ഒടുവില്‍ റേഷന്‍ വ്യാപാരികളുടെ സമരം ഫലം കണ്ടു... 26.07 കോടി രൂപ അനുവദിച്ച് ധനവകുപ്പ്
ഒടുവില്‍ റേഷന്‍ വ്യാപാരികളുടെ സമരം ഫലം കണ്ടു... സെപ്തംബറിലെ കമ്മിഷന്‍ തുകയായ 26.07 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. കോ-ഓര്‍ഡിനേഷന്‍ സമിതിയുടെ സമരത്തെ തുടര്‍ന്ന് ഇന്നലെ സംസ്ഥാനത്ത് റേഷന്‍ കടകള്‍ ഒട്ടുമുക്കാലും പ്രവര്‍ത്തിച്ചില്ല.
സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ വേതനവും കമ്മിഷനും ഓണക്കാല ഉത്സവബത്തയും ആവശ്യപ്പെട്ടായിരുന്നു സമരം. അതേസമയം, ഇന്നലെ 3620 റേഷന്‍ കടകള്‍ തുറന്നെന്നും 60,946 പേര്‍ക്ക് റേഷന്‍ വിതരണം ചെയ്തെന്നും ഭക്ഷ്യപൊതുവിതരണ മന്ത്രിയുടെ ഓഫിസ് .
"
https://www.facebook.com/Malayalivartha