ഇനി കേസുകള്‍ തീര്‍പ്പാക്കാനായി കക്ഷിയും വക്കീലും കോടതിയില്‍ ഹാജരാകേണ്ട... രാജ്യത്തെ ആദ്യ 24x7 ഓണ്‍ലൈന്‍ കോടതി കൊല്ലത്ത് ഇന്നു മുതല്‍
ഇനി കേസുകള്‍ തീര്‍പ്പാക്കാനായി കക്ഷിയും വക്കീലും കോടതിയില്‍ ഹാജരാകേണ്ട... രാജ്യത്തെ ആദ്യ 24x7 ഓണ്‍ലൈന്‍ കോടതി കൊല്ലത്ത് ഇന്നു മുതല്‍ പ്രവര്‍ത്തനം തുടങ്ങും.
കേസുകള്‍ പേപ്പറില്‍ ഫയല്‍ ചെയ്യുന്നതിന് പകരം ഓണ്‍ലൈനായി വെബ്സൈറ്റില്‍ നിശ്ചിത ഫോറം സമര്‍പ്പിച്ചാണ് പുതിയ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുക. കേസിന്റെ എല്ലാ നടപടിക്രമങ്ങളും ഓണ്‍ലൈനായാണ് നടക്കുക. കേസിന്റെ നടപടികള്‍ ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാനും സംവിധാനമുണ്ട്. കൊല്ലത്തെ മൂന്ന് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതികളിലും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതികളിലും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് നിയമപ്രകാരം ഫയല്‍ ചെയ്യേണ്ട ചെക്ക് മുടങ്ങിയ കേസുകളാണ് പുതിയ ഓണ്‍ലൈന്‍ കോടതിയില്‍ പരിഗണിക്കുന്നത്.
ഒരു മജിസ്ട്രേറ്റും മൂന്ന് ജീവനക്കാരുമാണ് കോടതിയിലുണ്ടാവുക. കക്ഷികള്‍ക്കും അഭിഭാഷകര്‍ക്കും ഓണ്‍ലൈന്‍ വഴി കോടതി നടപടിക്രമങ്ങളില്‍ പങ്കെടുക്കാവുന്നതാണ്.
24 മണിക്കൂറും എവിടെയിരുന്നു ഏതു സമയത്തും കേസ് ഫയല്‍ ചെയ്യാനും കോടതി സംവിധാനത്തില്‍ ഓണ്‍ലൈനായി പ്രവേശിക്കാനുമാകും എന്നതാണ് ഇതിന്റെ പ്രധാന നേട്ടം. പ്രതികള്‍ക്കുള്ള സമന്‍സ് അതത് പോലീസ് സ്റ്റേഷനുകളില്‍ ഓണ്‍ലൈന്‍ ആയി അയക്കും. ജാമ്യ അപേക്ഷ ഓണ്‍ലൈനായി ഫയല്‍ ചെയ്ത് ജാമ്യം എടുക്കാനാകും. ഇതിനുള്ള രേഖകള്‍ അപ് ലോഡ് ചെയ്തണം. കോടതി ഫീസ് ഈ പെയ്മെന്റ് വഴി അടയ്ക്കാവുന്നതാണ്.
https://www.facebook.com/Malayalivartha