Widgets Magazine
24
Nov / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനിവ് 108 ആംബുലൻസ് പദ്ധതി..കേരളത്തിലുടനീളം നിരവധി അവസരങ്ങൾ


സ്വർണ്ണ, കമ്പനി കള്ളക്കടത്തുകൾ പതിയെ പതിയെ ഉയർന്നുവരാനുള്ള സാധ്യത... ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കേരളം കാണുന്നത്... പാലക്കാട് ബി.ജെ.പിയുടെ തോൽവി പിണറായിയെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്...


ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..കേരളത്തിലും അവസരം


പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ, ഇനി നിയമസഭയിലേക്ക്.... ഷാഫി നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്‍റെ ജയം...


'ചെങ്കോട്ടയാണ് ഈ ചേലക്കര' ...സിപിഎമ്മിനായി യു ആര്‍ പ്രദീപ് ജയിച്ചു..സിറ്റിങ് സീറ്റ് കൈവിടുന്ന അവസ്ഥയുണ്ടായാല്‍ സി.പി.എമ്മിന് കേരളത്തിലെമ്പാടും ഉറക്കംകെടുന്ന അവസ്ഥയുമാണ്ടായിരുന്നു...

രണ്ട് ആരോഗ്യ സ്ഥാപനങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് 53 കോടി രൂപയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി

19 NOVEMBER 2024 08:05 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വർണ്ണ, കമ്പനി കള്ളക്കടത്തുകൾ പതിയെ പതിയെ ഉയർന്നുവരാനുള്ള സാധ്യത... ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കേരളം കാണുന്നത്... പാലക്കാട് ബി.ജെ.പിയുടെ തോൽവി പിണറായിയെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്...

പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ, ഇനി നിയമസഭയിലേക്ക്.... ഷാഫി നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്‍റെ ജയം...

'ചെങ്കോട്ടയാണ് ഈ ചേലക്കര' ...സിപിഎമ്മിനായി യു ആര്‍ പ്രദീപ് ജയിച്ചു..സിറ്റിങ് സീറ്റ് കൈവിടുന്ന അവസ്ഥയുണ്ടായാല്‍ സി.പി.എമ്മിന് കേരളത്തിലെമ്പാടും ഉറക്കംകെടുന്ന അവസ്ഥയുമാണ്ടായിരുന്നു...

A R റഹുമാന്റെ 2000 കോടി ആസ്തി രണ്ടായി പിളർക്കുന്നു..! ജീവനാംശം കൊടുത്ത് മുടിയും..! പക്ഷേ സൈറയ്ക്ക് ഒരു രൂപയും കിട്ടില്ല

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ 26,27 തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല; കർണാടക തീരത്ത്‌ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്തെ രണ്ട് ആരോഗ്യ സ്ഥാപനങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് 53 കോടി രൂപയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിന് ആദ്യഘട്ടമായി 28 കോടി രൂപ, കണ്ണൂര്‍ പിണറായി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന് രണ്ടാം ഘട്ടമായി 25 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്. നടപടിക്രമങ്ങള്‍ പാലിച്ച് എത്രയും വേഗം നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിനെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രിയാക്കാനാണ് പരിശ്രമിക്കുന്നത്. 1872ല്‍ സ്ഥാപിതമായതും കുതിരവട്ടത്ത് 20 ഏക്കര്‍ ഭൂമിയില്‍ വ്യാപിച്ച് കിടക്കുന്നതുമായ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. മാസ്റ്റര്‍ പ്ലാന്‍ പ്രകാരം ഘട്ടം ഘട്ടമായുള്ള വികസനമാണ് നടപ്പിലാക്കുന്നത്.

