പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരമോന്നത സിവിലിയന്‍ പുരസ്കാരം പ്രഖ്യാപിച്ച് ഗയാന....
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരമോന്നത സിവിലിയന്‍ പുരസ്കാരം പ്രഖ്യാപിച്ച് ഗയാന. പരമോന്നത പുരസ്കാരമായ 'ഓര്‍ഡര്‍ ഓഫ് എക്സലന്‍സ് ഗയാന' സമ്മാനിക്കുമെന്ന് അധികൃതര്‍ .
ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരം. ഇതോടെ പ്രധാനമന്ത്രിക്ക് ലഭിക്കുന്ന 19-ാമത് അന്താരാഷ്ട്ര പുരസ്കാരമാണിത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഡൊമിനിക്കയും പരമോന്നത സിവിലയന്‍ പുരസ്കാരം പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.
ഈ മാസം 19 മുതല്‍ 21 വരെ ഗയാനയിലെ ജോര്‍ജ്ജ് ടൗണില്‍ നടക്കുന്ന ഇന്ത്യ-കാരികോം ഉച്ചകോടിയില്‍ ഡൊമിനിക്കന്‍ പ്രസിഡന്റ് സില്‍വാനി ബര്‍ട്ടണ്‍ പുരസ്കാരം മോദിയ്ക്ക് സമ്മാനിക്കുകയും ചെയ്യും. കരീബിയന്‍ രാജ്യങ്ങളുടെ കൂട്ടായ്മയാണ് കാരികോം. രാജ്യത്തോടും മേഖലയോടുമുള്ള പ്രധാനമന്ത്രി മോദിയുടെ ഐക്യദാര്‍ഢ്യത്തിനുള്ള ഡൊമിനിക്കയുടെ നന്ദിയുടെ പ്രകടനമാണ് പുരസ്കാരം.
"
https://www.facebook.com/Malayalivartha