Widgets Magazine
24
Nov / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനിവ് 108 ആംബുലൻസ് പദ്ധതി..കേരളത്തിലുടനീളം നിരവധി അവസരങ്ങൾ


സ്വർണ്ണ, കമ്പനി കള്ളക്കടത്തുകൾ പതിയെ പതിയെ ഉയർന്നുവരാനുള്ള സാധ്യത... ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കേരളം കാണുന്നത്... പാലക്കാട് ബി.ജെ.പിയുടെ തോൽവി പിണറായിയെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്...


ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..കേരളത്തിലും അവസരം


പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ, ഇനി നിയമസഭയിലേക്ക്.... ഷാഫി നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്‍റെ ജയം...


'ചെങ്കോട്ടയാണ് ഈ ചേലക്കര' ...സിപിഎമ്മിനായി യു ആര്‍ പ്രദീപ് ജയിച്ചു..സിറ്റിങ് സീറ്റ് കൈവിടുന്ന അവസ്ഥയുണ്ടായാല്‍ സി.പി.എമ്മിന് കേരളത്തിലെമ്പാടും ഉറക്കംകെടുന്ന അവസ്ഥയുമാണ്ടായിരുന്നു...

എല്ലാം മാറി മറിയും.... പാലക്കാട്ട് വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം; വിജയ പ്രതീക്ഷയില്‍ മുന്നണികള്‍; അവസാന നിമിഷം വരെ ട്വിസ്റ്റ്

19 NOVEMBER 2024 09:44 AM IST
മലയാളി വാര്‍ത്ത

More Stories...

സ്വർണ്ണ, കമ്പനി കള്ളക്കടത്തുകൾ പതിയെ പതിയെ ഉയർന്നുവരാനുള്ള സാധ്യത... ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കേരളം കാണുന്നത്... പാലക്കാട് ബി.ജെ.പിയുടെ തോൽവി പിണറായിയെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്...

പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ, ഇനി നിയമസഭയിലേക്ക്.... ഷാഫി നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്‍റെ ജയം...

'ചെങ്കോട്ടയാണ് ഈ ചേലക്കര' ...സിപിഎമ്മിനായി യു ആര്‍ പ്രദീപ് ജയിച്ചു..സിറ്റിങ് സീറ്റ് കൈവിടുന്ന അവസ്ഥയുണ്ടായാല്‍ സി.പി.എമ്മിന് കേരളത്തിലെമ്പാടും ഉറക്കംകെടുന്ന അവസ്ഥയുമാണ്ടായിരുന്നു...

A R റഹുമാന്റെ 2000 കോടി ആസ്തി രണ്ടായി പിളർക്കുന്നു..! ജീവനാംശം കൊടുത്ത് മുടിയും..! പക്ഷേ സൈറയ്ക്ക് ഒരു രൂപയും കിട്ടില്ല

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ 26,27 തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല; കർണാടക തീരത്ത്‌ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

പാലക്കാട് പോരാട്ടം തീ പാറി. നിശബ്ദ ദിനത്തിലും സംഭവങ്ങള്‍ക്ക് കുറവില്ല. ഒന്നര വര്‍ഷം മാത്രം കാലാവധി ബാക്കിയുള്ള നിയമസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണിത്. എന്നിട്ടും കഴിഞ്ഞ ഒരു മാസത്തിനിടെ പാലക്കാട് കണ്ടതു വിവാദങ്ങള്‍ നിറഞ്ഞ പ്രചാരണം.

ഇന്നലെ കലാശക്കൊട്ട് കഴിഞ്ഞു നിശ്ശബ്ദ പ്രചാരണത്തിലേക്കു കടക്കുമ്പോഴും ഇനി പുതിയ ബോംബുകള്‍ പൊട്ടാനുണ്ടോ എന്നു സംശയം ബാക്കി. ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കി യുഡിഎഫ് ആദ്യം കളത്തിലിറങ്ങി. പിറ്റേന്നു കെപിസിസി ഡിജിറ്റല്‍ മീഡിയ സംസ്ഥാന കണ്‍വീനര്‍ ഡോ.പി.സരിന്‍ പരസ്യമായി പ്രതിഷേധമുയര്‍ത്തി. കോണ്‍ഗ്രസ് പുറത്താക്കിയ സരിന്‍ ഇടതു സ്ഥാനാര്‍ഥി. അതിനു മുന്‍പു ബിജെപി സി.കൃഷ്ണകുമാറിനെ രംഗത്തിറക്കി. ഇതോടെ ത്രികോണ മത്സരത്തിനു കളം തെളിഞ്ഞു.

