Widgets Magazine
24
Nov / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനിവ് 108 ആംബുലൻസ് പദ്ധതി..കേരളത്തിലുടനീളം നിരവധി അവസരങ്ങൾ


സ്വർണ്ണ, കമ്പനി കള്ളക്കടത്തുകൾ പതിയെ പതിയെ ഉയർന്നുവരാനുള്ള സാധ്യത... ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കേരളം കാണുന്നത്... പാലക്കാട് ബി.ജെ.പിയുടെ തോൽവി പിണറായിയെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്...


ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..കേരളത്തിലും അവസരം


പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ, ഇനി നിയമസഭയിലേക്ക്.... ഷാഫി നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്‍റെ ജയം...


'ചെങ്കോട്ടയാണ് ഈ ചേലക്കര' ...സിപിഎമ്മിനായി യു ആര്‍ പ്രദീപ് ജയിച്ചു..സിറ്റിങ് സീറ്റ് കൈവിടുന്ന അവസ്ഥയുണ്ടായാല്‍ സി.പി.എമ്മിന് കേരളത്തിലെമ്പാടും ഉറക്കംകെടുന്ന അവസ്ഥയുമാണ്ടായിരുന്നു...

അമിത് ഷാ ഏറ്റെടുത്തു... മണിപ്പൂരിലെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്നും യോഗം; എന്‍ഐഎ അന്വേഷണം ഏറ്റെടുത്തു; 50 കമ്പനി കേന്ദ്രസേനയെ കൂടി വിന്യസിക്കും

19 NOVEMBER 2024 10:49 AM IST
മലയാളി വാര്‍ത്ത

More Stories...

സ്വർണ്ണ, കമ്പനി കള്ളക്കടത്തുകൾ പതിയെ പതിയെ ഉയർന്നുവരാനുള്ള സാധ്യത... ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കേരളം കാണുന്നത്... പാലക്കാട് ബി.ജെ.പിയുടെ തോൽവി പിണറായിയെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്...

പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ, ഇനി നിയമസഭയിലേക്ക്.... ഷാഫി നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്‍റെ ജയം...

'ചെങ്കോട്ടയാണ് ഈ ചേലക്കര' ...സിപിഎമ്മിനായി യു ആര്‍ പ്രദീപ് ജയിച്ചു..സിറ്റിങ് സീറ്റ് കൈവിടുന്ന അവസ്ഥയുണ്ടായാല്‍ സി.പി.എമ്മിന് കേരളത്തിലെമ്പാടും ഉറക്കംകെടുന്ന അവസ്ഥയുമാണ്ടായിരുന്നു...

A R റഹുമാന്റെ 2000 കോടി ആസ്തി രണ്ടായി പിളർക്കുന്നു..! ജീവനാംശം കൊടുത്ത് മുടിയും..! പക്ഷേ സൈറയ്ക്ക് ഒരു രൂപയും കിട്ടില്ല

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ 26,27 തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല; കർണാടക തീരത്ത്‌ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ നീക്കവുമായി കേന്ദ്രം. മണിപ്പൂരിലെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്നും യോഗം ചേരും. 50 കമ്പനി കേന്ദ്ര സേനയെ കൂടി മണിപ്പൂരില്‍ വിന്യസിക്കാന്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു.

ആഭ്യന്തര സെക്രട്ടറി ഇംഫാലിലെത്തി സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്. ഇംഫാലില്‍ കര്‍ഫ്യൂവും ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനവും തുടരുകയാണ്. എന്‍ഐഎ ഏറ്റെടുത്ത കേസുകളില്‍ വൈകാതെ അന്വേഷണം തുടങ്ങും. സംഘര്‍ഷത്തിലേക്ക് നയിച്ച മൂന്ന് പ്രധാന സംഭവങ്ങളിലെ അന്വേഷണമാണ് എന്‍ഐഎ ഏറ്റെടുത്തിരിക്കുന്നത്. അതേസമയം, എന്‍പിപി പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ ബിജെപിയിലെ കൂട്ട രാജിയും കേന്ദ്ര നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.

