കാണാതായെന്ന ബന്ധുക്കള്‍ പരാതി നല്കിയ കരുനാഗപ്പള്ളി സ്വദേശിനിയായ യുവതി ക്രൂരമായി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് പൊലീസ്...
കാണാതായെന്ന ബന്ധുക്കള്‍ പരാതി നല്കിയ കരുനാഗപ്പള്ളി സ്വദേശിനിയായ യുവതി ക്രൂരമായി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് പൊലീസ്...
കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയെ കൊലപ്പെടുത്തിയ സുഹൃത്തും കരൂര്‍ സ്വദേശിയുമായ ജയചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. ദൃശ്യം സിനിമ മോഡല്‍ കൊലപാതകമാണ് നടന്നതെന്ന് പൊലീസ്.
പ്ലെയര്‍കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തുവെന്നാണ് പുറത്തുവരുന്ന സൂചനകള്‍. എന്നാല്‍ മൃതദേഹം ഇതുവരെ കണ്ടെടുത്തിട്ടില്ല. ഈ മാസം ആറിനാണ് വിജയലക്ഷ്മിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയത്.പുറക്കാട് പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ താമസിക്കുന്ന ജയചന്ദ്രന്റെ വീടിന് സമീപം നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് മൃതദേഹം കുഴിച്ചുമൂടിയതെന്നാണ് പൊലീസിന്റെ നിഗമനം.
നവംബര്‍ ഏഴിനാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന് ലഭിച്ച മൊഴി. കൊലപാതകത്തിന് ശേഷം അന്വേഷണം വഴിതെറ്റിക്കാനായി കൊച്ചിയിലെത്തിയ പ്രതി വിജയലക്ഷ്മിയുടെ ഫോണ്‍ കണ്ണൂരിലേക്കുള്ള കെ.എസ്.ആര്.ടി.സി ബസില്‍ ഉപേക്ഷിച്ചു. സ്വിച്ച് ഓഫ് ആയ നിലയിലുള്ള മൊബൈല്‍ ഫോണ്‍ കെ.എസ്.ആര്.ടി.സി ബസില്‍ നിന്ന് കണ്ടക്ടറാണ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ കൈമാറിയത്. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍, കോള്‍ ലിസ്റ്റ് എന്നിവ പരിശോധിച്ചതില്‍ നിന്നാണ് ജയചന്ദ്രനിലേക്ക് എത്തിയത്. മത്സ്യത്തൊഴിലാളിയായിരുന്ന ജയചന്ദ്രന് കൊലപാതകത്തിന് ശേഷം ഹാര്‍ബറില്‍ ജോലിക്ക് പോയിരുന്നു.
ശക്തികുളങ്ങര ഹാര്‍ബറില്‍ വെച്ചാണ് ജയചന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. യുവതിയെ കൊന്നു കുഴിച്ചുമൂടി എന്ന് ജയചന്ദ്രന് പൊലീസിന് മൊഴി നല്കി. മറ്റൊരാളുമായി വിജയലക്ഷ്മിക്ക് ബന്ധമുണ്ടെന്ന സംശയമാണ് കൊലപ്പെടുത്താന്‍ കാരണമെന്നും മൊഴിയിലുണ്ട്.
https://www.facebook.com/Malayalivartha