സിപിഎം ജില്ലാ സെക്രട്ടറി മോശമായി പെരുമാറിയെന്നും അധിക്ഷേപിച്ചെന്നും ആരോപിച്ച് പാലക്കാട് ഏരിയ കമ്മിറ്റി അംഗം അബ്ദുല്‍ ഷൂക്കൂര്‍ പാര്‍ട്ടി വിടുന്നുവെന്നു പറയുന്നു. അതിനു ശേഷം അദ്ദേഹത്തെ ആര്‍ക്കും ബന്ധപ്പെടാനാവുന്നില്ല. ഉച്ചകഴിഞ്ഞു ഷുക്കൂറിനെ കഴുത്തില്‍ കൈചുറ്റി ചേര്‍ത്തു പിടിച്ച് സിപിഎം സംസ്ഥാന സമിതിയംഗം എന്‍.എന്‍.കൃഷ്ണദാസ് എല്‍ഡിഎഫ് കണ്‍വന്‍ഷനിലെത്തിക്കുന്നു. ഷുക്കൂറിന്റെ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കൃഷ്ണദാസിന്റെ അധിക്ഷേപവര്‍ഷം.

കെ.മുരളീധരനെ സ്ഥാനാര്‍ഥിയാക്കാന്‍ ശുപാര്‍ശ ചെയ്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അയച്ചതായി പറയുന്ന കത്തു പുറത്തു വരുന്നു. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും മുന്‍പ് ഇങ്ങനെ പല കത്തുകളും അയയ്ക്കുമെന്നു പറഞ്ഞു നേതൃത്വം നിസ്സാരമാക്കി. കെ.മുരളീധരന്‍ പാലക്കാട്ടു പ്രചാരണത്തിന് എത്തില്ലെന്ന് അഭ്യൂഹം. ഒടുവില്‍, മുരളീധരന്‍ രാഹുലിനു വേണ്ടി പ്രചാരണത്തിനെത്തി.

പ്രചാരണത്തിനിടെ ഒരു വിവാഹവേദിയിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പില്‍ എംപിയും മുന്‍ കോണ്‍ഗ്രസ് നേതാവ് എ.വി.ഗോപിനാഥിനെ ആശ്ലേഷിക്കുന്നു. എന്നാല്‍, തൊട്ടടുത്തു നിന്നിരുന്ന പി.സരിനു നേരെ നോക്കുന്നില്ല. 'ഞാന്‍ ഇപ്പുറത്തുണ്ട്' എന്നു സരിന്‍ പറഞ്ഞതിനോട് 'എപ്പോഴും അപ്പുറത്തുണ്ടാകണം' എന്നു ഷാഫിയുടെ മറുപടി.

പാലക്കാട് നഗരത്തിലെ ഹോട്ടലില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കള്ളപ്പണം കൊണ്ടുവന്നു എന്നാരോപിച്ചു പൊലീസിന്റെ പാതിരാ റെയ്ഡ്. വനിതാ പൊലീസ് ഇല്ലാതെ വനിതാ നേതാക്കളുടെ മുറി പരിശോധിക്കാന്‍ ശ്രമിച്ചതു വിവാദമായി. പണം കണ്ടെത്താനായില്ലെന്ന് എഴുതി നല്‍കി പൊലീസ് പിന്‍വാങ്ങിയെങ്കിലും സിപിഎം ആരോപണം ആവര്‍ത്തിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ കാട്ടി, നീല ട്രോളിയിലാണു പണം എത്തിച്ചതെന്ന് ആരോപണം.

തെളിവിന്റെ അഭാവത്തില്‍ വിവാദം കത്തിത്തീര്‍ന്നു. ട്രോളി വലിച്ചെറിഞ്ഞു ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍, ഇതിനിടെ എന്‍.എന്‍. കൃഷ്ണദാസിന്റെ പരസ്യമായ ആഹ്വാനം.

ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പു ദിവസം ഇ.പി. ജയരാജന്റെ ആത്മകഥയുടെ ഭാഗങ്ങള്‍ പുറത്തു വരുന്നു. പി.സരിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പരാമര്‍ശം. എന്നാല്‍, അത് ഇപി തള്ളി, പാര്‍ട്ടിയും തള്ളി. ഇപി പാലക്കാട്ട് പ്രചാരണത്തിനെത്തി, 'സരിന്‍ ഊതിക്കാച്ചിയ പൊന്ന്' എന്നു പരാമര്‍ശം.