സാഹചര്യം ഏറെ സങ്കീര്‍ണ്ണമാണെന്ന് ഇന്നലത്തെ യോഗത്തില്‍ അമിത്ഷായെ ഉദ്യോഗസ്ഥര്‍ ധരിപ്പിച്ചു. 5000 അംഗങ്ങള്‍ ഉള്ള 50 കമ്പനി കേന്ദ്രസേനയെ കൂടി ഉടന്‍ വിന്യസിക്കാനാണ് തീരുമാനിച്ചത്. ആഭ്യന്തരമന്ത്രാലയം സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തും. മണിപ്പൂര്‍ പൊലീസില്‍ നിന്ന് 3 പ്രധാന കേസുകളാണ് എന്‍ഐഎ ഏറ്റെടുത്തത്. ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് 8 മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ മൂന്ന് കുട്ടികളെയും, മൂന്ന് സ്ത്രീകളെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്, സിആര്‍പിഎഫ് ക്യാമ്പിന് നേരെ നടന്ന ആക്രമണം, മുഖ്യമന്ത്രിയുടെയും മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളുടെയും വസതികള്‍ക്ക് നേരെ നടന്ന അക്രമം എന്നിവ അന്വേഷിക്കാനാണ് തീരുമാനം.

അതേസമയം സാഹചര്യം ഇത്രത്തോളം വഷളായിട്ടും പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല. എന്തോ ചില കാരണങ്ങളാല്‍ അമിത് ഷാക്ക് മുന്നിലും തടസങ്ങളുണ്ടെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. സംഘര്‍ഷം സാഹചര്യം നിയന്ത്രിക്കുന്നിലെ സര്‍ക്കാരിന്റെ പിടിപ്പുകേടാണ് രാജിക്ക് കാരണമെന്ന് എന്‍പിപി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കൊണ്‍റാഡ് സാംഗ്മ തുറന്നടിച്ചു. എന്‍പിപി പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ ജിരിബാമിലെ 8 പ്രധാന ജില്ലാ നേതാക്കള്‍ രാജിവെച്ചതും ബിജെപിക്ക് കനത്ത തിരിച്ചടിയായി. ബിരേന്‍ സിംഗ് സര്‍ക്കാരിനെതിരെ രാജിക്കത്തില്‍ നേതാക്കള്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്. എംഎല്‍എമാരുടെ യോഗം വിളിച്ച് ബിരേന്‍ സിംഗ് പിന്തുണ തേടിയതും അനിശ്ചിതത്വത്തിന്റെ തെളിവായി.

കലാപം തുടരുന്ന മണിപ്പുരില്‍, ജനപ്രതിനിധികളുടെ വീടുകള്‍ക്കുനേരെ ആക്രമണം രൂക്ഷമാകുന്നു. ഒന്‍പത് ബി.ജെ.പി എം.എല്‍.എമാരുടേത് ഉള്‍പ്പടെ ഇംഫാല്‍ താഴ്വരയിലുള്ള 13 നിയമസഭാം?ഗങ്ങളുടെ വീടുകള്‍ അക്രമികള്‍ തകര്‍ത്തു. ഞായറാഴ്ച രാത്രി മുഴുവന്‍ നീണ്ടുനിന്ന ആളക്കൂട്ട ആക്രമണങ്ങള്‍ക്കും തീവെപ്പുകള്‍ക്കും ശേഷമായിരുന്നു സംഭവം.

പൊതുമരാമത്ത് മന്ത്രി ഗോവിന്ദാസ് കോന്തൗജം, ബി.ജെ.പി എം.എല്‍.എമാരായ വൈ.രാധേശ്യാം, പവോനം ബ്രൊജെന്‍, കോണ്‍ഗ്രസ് നിയമസഭാംഗം ടി.എച്ച്. ലോകേഷ്വര്‍ എന്നിവരുടെ ഉള്‍പ്പടെ വീടുകളാണ് നശിപ്പിക്കപ്പെട്ടത്. ബി.ജെ.പി എം.എല്‍.എ കോംഖാം റോബിന്‍ദ്രോയെ കാണമെന്ന് ആവശ്യപ്പെട്ടെത്തിയ കലാപകാരികള്‍ അദ്ദേഹത്തിന്റെ വീട് തകര്‍ത്തതായി പോലീസ് പറഞ്ഞു.

