മുഖ്യമന്ത്രിയെ പേടിച്ചു ജീവിക്കണമത്രെ ? പോയി പാട് നോക്കെടൊ
കോടാനുകോടി കൊയ്‌തെടുക്കുന്ന ഒരു മുഖ്യമന്ത്രിയും പൊളിറ്റിക്കല്‍ സെക്രട്ടറിയും ആണിന്ന്. ഗോവിന്ദാ...ഇനി ഒരു എംഎല്‍എ കസേര പോലും കിട്ടുമെന്ന് കരുതണ്ട. അതിനേക്കാള്‍ നല്ലത് ഇപ്പോള്‍ മക്കളേക്കൊണ്ട് നടത്തിക്കുന്ന സ്വര്‍ണ്ണ കച്ചവടം തന്നെയാണ് ലാല്‍സലാം. കള്ളനും കള്ളന്മാര്‍ക്ക് കഞ്ഞിവെച്ചവര്‍ക്കുമെല്ലാം തൂത്തുവാരിപ്പിടിച്ച് കൊടുത്തിട്ടുണ്ട്. പിണറായിക്കും ഗോവിന്ദനും പുറംപൊളിയുന്ന അടി. നാട് മുഴുവന്‍ നാറിയിട്ടും മുല്ലപ്പൂ വാസനയാമത്രെ പിണറായീടെ ഓഫീസിന്. ധാര്‍ഷ്ട്യം കുറച്ച് കൂടി കനത്തിട്ടുമുണ്ട്. ആരേയും എന്തും പറയുന്ന ശീലം പണ്ടേ ഉണ്ട് എന്നാല്‍ പ്രായമായാലെങ്കിലും കുറച്ച് ഒതുങ്ങിക്കൂടെ. ഒതുങ്ങിയില്ലെങ്കില്‍ ഒതുക്കാന്‍ ചിലര്‍ വരുമെന്ന് രായാവിന് ഇപ്പോള്‍ ബോധ്യപ്പെട്ടോ. ഈ ഊച്ചാളികളെ ഇനിയും ആരും സഹിക്കില്ലെന്ന് പച്ചയ്ക്ക് വിളിച്ച് പറയുന്നു.
ഇടതുപക്ഷ രാഷ്ട്രീയം ഇത്രയേറെ മലീമസമായ ഒരു കാലം കേരളം മുമ്പ് എങ്ങാനും കണ്ടിട്ടുണ്ടോ? ഇങ്ങിനെ പോയാല്‍ എന്നെങ്കിലും ഈ പാര്‍ട്ടി കേരളത്തില്‍ വീണ്ടെടുക്കപ്പെടുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ? കഴിഞ്ഞ പത്തോ പതിനഞ്ചോ വര്‍ഷം കൊണ്ട് നേതൃത്വ നിരയില്‍ ചെന്നുപെട്ട ഊച്ചാളികളെ എങ്ങിനെയാണ് ഇനിയും വച്ച് പൊറുപ്പിക്കാനാകുന്നത്? എല്ലാ പാര്‍ട്ടികളിലും അപരാധം പ്രവര്‍ത്തിക്കുന്നവര്‍ ഉണ്ടെന്നത് സത്യമാണ്. പക്ഷെ സമൂഹം പരക്കെ ആദരിക്കപ്പെടുന്ന ചില വ്യക്തിത്വങ്ങള്‍ ഏത് കാലത്തും ഉണ്ട്. അതാണ് സമൂഹത്തിന്റെ ഈടുവെപ്പ്. എന്നാല്‍ ഇടുങ്ങിയ രാഷ്ട്രീയ താല്‍പ്പര്യം മാത്രം ലാക്കാക്കി മഹത്തുക്കളെ ഇടിച്ചു താഴ്ത്തുന്ന ചവിട്ടിത്തേക്കുന്ന, പുതിയ അജണ്ടയുമായി കേരളത്തില്‍ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പച്ചയ്ക്ക് തെരുവില്‍ ഇറങ്ങുന്ന വഷളത്തരം മുമ്പൊരിക്കലും കണ്ടിട്ടില്ലെന്ന് തുറന്നടിച്ച് ശക്തിധരന്‍.
