Widgets Magazine
20
Nov / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയാര് ജയിക്കും... നിശ്ശബ്ദ പ്രചാരണദിനത്തിലും തുടര്‍ന്ന വിവാദങ്ങളുടെ കുത്തൊഴുക്ക്; പാലക്കാട് ഇന്ന് വിധിയെഴുത്ത്, വോട്ടെടുപ്പ് ആരംഭിച്ചു


പാലക്കാട് ഇന്ന് ബൂത്തിലേക്ക്....വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴിന് ആരംഭിക്കും, വോട്ടെടുപ്പിന് മുന്നോടിയായി മോക് പോളിങ് ആരംഭിച്ചു, വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്


അടുത്ത മാസം മുതൽ ഓസ്‌ട്രേലിയയില്‍ ജോലി; പങ്കാളിയേയും കൊണ്ടുപോകാം


ഉത്തരം പറയേണ്ടി വരും... പടിയിറങ്ങും മുമ്പ് മൂന്നാം ലോക മഹായുദ്ധം ആരംഭിക്കാനുള്ള ശ്രമം നടന്നതായി ജോ ബൈഡനെതിരെ ട്രംപ് ജൂനിയര്‍; വിവാദം പൊടി പൊടിക്കുന്നു


പാലക്കാട് മണ്ഡലത്തില്‍ നാളെ വിധിയെഴുത്ത്....ഇന്ന് നിശബ്ദ പ്രചാരണം...

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ യുവതി കൃത്യമായ ചികിത്സ ലഭിക്കാതെ മരിച്ച സംഭവം

19 NOVEMBER 2024 08:17 PM IST
മലയാളി വാര്‍ത്ത

More Stories...

എ എസ് ഐ മാരായി അയ്യപ്പ സന്നിധിയിലെത്തിയവര്‍ എസ്‌ഐമാരായി.... അയ്യപ്പന്‍ മനസ്സറിഞ്ഞ് നല്‍കിയ അനുഗ്രഹമെന്ന് ദ്രുതകര്‍മ്മസേനാംഗങ്ങളായ സത്യനാരായണയും എസ് സുന്ദരമൂര്‍ത്തിയും

പാലക്കാട് വോട്ടെടുപ്പ് തുടങ്ങി.. രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പ് വൈകുന്നേരം ആറിന് പൂര്‍ത്തിയാകും, പ്രശ്‌ന ബാധിത ബൂത്തുകളില്‍ കര്‍ശന സുരക്ഷ, വിജയ പ്രതീക്ഷയോടെ സ്ഥാനാര്‍ത്ഥികള്‍

ഇനിയാര് ജയിക്കും... നിശ്ശബ്ദ പ്രചാരണദിനത്തിലും തുടര്‍ന്ന വിവാദങ്ങളുടെ കുത്തൊഴുക്ക്; പാലക്കാട് ഇന്ന് വിധിയെഴുത്ത്, വോട്ടെടുപ്പ് ആരംഭിച്ചു

മാറനല്ലൂര്‍ പോലീസാക്രമണം:  പോലീസ് റിപ്പോര്‍ട്ടും കേസ് ഡയറി ഫയലും ഹാജരാക്കാന്‍ ഉത്തരവ്

ഒടുവില്‍ റേഷന്‍ വ്യാപാരികളുടെ സമരം ഫലം കണ്ടു... 26.07 കോടി രൂപ  അനുവദിച്ച് ധനവകുപ്പ്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ യുവതി കൃത്യമായ ചികിത്സ ലഭിക്കാതെ മരിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ശരീരമരവിപ്പും വേദനയുമായി കോഴിക്കോട് മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയില്‍ ചികിത്സക്കെത്തിയ പേരാമ്പ്ര കൂത്താളി സ്വദേശിനി രജനി മരിച്ച സംഭവത്തിലാണ് നടപടി. ചൊവ്വാഴ്ച പുലര്‍ച്ചെ 2.30-ന് യുവതി മരണത്തിന് കീഴടങ്ങിയത്.

മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥാണ് കേസെടുത്ത് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടില്‍ നിന്നും അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നവംബര്‍ 4 നാണ് രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നവംബര്‍ 19 ന് യുവതി മരിച്ചു. രോഗ നിര്‍ണയം നടത്തിയില്ലെന്നാണ് പരാതി.കൃത്യമായ ചികിത്സ കിട്ടാത്തതാണ് രജനിയുടെ മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ആരോഗ്യവകുപ്പിനും ആശുപത്രി സൂപ്രണ്ടിനും പേരാമ്പ്ര പോലീസിലും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ന്യൂറോ വിഭാഗത്തിലെ ചികിത്സ ലഭിക്കാന്‍ വൈകിയെന്നാണ് ബന്ധുക്കളുടെ ആരോപണം. ഈ പരാതിയില്‍ അന്വേഷണത്തിനായി സൂപ്രണ്ട് മൂന്നംഗ അന്വേഷണ സംഘത്തെ രൂപീകരിച്ചെന്നും എന്നാല്‍ കൃത്യമായ മറുപടിയോ ചികിത്സയോ കിട്ടിയില്ലെന്നും കുടുംബം ആരോപിക്കുന്നു.

ഗില്ലൈന്‍ബാരി സിന്‍ഡ്രോം എന്ന ഗുരുതര രോഗമാണ് രജനിക്കുണ്ടായിരുന്നതെന്നും എന്നാല്‍ മനോരോഗ ചികിത്സയാണ് രജനിക്ക് നല്‍കിയതെന്നും ഭര്‍ത്താവ് ഗിരീഷ് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. നാലുദിവസങ്ങള്‍ക്ക് ശേഷം രോഗം കണ്ടുപിടിച്ചപ്പോള്‍ ന്യുമോണിയ ബാധിക്കുകയും വൃക്കകളുടെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തു. മൂന്നു കുട്ടികളുടെ അമ്മയാണ് രജനി.

അതേസമയം, സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മൃതദേഹവുമായി ബിജെപി പ്രതിഷേധം നടത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹവുമായാണ് കുടുംബവും ബിജെപിയും പ്രതിഷേധിച്ചത്.പിന്നീട് ചികിത്സാ പിഴവെന്ന ആരോപണം അന്വേഷിക്കാമെന്ന് സൂപ്രണ്ട് സമ്മതിച്ചതിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. ചികിത്സാ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് ഡി എം ഇ ക്ക് കൈമാറിയതായും സൂപ്രണ്ട് അറിയിച്ചു.

കല്ലോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയ രജനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. നവംബര്‍ നാലിന് വൈകീട്ടോടെ അത്യാഹിത വിഭാഗത്തില്‍ എത്തിയ രജനിയ്ക്ക് മരുന്നുകള്‍ നല്‍കി തിരിച്ചയച്ചു. അന്ന് രാത്രി രോഗം മൂര്‍ച്ഛിച്ച രജനിയെ വീണ്ടും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ന്യൂറോ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചില്ലെന്നാണ് ആരോപണം. മൂന്ന് ദിവസം അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞ രജനിയെ വിവിധ പരിശോധനകള്‍ക്ക് വിധേയയാക്കി കുഴപ്പമൊന്നുമില്ല എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ വേദനകൂടി രോഗി ബഹളം വെച്ചതോടെ സൈക്യാട്രി വിഭാഗത്തിലെ ഡോക്ടര്‍മാരാണ് രജനിയെ പരിശോധിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. ഇതിനിടെ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മറ്റൊരു ഡോക്ടര്‍ രജനിയെ ന്യൂറോ വിഭാഗത്തിലേക്ക് റഫര്‍ ചെയ്യുകയും ഏഴാം തീയതി ന്യൂറോ വിഭാഗത്തിലേക്ക് മാറ്റുകയുമാണ് ഉണ്ടായത്. ഇവിടെവച്ച് ആരോഗ്യസ്ഥിതി വഷളായതോടെ ഐസിയുവിലേക്ക് മാറ്റി. വെന്റിലേറ്റര്‍ സഹായത്തില്‍ കഴിയവേ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാടിന് പുറമേ മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡും ഇന്ന് വിധിയെഴുതുന്നു... ജനാധിപത്യത്തിന്റെ ഉത്സവത്തെ ആഘോഷമാക്കണമെന്നും എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും പ്രധാനമന്ത്രി  (9 minutes ago)

