൽ റോപ് വേ നിർമ്മിക്കാൻ ഒരുങ്ങുന്നത്. നിരീശ്വരവാദികളുടെ ദേവസ്വം ബോർഡ് നാളെ ശബരിമല ക്ഷേത്രം പമ്പയിലേക്ക് മാറ്റിസ്ഥാപിച്ചാലും അത്ദുതപ്പെടാനില്ല.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സന്നിധാനത്ത് വന്‍ ഭക്തജന തിരക്ക്.... ഇന്നലെ ദര്‍ശനം നടത്തിയത് 87,000ത്തിലധികം പേര്‍  (19 minutes ago)

കേരള സര്‍വകലാശാലയില്‍ നാലു വര്‍ഷ ബിരുദ പരീക്ഷ തിങ്കളാഴ്ച മുതല്‍ ഡിസംബര്‍ ആറുവരെ  (1 hour ago)

കോഴിക്കോട് മേലേ കൂമ്പാറയില്‍ പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം... 16 പേര്‍ക്ക് പരുക്ക്  (1 hour ago)

ജെസിബി സാഹിത്യ പുരസ്‌കാരം ഉപമന്യു ചാറ്റര്‍ജിക്ക്...  (1 hour ago)

യാത്രക്കാര്‍ പെരുവഴിയില്‍.... കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു...  (1 hour ago)

സാമൂഹിക നീതിക്ക് എതിരാണ് വഖഫ് .....വോട്ട് ബാങ്ക് വര്‍ധിപ്പിക്കാനാണ് വഖഫ് നിയമം ഉണ്ടാക്കിയത്, ഭരണഘടനയില്‍ വഖഫിന് സ്ഥാനമില്ല; വഖഫിന് എതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്.....  (2 hours ago)

അനുമതിയില്ലാതെ മതപരമായ ആഘോഷം സംഘടിപ്പിച്ച് മലയാളികൾ, സൗദിയിൽ നിന്ന് അഞ്ച് പേരെ നാടുകടത്തി, പരിപാടി സ്ഥലത്ത് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ഇവർ ജയിലിലായിരുന്നു...!!!  (6 hours ago)

യുഎഇ സന്ദർശക വിസ ലഭിക്കുന്നത് ഇനി എളുപ്പമാകില്ല, ബന്ധുക്കൾക്ക് വിസിറ്റ് വിസ ലഭിക്കാൻ വാടക കരാർ നിർബന്ധം, എമിഗ്രേഷൻ വിഭാഗം പുറത്തിറക്കിയ പുതിയ നിർദ്ദേശങ്ങൾ വിശദമായി നോക്കാം...!!!  (6 hours ago)

ബിബിൻ ജോർജിന്റെയും ആൻസൺ പോളിന്റെയും ശുക്രൻ തെളിഞ്ഞു; റൊമാൻ്റിക്ക് കോമഡി ത്രില്ലറുമായി ഉബൈനി  (11 hours ago)

കനിവ് 108 ആംബുലൻസ് പദ്ധതി..  (11 hours ago)

ഇനി കേരളത്തിൽ എന്തെല്ലാം നടക്കുമെന്ന് കണ്ടറിയാം..  (11 hours ago)

ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..  (11 hours ago)

ആംസ്റ്റർഡാമിൽ അരാജകത്വം  (11 hours ago)

ഹിസ്ബുള്ളയുടെ നേതാവ് നയീം ഖാസീം കൊല്ലപ്പെട്ടു ?  (11 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ! ഇനി നിയമസഭയിലെ താരം..!  (12 hours ago)

Malayali Vartha Recommends