മാനസികാരോഗ്യ കേന്ദ്രത്തിന്റെ രണ്ട് ഘട്ടമായിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി 55 കോടി രൂപയുടെ പദ്ധതിയാണ് നബാര്‍ഡിന് നല്‍കിയത്. അതില്‍ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി കിടത്തി ചികിത്സയ്ക്കായുള്ള ഇന്‍ പേഷ്യന്റ് ബ്ലോക്ക് നിര്‍മ്മാണത്തിനാണ് 28 കോടി രൂപ നബാര്‍ഡ് പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ളത്. മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ ആകെ വിസ്തൃതി 6249.25 മീറ്റര്‍ സ്‌ക്വയര്‍ ആണ്. 120 കിടക്കകളുള്ള ഫാമിലി വാര്‍ഡ് ആണ് ഈ കെട്ടിടത്തില്‍ ഉള്‍പ്പെടുന്നത്. ഒപി, ചൈല്‍ഡ് ഒപി, ഐപി എന്നിവയാണ് നിര്‍മ്മിക്കുന്നത്.

പിണറായി സാമൂഹിക ആരോഗ്യ കേന്ദ്രത്തെ ഒരു അത്യാധുനിക സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആയി ഉയര്‍ത്തുന്നതിന്റെ ഭാഗമായി 6245 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള 6 നിലകളുള്ള കെട്ടിടമാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇതിനായി നബാര്‍ഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 2 ബേസ്മെന്റ് ഫ്ളോര്‍, ഗ്രൗണ്ട് ഫ്ളോര്‍, ഫസ്റ്റ് ഫ്ളോര്‍ എന്നിവയുടെ നിര്‍മ്മാണത്തിനായി ഒന്നാം ഘട്ടത്തില്‍ 19.75 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു.

ഒന്നാം ബേസ്‌മെന്റ് ഫ്ളോറില്‍ ഫ്രീസര്‍ റൂം, സ്റ്റോര്‍ റൂം, ഇലക്ട്രിക്കല്‍ യൂണിറ്റ്, ഓക്സിജന്‍ സ്റ്റോറേജ് എന്നിവയും, രണ്ടാം ബേസ്‌മെന്റ് ഫ്ളോറില്‍ മെഡിസിന്‍ സ്റ്റോര്‍, ലാബ്, എക്സ് റേ, ഇസിജി, ലോണ്‍ട്രി, അടുക്കള, സ്റ്റെറിലൈസേഷന്‍ യൂണിറ്റ് എന്നിവയും, ഗ്രൗണ്ട് ഫ്ളോറില്‍ റിസപ്ഷന്‍, കാഷ്വാലിറ്റി, മൈനര്‍ ഒടി, ഡ്രസ്സിങ് റൂം, പ്ലാസ്റ്റര്‍ റൂം, ഫാര്‍മസി, സെര്‍വര്‍ റൂം എന്നിവയും, ഫസ്റ്റ് ഫ്ളോറില്‍ മെഡിക്കല്‍ ഐസിയു, ലേബര്‍ റൂം, നവജാതശിശു പരിചരണ വിഭാഗം, തിയറ്റര്‍ കോംപ്ലക്സ്, സര്‍ജിക്കല്‍ ഐസിയു, റിക്കവറി റൂം എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. ഇവയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.