കഴിഞ്ഞദിവസങ്ങളിലും സമാനമായ സംഭവങ്ങള്‍ ഉണ്ടായിരുന്നു. ആരോഗ്യ കുടുംബക്ഷേമ മന്ത്രി സപം രഞ്ജന്റെ വസതിയിലേക്ക് ജനക്കൂട്ടം ഇരച്ചുകയറി. ഉപഭോക്തൃ-പൊതുവിതരണ മന്ത്രി എല്‍. സുശീന്ദ്രോ സിങ്ങിന്റെ വീട്ടിലും പ്രതിഷേധക്കാര്‍ ഇരച്ചുകയറിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ പ്രക്ഷോഭകര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങിന്റെ മരുമകന്‍ കൂടിയായ ബിജെപി നിയമസഭാംഗം ആര്‍.കെ. ഇമോയുടെ വസതിക്ക് മുന്നില്‍ തടിച്ചുകൂടി. സംഘര്‍ഷത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യവും വിളിച്ചു.

വ്യാപക അക്രമങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഇംഫാല്‍ വെസ്റ്റ്, ഈസ്റ്റ് ജില്ലകളില്‍ അനിശ്ചിതകാലത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. 23 അക്രമികളെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനുമതിയില്ലാതെ മതപരമായ ആഘോഷം സംഘടിപ്പിച്ച് മലയാളികൾ, സൗദിയിൽ നിന്ന് അഞ്ച് പേരെ നാടുകടത്തി, പരിപാടി സ്ഥലത്ത് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ഇവർ ജയിലിലായിരുന്നു...!!!  (4 hours ago)

യുഎഇ സന്ദർശക വിസ ലഭിക്കുന്നത് ഇനി എളുപ്പമാകില്ല, ബന്ധുക്കൾക്ക് വിസിറ്റ് വിസ ലഭിക്കാൻ വാടക കരാർ നിർബന്ധം, എമിഗ്രേഷൻ വിഭാഗം പുറത്തിറക്കിയ പുതിയ നിർദ്ദേശങ്ങൾ വിശദമായി നോക്കാം...!!!  (4 hours ago)

ബിബിൻ ജോർജിന്റെയും ആൻസൺ പോളിന്റെയും ശുക്രൻ തെളിഞ്ഞു; റൊമാൻ്റിക്ക് കോമഡി ത്രില്ലറുമായി ഉബൈനി  (8 hours ago)

കനിവ് 108 ആംബുലൻസ് പദ്ധതി..  (9 hours ago)

ഇനി കേരളത്തിൽ എന്തെല്ലാം നടക്കുമെന്ന് കണ്ടറിയാം..  (9 hours ago)

ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..  (9 hours ago)

ആംസ്റ്റർഡാമിൽ അരാജകത്വം  (9 hours ago)

ഹിസ്ബുള്ളയുടെ നേതാവ് നയീം ഖാസീം കൊല്ലപ്പെട്ടു ?  (9 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ! ഇനി നിയമസഭയിലെ താരം..!  (9 hours ago)

ഇടത് കോട്ട തകർന്നില്ല..  (10 hours ago)

4K ദൃശ്യമികവോടെ 'വല്യേട്ടൻ' തിയേറ്ററുകളിലേയ്ക്ക്; ട്രെയിലർ പുറത്ത്!  (10 hours ago)

ISRAEL 900 ഇന്ത്യൻ പട്ടാളക്കാരുടെ ജീവൻ  (11 hours ago)

സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ  (11 hours ago)

A R റഹുമാന്റെ 2000 കോടി ആസ്തി രണ്ടായി പിളർക്കുന്നു..! ജീവനാംശം കൊടുത്ത് മുടിയും..! പക്ഷേ സൈറയ്ക്ക് ഒരു രൂപയും കിട്ടില്ല  (11 hours ago)

വയനാട് ദുരന്തനിവാരണത്തിന് കേന്ദ്ര അവഗണന നേരിട്ടുവെന്നത് വ്യാജപ്രചരണമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (13 hours ago)

Malayali Vartha Recommends