വോട്ടര്‍പട്ടികയില്‍ വ്യാജന്മാരുമുണ്ടെന്നു സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിന്റെ ആരോപണം. ഇടതു സ്ഥാനാര്‍ഥി പി.സരിന്‍ വ്യാജരേഖ ഉപയോഗിച്ചാണു വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വി.കെ.ശ്രീകണ്ഠന്‍ എംപിയും തിരിച്ചടിച്ചു. ഇതിനിടെ, ബിജെപി ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസിനു പട്ടാമ്പിയിലും പാലക്കാട്ടും വോട്ടുള്ളതു ചര്‍ച്ചയായി. എല്‍ഡിഎഫ് കലക്ടറേറ്റ് മാര്‍ച്ച് നടത്തി.

ബിജെപി നേതൃത്വവുമായി ഇടഞ്ഞ മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാരിയര്‍ കോണ്‍ഗ്രസിലെത്തി. തിരഞ്ഞെടുപ്പിന് 5 ദിവസം മുന്‍പ് കോണ്‍ഗ്രസിന്റെ രഹസ്യ ഓപ്പറേഷന്‍. സ്നേഹത്തിന്റെ കടയില്‍ അംഗത്വമെടുക്കുന്നതായി സന്ദീപ്. പിറ്റേന്ന്, അദ്ദേഹം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചതിനെത്തുടര്‍ന്നു തങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനെതിരെ യുഡിഎഫ് നേതാക്കളുടെ പ്രതിഷേധം. എല്ലാം കഴിഞ്ഞ് ഇനി ജനവിധിയിലേക്ക് മണക്കൂറുകള്‍ മാത്രം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനുമതിയില്ലാതെ മതപരമായ ആഘോഷം സംഘടിപ്പിച്ച് മലയാളികൾ, സൗദിയിൽ നിന്ന് അഞ്ച് പേരെ നാടുകടത്തി, പരിപാടി സ്ഥലത്ത് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ഇവർ ജയിലിലായിരുന്നു...!!!  (4 hours ago)

യുഎഇ സന്ദർശക വിസ ലഭിക്കുന്നത് ഇനി എളുപ്പമാകില്ല, ബന്ധുക്കൾക്ക് വിസിറ്റ് വിസ ലഭിക്കാൻ വാടക കരാർ നിർബന്ധം, എമിഗ്രേഷൻ വിഭാഗം പുറത്തിറക്കിയ പുതിയ നിർദ്ദേശങ്ങൾ വിശദമായി നോക്കാം...!!!  (4 hours ago)

ബിബിൻ ജോർജിന്റെയും ആൻസൺ പോളിന്റെയും ശുക്രൻ തെളിഞ്ഞു; റൊമാൻ്റിക്ക് കോമഡി ത്രില്ലറുമായി ഉബൈനി  (9 hours ago)

കനിവ് 108 ആംബുലൻസ് പദ്ധതി..  (9 hours ago)

ഇനി കേരളത്തിൽ എന്തെല്ലാം നടക്കുമെന്ന് കണ്ടറിയാം..  (9 hours ago)

ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..  (9 hours ago)

ആംസ്റ്റർഡാമിൽ അരാജകത്വം  (9 hours ago)

ഹിസ്ബുള്ളയുടെ നേതാവ് നയീം ഖാസീം കൊല്ലപ്പെട്ടു ?  (9 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ! ഇനി നിയമസഭയിലെ താരം..!  (9 hours ago)

ഇടത് കോട്ട തകർന്നില്ല..  (10 hours ago)

4K ദൃശ്യമികവോടെ 'വല്യേട്ടൻ' തിയേറ്ററുകളിലേയ്ക്ക്; ട്രെയിലർ പുറത്ത്!  (10 hours ago)

ISRAEL 900 ഇന്ത്യൻ പട്ടാളക്കാരുടെ ജീവൻ  (11 hours ago)

സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ  (11 hours ago)

A R റഹുമാന്റെ 2000 കോടി ആസ്തി രണ്ടായി പിളർക്കുന്നു..! ജീവനാംശം കൊടുത്ത് മുടിയും..! പക്ഷേ സൈറയ്ക്ക് ഒരു രൂപയും കിട്ടില്ല  (11 hours ago)

വയനാട് ദുരന്തനിവാരണത്തിന് കേന്ദ്ര അവഗണന നേരിട്ടുവെന്നത് വ്യാജപ്രചരണമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (13 hours ago)

Malayali Vartha Recommends