കെട്ടിടത്തിന്റെ രണ്ടാം ഘട്ടത്തില്‍ രണ്ടും മൂന്നും നിലകളുടെയും അനുബന്ധ പ്രവൃത്തികളുടെയും പൂര്‍ത്തീകരണത്തിനായാണ് 25 കോടി രൂപ അനുവദിച്ചത്. രണ്ടാംനിലയില്‍ ഓഫ്താല്‍മോളജി ഒപി, ഡെന്റല്‍ ഒപി, ഓപ്പറേഷന്‍ തീയറ്റര്‍, പ്രീ ഓപ്പറേഷന്‍ റൂം, വാര്‍ഡുകള്‍, റൂമുകള്‍ എന്നിവയും, മൂന്നാം നിലയില്‍ വാര്‍ഡുകള്‍, റൂമുകള്‍, ഓഫീസ്, റിക്രിയേഷന്‍ റൂം, കോണ്‍ഫറന്‍സ് റൂം എന്നിവയുമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. കൂടാതെ ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കാനുള്ള പ്രവൃത്തികളും, അനുബന്ധ പ്രവൃത്തികള്‍ക്കായി ആശുപത്രിക്കകത്തെ റോഡ്, അപ്രോച്ച് റോഡ്, യാര്‍ഡ്, ഇന്റര്‍ലോക്ക്, സംരക്ഷണഭിത്തി, ചുറ്റുമതില്‍ മാലിന്യസംസ്‌കരണ പ്ലാന്റ്, ഗേറ്റ്, ഇലക്ട്രിക്കല്‍, എസി, ട്രാന്‍സ്പോര്‍മര്‍ സൗകര്യം എന്നിവയും രണ്ടാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമൂഹിക നീതിക്ക് എതിരാണ് വഖഫ് .....വോട്ട് ബാങ്ക് വര്‍ധിപ്പിക്കാനാണ് വഖഫ് നിയമം ഉണ്ടാക്കിയത്, ഭരണഘടനയില്‍ വഖഫിന് സ്ഥാനമില്ല; വഖഫിന് എതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്.....  (8 minutes ago)

അനുമതിയില്ലാതെ മതപരമായ ആഘോഷം സംഘടിപ്പിച്ച് മലയാളികൾ, സൗദിയിൽ നിന്ന് അഞ്ച് പേരെ നാടുകടത്തി, പരിപാടി സ്ഥലത്ത് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ഇവർ ജയിലിലായിരുന്നു...!!!  (4 hours ago)

യുഎഇ സന്ദർശക വിസ ലഭിക്കുന്നത് ഇനി എളുപ്പമാകില്ല, ബന്ധുക്കൾക്ക് വിസിറ്റ് വിസ ലഭിക്കാൻ വാടക കരാർ നിർബന്ധം, എമിഗ്രേഷൻ വിഭാഗം പുറത്തിറക്കിയ പുതിയ നിർദ്ദേശങ്ങൾ വിശദമായി നോക്കാം...!!!  (4 hours ago)

ബിബിൻ ജോർജിന്റെയും ആൻസൺ പോളിന്റെയും ശുക്രൻ തെളിഞ്ഞു; റൊമാൻ്റിക്ക് കോമഡി ത്രില്ലറുമായി ഉബൈനി  (9 hours ago)

കനിവ് 108 ആംബുലൻസ് പദ്ധതി..  (9 hours ago)

ഇനി കേരളത്തിൽ എന്തെല്ലാം നടക്കുമെന്ന് കണ്ടറിയാം..  (9 hours ago)

ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..  (9 hours ago)

ആംസ്റ്റർഡാമിൽ അരാജകത്വം  (9 hours ago)

ഹിസ്ബുള്ളയുടെ നേതാവ് നയീം ഖാസീം കൊല്ലപ്പെട്ടു ?  (9 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ! ഇനി നിയമസഭയിലെ താരം..!  (10 hours ago)

ഇടത് കോട്ട തകർന്നില്ല..  (10 hours ago)

4K ദൃശ്യമികവോടെ 'വല്യേട്ടൻ' തിയേറ്ററുകളിലേയ്ക്ക്; ട്രെയിലർ പുറത്ത്!  (10 hours ago)

ISRAEL 900 ഇന്ത്യൻ പട്ടാളക്കാരുടെ ജീവൻ  (11 hours ago)

സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ  (12 hours ago)

A R റഹുമാന്റെ 2000 കോടി ആസ്തി രണ്ടായി പിളർക്കുന്നു..! ജീവനാംശം കൊടുത്ത് മുടിയും..! പക്ഷേ സൈറയ്ക്ക് ഒരു രൂപയും കിട്ടില്ല  (12 hours ago)

Malayali Vartha Recommends