മുസ്ലിം സമുദായത്തിന്റെ ആരാധ്യനായ മതാചാര്യനെ എന്തൊക്കെ ഭാഷയിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ സംസ്ഥാനത്തെ മുഖ്യമന്ത്രി തെരുവില്‍ ഇറങ്ങി അധിക്ഷേപിച്ചു കൊണ്ടിരിക്കുന്നത്. വൈതാളികര്‍ അതിന് ഉറഞ്ഞു തുള്ളിക്കൊടുക്കുന്നു. ഭൂരിപക്ഷ സമൂഹത്തിന്റെ പിന്‍ബലത്തില്‍ അങ്ങിനെ തല്‍ക്കാലം അഭിരമിക്കാമെന്നാണ് മുഖ്യമന്ത്രി കണക്കുകൂട്ടുന്നത്. എന്ത് അപരാധമാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ കേരള സമൂഹത്തോട് ചെയ്തത്? സമൂഹത്തില്‍ സ്പര്‍ദ്ദ ഉണ്ടാകാതെ സാഹോദര്യത്തോടെ ജീവിക്കാന്‍ ഓരോ പൗരനും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ഥിച്ചാല്‍ മുഖ്യമന്ത്രി കയ്യിലിരിക്കുന്ന അധികാരം കൊണ്ട് മൂക്ക് ചെത്തിക്കളയുമോ? ആരെയാണ് ഇയാള്‍ വിരട്ടുന്നത്? അധമന്‍? ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ശാന്തത നിലനിര്‍ത്താന്‍ എന്തൊക്കെ സഹിച്ച സമൂഹത്തിന്റെ സമുന്നത നേതാവാണ് പാണക്കാട് ശിഹാബ് തങ്ങള്‍. ഇപ്പോള്‍ മുഖ്യമന്ത്രിയെ പേടിച്ചു ജീവിക്കണമത്രേ? പോയി പാട് നോക്കെടൊ?
ഇതല്ല കമ്മ്യൂണിസം. കേരളത്തില്‍ ക്രിസ്ത്യന് ബിഷപ്പിനെ അദ്ദേഹത്തിന്റെ ആസ്ഥാനത്തു അങ്ങോട്ട് പോയി കണ്ട് സാഹോദര്യം ഉറപ്പിക്കാന്‍ അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാര്‍ മുന്‍ കൈ എടുത്തത് ഓര്‍മ്മയില്ലേ? അന്ന് അദ്ദേഹത്തിന് സമാദരണീയനായ ഒരു പൊളിറ്റിക്കല്‍ സെക്രട്ടറി ഉണ്ടായിരുന്നു എ പി കുര്യന്‍. മാര്‍പാപ്പയുടെ അടുത്തുവരെ മുഖ്യമന്ത്രിയെ കൊണ്ടുപോയി. ഇന്നത്തെ മുഖ്യമന്ത്രിക്കൊ? അധ മനായ ഒരു സെക്രട്ടറിയും! മുഖ്യമന്ത്രിയുടെ പേരക്കുട്ടിയവരെ ചങ്ങാത്ത മുതലാളിത്തത്തിന്റെ മടിത്തട്ടില്‍ കയറ്റിയിരുത്തി അര്‍മാദിക്കുന്നു. കോടാനുകോടി കൊയ്‌തെടുക്കുന്ന ഒരു മുഖ്യമന്ത്രിയും പൊളിറ്റിക്കല്‍ സെക്രട്ടറിയും ആണ് ഇന്ന് ? എന്തൊരു അപചയം? ഭരണരംഗം അടിമുടി മാറിയിരിക്കയാണ്. ഇ പി ജയരാജന്റെ ആത്മകഥാ വിവാദം ഇപ്പോള്‍ മാളത്തില്‍ നിന്ന് ഇറങ്ങിവന്നത് നിരുപദ്രവം ആയാണോ? ഒരിക്കലുമല്ല. അതും ടൈംസ് ഓഫ് ഇന്ത്യ പത്രത്തില്‍ പൊടുന്നനെ അത് വരുന്നത് യാദൃശ്ചികമാണോ? മണ്ടന്‍ ഇ പി ജയരാജന് അതൊന്നും മനസിലായിട്ടില്ല. ഇനി മനസിലായിട്ട് കാര്യവുമില്ല.