എ എസ് ഐ മാരായി അയ്യപ്പ സന്നിധിയിലെത്തിയവര്‍ എസ്‌ഐമാരായി.... അയ്യപ്പന്‍ മനസ്സറിഞ്ഞ് നല്‍കിയ അനുഗ്രഹമെന്ന് ദ്രുതകര്‍മ്മസേനാംഗങ്ങളായ സത്യനാരായണയും എസ് സുന്ദരമൂര്‍ത്തിയും  (18 minutes ago)

പാലക്കാട് വോട്ടെടുപ്പ് തുടങ്ങി.. രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പ് വൈകുന്നേരം ആറിന് പൂര്‍ത്തിയാകും, പ്രശ്‌ന ബാധിത ബൂത്തുകളില്‍ കര്‍ശന സുരക്ഷ, വിജയ പ്രതീക്ഷയോടെ സ്ഥാനാര്‍ത്ഥികള്‍  (26 minutes ago)

ഇനിയാര് ജയിക്കും... നിശ്ശബ്ദ പ്രചാരണദിനത്തിലും തുടര്‍ന്ന വിവാദങ്ങളുടെ കുത്തൊഴുക്ക്; പാലക്കാട് ഇന്ന് വിധിയെഴുത്ത്, വോട്ടെടുപ്പ് ആരംഭിച്ചു  (41 minutes ago)

വായു വിഷമയമായ ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍കൊണ്ട് സ്ഥിതി മെച്ചപ്പെടാത്ത സാഹചര്യത്തില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ ശ്രമം...  (49 minutes ago)

മാറനല്ലൂര്‍ പോലീസാക്രമണം:  പോലീസ് റിപ്പോര്‍ട്ടും കേസ് ഡയറി ഫയലും ഹാജരാക്കാന്‍ ഉത്തരവ്  (1 hour ago)

ഒടുവില്‍ റേഷന്‍ വ്യാപാരികളുടെ സമരം ഫലം കണ്ടു... 26.07 കോടി രൂപ  അനുവദിച്ച് ധനവകുപ്പ്  (1 hour ago)

മഹാരാഷ്ട്രയും ഝാര്‍ഖണ്ഡും ഇന്ന് പോളിങ് ബൂത്തിലേക്ക്....ജനവിധി തേടുന്നത് 4136 സ്ഥാനാര്‍ഥികള്‍, വോട്ടെണ്ണല്‍ 23 ന്  (1 hour ago)

മുന്‍മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജു ഉള്‍പ്പെട്ട തൊണ്ടിമുതല്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ഇന്ന്  (2 hours ago)

ലോകത്തിലെ തന്നെ എറ്റവും കരുത്തേറിയ റോക്കറ്റായ സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പിന്റെ ആറാം പരീക്ഷണ വിക്ഷേപണം വിജയം...  (2 hours ago)

പാലക്കാട് ഇന്ന് ബൂത്തിലേക്ക്....വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴിന് ആരംഭിക്കും, വോട്ടെടുപ്പിന് മുന്നോടിയായി മോക് പോളിങ് ആരംഭിച്ചു, വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്  (2 hours ago)

ടേക്ക് ഓഫിനൊരുങ്ങുവെ വിമാനത്തിന്‍റെ സീറ്റിൽ തീ ആളിപ്പടർന്നു, യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിക്കണമെന്ന് അലറിവിളിച്ച് ക്യാബിന്‍ ക്രൂ, പിന്നാലെ സംഭവിച്ചത്, തീ പടർന്നത് യാത്രക്കാരന്റെ സ്മാര്‍ട്ട്ഫോണ്‍  (9 hours ago)

ആദ്യമായി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ വാഹനാപകടം, സൗദിയിൽ റോഡ് മുറിച്ച് കടക്കവെ വാഹനമിടിച്ച് പ്രവാസി മരിച്ചു  (9 hours ago)

സ്വപ്ന സാഫല്യം... അര്‍ജന്റീന ടീം കേരളത്തിലേക്ക്;  അനുമതി ലഭിച്ചതായി സൂചന  (10 hours ago)

40തിലും ഇരുപതിന്റെ ചെറുപ്പം നി‌ലനിർത്താൻ നയൻതാര ചെയ്യുന്നതാണ്  (10 hours ago)

Malayali Vartha Recommends