പണിയെടുക്കാതെ വീട്ടില്‍ ഇരുന്ന ഇ പി ജയരാജന് ഈ അപരാധങ്ങളുടെ മുഴുവന്‍ പാപഭാരം കെട്ടി വച്ച് കഴിഞ്ഞു. അതാണ് സിപിഎം ശൈലി. ഇങ്ങിനെയാണ് എം വി ഗോവിന്ദന്‍ കോടികള്‍ മുടക്കി പാര്‍ട്ടി പിടിക്കുന്നത്. ഗോവിന്ദന്റെ പേരില്‍ ഒരു അപരാധവും ഒരു പത്രവും എഴുതില്ല.
ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ എന്തുകൊണ്ടാണ് മനോരമ ഇത്രയേറെ ചാടിയതെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതാണ്
മാധ്യമ പ്രവര്‍ത്തനത്തിന്റെ അതിബുദ്ധി. ഒരു വെടിക്കു രണ്ട് പക്ഷി. ഈ മലീമസ രഷ്ട്രീയത്തെകുറിച്ച് ഒന്നും എഴുതിയിട്ട് കാര്യമില്ല. അതുകൊണ്ടാണ് ഞാന്‍ മൗനം ദീക്ഷിച്ചത്. ഡി സി കിഴക്കേ മുറി എന്ന ധീരനും കെ ഇ മാമന്‍ എന്ന സ്വാതന്ത്ര്യ സമരസേനാനിയും മറ്റുമാണ് മനോരമ കുടുംബത്തിന്റെ വഞ്ചനയും ദ്രോഹങ്ങളും മറ്റും എണ്ണി എണ്ണി പറഞ്ഞ് മലയാളികളെ ദേശീയ സ്വാതന്ത്ര്യ സമരകലത്ത് രാഷ്ട്രീയ പ്രബുദ്ധരാക്കിയത്. ഞാന്‍ 'വിഷവൃക്ഷത്തിന്റെ അടിവേരുകള്‍' എന്ന പുസ്തകം എഴുതിയതില്‍ അഹോരാത്രം സഹായിച്ചവര്‍ ആണ് ഇരുവരും.
ഗാന്ധിജിയെ മിസ്റ്റര്‍ ഗാന്ധി എന്നു മാത്രം മനോരമ വിളിച്ചു ഇളിഭ്യനാക്കിയപ്പോള്‍ അതിനെ ചെറുത്ത എഴുത്തുകാരന്‍ ആണ് ഡി സി കിഴക്കേ മുറി. ഇന്ന് ഇതൊന്നും ആരും ഓര്‍ക്കുന്നില്ല.പക്ഷെ സ്വതന്ത്ര്യസമരത്തില്‍ മനോരമ കുടുംബത്തിന്റെ വഞ്ചന തുറന്നുകാട്ടിയ ഡി സി കിഴക്കേ മുറിയെയും സമരയോദ്ധാക്കളെയും മനോരമ കുടുംബം കുടിപകയോട് ഇപ്പോഴും ഓര്‍ക്കുന്നു. അതുകൊണ്ടാണ് മനോരമ പഴയകഥകള്‍ മലയാളത്തിലും ഇഗ്ലീഷിലും ചമച്ചു കിഴക്കേമുറിയെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. പാവം ഇ പി ജയരാജന്‍ കഥയറിയതെ ആട്ടം കാണുന്നു. കരയണോ ചിരിക്കണോ എന്നറിയാതെ വിങ്ങിപ്പൊട്ടുകയാണ് ഞാനും. എല്ലാം തുറന്ന് എഴുതണമെന്നുണ്ട്. അതിന് ഇനി ആരോഗ്യം ഇല്ല. പണവുമില്ല. എം വി ഗോവിന്ദന് ഭയമാണ്. നാളെ കിട്ടാനിരിക്കുന്ന സ്ഥാനങ്ങള്‍ നഷ്ടപ്പെടുമോ എന്നാണ് ഭയം . കഷ്ടം? ഒരു എം എല്‍ എ ആകാന്‍ പോലും ഇനി പോക്കുണ്ടാകില്ല സഖാവേ ! അതിനേക്കാള്‍ നല്ലത് ഇപ്പോള്‍ മക്കളേക്കൊണ്ട് നടത്തിക്കുന്ന സ്വര്‍ണ്ണ കച്ചവടം തന്നെയാണ് ലാല്‍സലാം! ഇതായിരുന്നു ശക്തിധരന്റെ കുറിപ്പ്.
എന്നാല്‍ ഒരാവേശത്തിന് പാണക്കാട് തറവാട്ടിലേക്ക് കേറിയതല്ല പിണറായി. മുഖ്യന്റെ കടന്നാക്രമണത്തിനു പിന്നില്‍ വോട്ടുഗതി സ്വാധീനിക്കാനുള്ള രാഷ്ട്രീയതന്ത്രം. ന്യൂനപക്ഷപ്രീണനമെന്ന പ്രചാരണമാണ് ലോക്‌സഭാതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഹിന്ദുവോട്ട് കുറയാന്‍ പ്രധാനകാരണമെന്നാണ് വിലയിരുത്തല്‍. പ്രത്യേകിച്ച് പാര്‍ട്ടിക്ക് ഏറെ അടിത്തറയുള്ള ഈഴവവോട്ടുകളില്‍. മുസ്ലിംവിഭാഗത്തെ ഏകീകരിക്കാന്‍ ലീഗ് നടത്തുന്ന ശ്രമങ്ങളെ പൊളിക്കുകയും മുസ്‌ലിം പ്രീണനമെന്ന പേരുദോഷം മാറ്റിയെടുക്കുകയുമാണ് സാദിഖലി വിമര്‍ശനത്തിലൂടെ മുഖ്യമന്ത്രിയും സി.പി.എമ്മും ലക്ഷ്യമിടുന്നത്.
ലീഗിനെ ദുര്‍ബലപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ലോക്‌സഭാതിരഞ്ഞെടുപ്പ് പരാജയം പരിശോധിച്ച് സി.പി.എം. വിലയിരുത്തിയിരുന്നു. 'മുസ്ലിം ലീഗിന് മുഴുവന്‍ ഇസ്ലാമിക സംഘടനകളെയും ഒപ്പം അണിനിരത്താന്‍ കഴിയുന്നുണ്ട്. മുസ്ലിംലീഗിന്റെ മേല്‍ക്കൈ തകര്‍ക്കുന്നതിനുള്ള അടവുകള്‍ സ്വീകരിച്ചില്ലെങ്കില്‍ ഈ വിഭാഗത്തിലേക്ക് നമുക്ക് കടന്നുകയറാനാകില്ല' ഇതായിരുന്നു സി.പി.എമ്മിന്റെ നിരീക്ഷണം. ന്യൂനപക്ഷ വര്‍ഗീയതയെ മുന്‍പത്തെപ്പോലെ ലീഗ് എതിര്‍ക്കുന്നില്ലെന്ന കുറ്റപ്പെടുത്തലും സി.പി.എമ്മിനുണ്ട്. മുനമ്പം വിഷയത്തിലടക്കം ലീഗ് എടുക്കുന്ന സമവായശ്രമം രാഷ്ട്രീയമായിത്തന്നെയാണ് സി.പി.എം. കാണുന്നത്. ഇതെല്ലാം കണക്കിലെടുത്താണ് പാണക്കാട് കുടുംബത്തിലേക്കുവരെ വിമര്‍ശനം കടുപ്പിച്ച്, ലീഗ് പഴയ ലീഗ് അല്ലെന്നും ശിഹാബ് തങ്ങളുടെ മഹത്ത്വം സാദിഖലി തങ്ങള്‍ക്ക് ഇല്ലെന്നും സ്ഥാപിക്കാന്‍ സി.പി.എം. ശ്രമിക്കുന്നത്. ലീഗിനെ വര്‍ഗീയസംഘടനകളുടെ കൂട്ടുപാര്‍ട്ടിയായി മാറ്റുകയും മതനിരപേക്ഷനിലപാട് ഇല്ലെന്ന് സ്ഥാപിക്കുകയുമാണ് ഉദ്ദേശ്യം. തിരഞ്ഞെടുപ്പ് ജയപരാജയങ്ങളെ സ്വാധീനിക്കാന്‍ ന്യൂനപക്ഷവോട്ടുകള്‍ക്ക് കഴിയുമെന്ന വിലയിരുത്തലാണ് മുന്നണികള്‍ക്കുള്ളത്.
https://www.facebook.com/Malayalivartha